പേമാരിക്ക് ശമനമില്ല
കാസര്‍കോട്: നാലു ദിവസമായി തിമിര്‍ത്ത് പെയ്യുന്ന പേമാരിക്ക് ശമനമില്ല. ഇന്നലെയും നിര്‍ത്താതെ പെയ്ത മഴയില്‍ പലയിടത്തും നാശമുണ്ടായി.
ഒരുമാസം മുന്‍പ് നിര്‍മാണം പൂര്‍ത്തിയാക്കിയ ബന്തടുക്ക മാണിമൂല ശ്രീമല റോഡ് പിളര്‍ന്നു. ബന്തടുക്ക മേഖലയില്‍ വ്യാപക കൃഷിനാശമുണ്ടായിട്ടുണ്ട്.
ഇന്നലെ രാവിലെ ചെറുതായി ബന്തടുക്ക മാണിമൂല ശ്രീമല റോഡിന് ചെറുതായി വിള്ളല്‍ വീണതായി നാട്ടുകാര്‍ കണ്ടിരുന്നു. വൈകുന്നേരമായതോടെ കനത്ത മഴയില്‍ റോഡ് നെടുകേ പിളരുകയായരുന്നു. 30 ഓളം കുടുംബങ്ങള്‍ താമസിക്കുന്ന സ്ഥലമാണിത്. ടൗണിലേക്ക് പോകാനുള്ള ഏക ആശ്രയം ഈ ഒരു വഴി മാത്രമായിരുന്നു. വിദ്യാര്‍ഥികളും തൊഴിലാളികളും നടന്നുപോകുന്ന വാഴിയാണിത്. എന്നാല്‍ നാട്ടുകാരുടെ സഹകരണത്തോടെ ഇടിഞ്ഞുവീണ മണ്ണ് മാറ്റി താല്‍ക്കാലികമായി നടന്നുപോകാനുള്ള വഴി ഒരുക്കിയിട്ടുണ്ടെങ്കിലും നാട്ടുകാര്‍ ഭീതിയിലാണ്. പ്രദേശത്ത് കൃഷി നാശവും സംഭവിച്ചിട്ടുണ്ട്.
ഒരുപാട് കാലത്തെ കാത്തിരിപ്പിന് ശേഷമായിരുന്നു ഇവിടെ റോഡ് നിര്‍മിച്ചത്. നിര്‍മാണം കഴിഞ്ഞ് ഒരുമാസം കഴിയുന്നതിന് മുന്‍പ് റോഡ് തകര്‍ന്നത് പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
കഴിഞ്ഞദിവസം ശക്തമായ കാറ്റിലും മഴയിലും നാശനഷ്ടം സംഭവിച്ച അഡൂര്‍ പാണ്ടിയില്‍ എ.ഡി.എം എന്‍. ദേവീദാസിന്റെ നേതൃത്വത്തില്‍ സന്ദര്‍ശനം നടത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.
ജില്ലാ ഭരണകൂടത്തിലെ ദുരന്ത നിവാരണ വിഭാഗവും കാസര്‍കോട് തഹസില്‍ദാരും വില്ലേജ് ഓഫിസിലെ ഉദ്യോഗസ്ഥരും അഡൂര്‍ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ സെക്രട്ടറി അടക്കമുള്ള ഉദ്യോഗസ്ഥരും ജനപ്രതിനിധികളും സംയുക്തമായാണ് സന്ദര്‍ശനം നടത്തിയത്. 13 വീടുകള്‍ക്കും പാണ്ട്യ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ചുറ്റുമതിലും മേല്‍ക്കൂരയും അയ്യപ്പ ഭജന മന്ദിരത്തിന്റെ ഊട്ടുപുരയുമടക്കം ആറു കെട്ടിടങ്ങള്‍ക്ക് നാശം സംഭവിച്ചിട്ടുണ്ടെന്നും സംഘം വിലയിരുത്തി.
12 ലക്ഷത്തോളം രൂപയുടെ നാശനഷ്ടം ഉണ്ടായിട്ടുള്ളതായി വില്ലേജ് ഓഫിസ് ഉദ്യോഗസ്ഥര്‍ തിട്ടപ്പെടുത്തി. വീടുകള്‍കള്‍ക്കും കെട്ടിടങ്ങള്‍ക്കും ഉണ്ടായ നാശനഷ്ടം അടിയന്തരമായി തിട്ടപ്പെടുത്തി വില്ലേജ് ഓഫിസിലെത്തിക്കാന്‍ അഡൂര്‍ പഞ്ചായത്തിലെ അസിസ്റ്റന്റ് എന്‍ജിനീയര്‍ക്ക് എ.ഡി.എം നിര്‍ദേശം നല്‍കി. തദ്ദേശ സ്വയംഭരണ സ്ഥാപനത്തില്‍ നിന്നുള്ള വിലയിരുത്തല്‍ റിപ്പോര്‍ട്ട് അതാത് ഉദ്യോഗസ്ഥര്‍ ജില്ലാ കലക്ടര്‍ക്ക് അടിയന്തരമായി സമര്‍പ്പിക്കുവാനും എ.ഡി.എം നിര്‍ദേശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."