HOME
DETAILS

ആരോഗ്യ മേഖലയിലെ നിയമനങ്ങളില്‍ കാസര്‍കോടിനു മുന്‍ഗണന നല്‍കും: മന്ത്രി

  
backup
April 15 2017 | 22:04 PM

%e0%b4%86%e0%b4%b0%e0%b5%8b%e0%b4%97%e0%b5%8d%e0%b4%af-%e0%b4%ae%e0%b5%87%e0%b4%96%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%a8%e0%b4%bf%e0%b4%af%e0%b4%ae%e0%b4%a8%e0%b4%99%e0%b5%8d%e0%b4%99


കരിന്തളം: ആരോഗ്യമേഖലയില്‍ ജില്ലയ്ക്കു മുന്‍ഗണന നല്‍കി നിയമനം നടത്തുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. കരിന്തളം കോയിത്തട്ടയില്‍ നടന്ന ബഡ്‌സ് റിഹാബിലിറ്റേഷന്‍ സെന്റര്‍ ഉദ്ഘാടനവും കരിന്തളം പി.എച്ച്.സി കുടുംബാരോഗ്യ കേന്ദ്രമാക്കി മാറ്റിയതിന്റെ പ്രഖ്യാപനവും നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്കായി ആയുര്‍വേദ ചികിത്സാ വിഭാഗം നടപ്പാക്കുന്ന സാന്ത്വനം പദ്ധതിയുടെ ജില്ലാതല പ്രഖ്യാപനവും ഫ്‌ളാഗ്  ഓഫും മന്ത്രി നടത്തി. റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍ അധ്യക്ഷനായി. ബഡ്‌സ് റിഹാബിലിറ്റേഷന്‍ സെന്ററിനാവശ്യമായ ആധുനിക സജ്ജീകരണങ്ങളോടു കൂടിയ വാഹനം വാങ്ങാനുള്ള തുക എം.പി ഫണ്ടില്‍ നിന്ന് അനുവദിക്കുമെന്നു മുഖ്യാതിഥിയായിരുന്ന പി കരുണാകരന്‍ എം.പി പ്രഖ്യാപിച്ചു.
പരപ്പ ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് പി രാജന്‍, ജില്ലാ പഞ്ചായത്ത് അംഗം ജോസ് പതാല്‍, കിനാനൂര്‍ കരിന്തളം പഞ്ചായത്ത് പ്രസിഡന്റ് എ വിധുബാല, വൈസ് പ്രസിഡന്റ് വി ബാലകൃഷ്ണന്‍, മറ്റു ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍, ആരോഗ്യ വകുപ്പ് ജീവനക്കാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
കാഞ്ഞങ്ങാട്:  പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ ആധുനിക ചികിത്സ ലഭിക്കുന്ന സമഗ്ര കുടുംബാരോഗ്യകേന്ദ്രമാക്കി മാറ്റുകയെന്നതാണ് സര്‍ക്കാറിന്റെ ലക്ഷ്യമെന്ന് മന്ത്രി കെ.കെ ശൈലജ. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ഡയാലിസിസ് യൂനിറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ജില്ലാ ആശുപത്രിക്കു ഉടന്‍ തന്നെ ഹൃദ്രോഗ ചികിത്സക്കായുള്ള കാത്തലാബ് സൗകര്യവും ഉടന്‍ ഏര്‍പ്പെടുത്തുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
തടവുകാര്‍ക്കുള്ള പ്രത്യേക ബ്‌ളോക്ക് പി കരുണാകരന്‍ എം.പിയും മാമോഗ്രാം യൂനിറ്റ് മന്ത്രി ഇ ചന്ദ്രശേഖരനും ഉദ്ഘാടനം ചെയ്തു. കെ കുഞ്ഞിരാമന്‍ എം.എല്‍.എ, ഡോ. രാമചന്ദ്രന്‍, ഹക്കീം കുന്നില്‍, ഡോ. സുനന്ദ നന്ദന്‍, ഡോ. എ.പി ദിനേശ്കുമാര്‍ സംസാരിച്ചു.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

57 മണിക്കൂര്‍ രക്ഷാപ്രവര്‍ത്തനം...കുഴല്‍ക്കിണറില്‍ വീണ അഞ്ചു വയസ്സുകാരനെ പുറത്തെടുത്തത് ജീവനറ്റ്; കണ്ണീരായി നാട് 

National
  •  an hour ago
No Image

ആരാധനാലയ സംരക്ഷണ നിയമം: സമസ്തയുടെ ഹരജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും

National
  •  2 hours ago
No Image

വിദ്വേഷപ്രസംഗം നടത്തിയ ജഡ്ജിയെ ഇംപീച്ച് ചെയ്യാന്‍ ഇന്‍ഡ്യാ സഖ്യം; എങ്ങിനെ നടപ്പാക്കും? ഇതുവരെ ആറുനീക്കങ്ങള്‍; മൂന്നെണ്ണം പരാജയം | in depth

National
  •  4 hours ago
No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  10 hours ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  11 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  11 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  12 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  12 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  12 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  13 hours ago