ഇന്ത്യയുടെ ദേശീയപാത നന്നാക്കാന്‍ വരുന്നൂ, ചൈന റെയില്‍ കോര്പ്പറേഷന്
ന്യൂഡല്‍ഹി: ചൈനീസ് സര്‍ക്കാരിനു കീഴിലുള്ള ചൈന റെയില്‍വ്വേ കണ്‍സ്ട്രക്ഷന്‍ കോര്പ്പറേഷന് ലിമിറ്റഡ് (സി.ആര്.സി.സി) ഇന്ത്യയുടെ ദേശീയപാതാ അതോറിറ്റിയുമായി സഹകരിക്കാന്‍ തയ്യാറെടുക്കുന്നു. ദേശീയപാതാ വികസന പദ്ധതിയുടെ ഭാഗമായുള്ള 50,000 കിലോമീറ്റര്‍ രണ്ടുവരിപ്പാത, 15,000 കിലോമീറ്റര്‍ എക്സ്പ്രസ് വേ എന്നിവയുടെ നിര്‍മാണത്തിനാണ് ചൈനീസ് റെയില്‍വ്വേ വരുന്നത്.
സി.ആര്.സി.സി മേധാവി സാഓ ജിനുഹയുമായി ദേശീയപാതാ അതോറിറ്റി ചെയര്മാന് രാഘവ് ചന്ദ്ര നടത്തിയ ചര്‍ച്ചയിലാണ് ഇതുസംബന്ധിച്ച് ധാരണയായയതെന്ന് റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം അറിയിച്ചു.
ഇരുരാജ്യങ്ങളുടെയും എന്‍ജിനിയറിങ് നിര്‍വഹണ, നിര്‍മാണ രീതികള്‍ സമന്വയിപ്പിച്ചായിരിക്കും പദ്ധതിയെന്നും മന്ത്രാലയം അറിയിച്ചു. ചൈനയുടെ അതിവേഗ റെയില്വ്വേയടക്കം എല്ലാ വന്‍, ചെറുകിട പദ്ധതികളുടെയും സര്‍വ്വേ, പ്ലാനിങ്, നിര്‍മാണം എന്നിവയുടെ മേല്‍നോട്ടം സി.ആര്.സി.സിക്കാണ്.
ലോകത്തിലെ മികച്ച നിര്‍മാണ കമ്പനികളില്‍ ഒന്നാണ് സി.ആര്.സി.സി. 250 യു.എസ് ഡോളര്‍ വിപണി മൂലധനവും 100 ബില്യണ്‍ ഡോളര്‍ വരവുമുള്ള കമ്പനിയാണിത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."