HOME
DETAILS
MAL
വനിതാ ജഡ്ജി വേണം, വിചാരണ നേരത്തെയാക്കണം; ആക്രമിക്കപ്പെട്ട നടി വീണ്ടും ഹൈക്കോടതിയിലേക്ക്
backup
June 30 2018 | 06:06 AM
കൊച്ചി: ആക്രമിക്കപ്പെട്ട നടി ഹൈക്കോടതിയിലേക്ക്. വിചാരണയ്ക്ക് പ്രത്യേക കോടതിയും വനിതാ ജഡ്ജിയും വേണമെന്ന് ആവശ്യപ്പെട്ടാണ് നടി ഹൈക്കോടതിയെ സമീപിക്കുന്നത്. അടുത്തയാഴ്ച്ച ഹൈക്കോടതിയില്‍ ഹരജി നല്‍കാനാണ് തീരുമാനം.
രണ്ടാഴ്ച മുമ്പ് ഇതേ ആവശ്യം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളിയിരുന്നു. തുടര്‍ന്നാണ് പു:നപരിശോധനാ ഹരജിയുമായി ഹൈക്കോടതിയെ സമീപിക്കുന്നത്.
തന്റെ സ്വകാര്യ ജീവിതത്തെ കേസിന്റെ വിചാരണ പ്രതികൂലമായി ബാധിക്കുമെന്നതിനാലാണ് വനിതാ ജഡ്ജിയെ ആവശ്യപ്പെടുന്നതെന്ന് നടി കോടതിയില്‍ ബോധിപ്പിക്കും.
സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് നല്കിയ ഹരജി ജൂലൈ 4ന് ഹൈക്കോടതി വീണ്ടും പരിഗണിക്കാനിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."