HOME
DETAILS

കൊല്ലം ടൗണ്‍: വികസനക്കുതിപ്പ് സ്വപ്നം കണ്ട് നാട്ടുകാര്‍

  
backup
April 15 2017 | 23:04 PM

%e0%b4%95%e0%b5%8a%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%82-%e0%b4%9f%e0%b5%97%e0%b4%a3%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%bf%e0%b4%95%e0%b4%b8%e0%b4%a8%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%a4


കൊയിലാണ്ടി: കൊപ്ര, ചൂടി, ഹുക്ക വ്യവസായങ്ങള്‍ക്ക് പേരെടുത്ത കൊല്ലം ടൗണിന്റെ വികസനം വഴിമുട്ടി പ്രതാപം നഷ്ടമാവുന്നു. നൂറ്റാണ്ടുകള്‍ പഴക്കമുള്ള കെട്ടിടങ്ങളും വീതികുറഞ്ഞ ദേശീയപാതയുമാണ് ടൗണിന്റെ വികസനങ്ങള്‍ക്ക് പ്രധാനമായും തടസമാവുന്നത്.
നിലവില്‍ കൊപ്ര വ്യാപാരവും കയര്‍ വ്യവസായങ്ങളും പേരിനു പോലും ടൗണിലില്ല. സൊസൈറ്റികള്‍ രൂപപ്പെട്ടതും ഉള്‍നാടുകളിലേക്ക് ഈ വ്യവസായം പറിച്ചുനട്ടതുമാണ് വ്യാപാര തകര്‍ച്ചക്ക് കാരണം. ഹുക്കകള്‍ക്കും മുന്‍കാലത്തെ പോലെ ആവശ്യക്കാരെ ലഭിക്കുന്നില്ല. ഹുക്കകള്‍ പ്രധാനമായും കയറ്റുമതി ചെയ്തിരുന്നത് അറബ് നാടുകളിലേക്കായിരുന്നെങ്കില്‍ ഇപ്പോള്‍ അറബികള്‍ ഹുക്കകള്‍ക്ക് മറ്റു രാജ്യങ്ങളെയാണ് ആശ്രയിക്കുന്നത്. ചരിത്രപ്രസിദ്ധമായ പാറപ്പള്ളിയും പിഷാരികാവ് ക്ഷേത്രവും സ്ഥിതി ചെയ്യുന്ന പൈതൃകസ്ഥലം അധികാരികളുടെ അനാസ്ഥകാരണം ജീര്‍ണാവസ്ഥയിലാവുകയാണ്.
 വീതിക്കുറവു കാരണം നിരന്തരം ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന ഇവിടെ പാറപ്പള്ളി, പിഷാരികാവ് സന്ദര്‍ശനത്തിനെത്തുന്നവരുടെ വാഹനത്തിരക്ക് കൂടിയാകുമ്പോള്‍ യാത്ര ദുസ്സഹമാവുകയാണ്.   ടൗണില്‍നിന്ന് ഏതാനും മീറ്റര്‍ മാത്രം അകലത്തിലുള്ള നെല്ല്യാടി റെയില്‍വേ ഗേറ്റും ഗതാഗതക്കുരുക്ക് രൂക്ഷമാക്കുന്നു. ട്രെയിനുകള്‍ കടന്നുപോകുമ്പോള്‍ ഗേറ്റ് അടക്കുന്നതോടെ മേപ്പയ്യൂര്‍ റോഡിലും എന്‍.എച്ചിന്റെ ഇരുഭാഗത്തും വാഹനക്കുരുക്ക് അനുഭവപ്പെടുകയാണ്.
പാറപ്പള്ളി റോഡിലും സ്വാമിയാര്‍ കാവ് ക്ഷേത്ര ഭാഗത്തും റോഡിനു വീതിക്കുറവായതിനാല്‍ വാഹനങ്ങള്‍ ഇരു ഭാഗത്തും സര്‍വിസ് നടത്താനാകാത്തത് നിലവിലെ ഗതാഗത പരിഷ്‌കരണത്തെ സാരമായി ബാധിക്കുന്നുണ്ട്.
 നഗരസഭയില്‍ 42, 43 വാര്‍ഡുകള്‍ ഉള്‍പ്പെട്ട കൊല്ലത്തെ ടൗണ്‍ഷിപ്പായി ഉയര്‍ത്തുമെന്ന് നേരത്തെ നഗരസഭ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇതുവരെ നടപടികളൊന്നുമായിട്ടില്ല. സര്‍ക്കാരിന്റെയുംനഗരസഭയുടെയും ശക്തമായ ഇടപെടലുകളില്‍ പ്രതീക്ഷയര്‍പ്പിക്കുകയാണ് ചരിത്രത്താളുകളില്‍ ഇടം നേടിയ ടൗണും നാട്ടുകാരും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

100 കോടി കോഴ: അന്വേഷണം പ്രഖ്യാപിച്ച് എൻ.സി.പി

Kerala
  •  a month ago
No Image

മുസ്‌ലിം രാജ്യങ്ങളില്‍ വഖ്ഫ് സ്വത്തുക്കളില്ലെന്ന് തെറ്റായ വിവരം നല്‍കി പി.ഐ.ബി

National
  •  a month ago
No Image

കൊന്നു മതിവരാതെ ഇസ്‌റാഈല്‍; വടക്കന്‍ ഗസ്സയില്‍ ഫ്ളാറ്റ് തകര്‍ത്ത് 143ലേറെ പേരെ കൊന്നു, ലബനാനിലെ കൂട്ടക്കുരുതിയില്‍ 77 മരണം

International
  •  a month ago
No Image

ദേശീയപാതകളിൽ സ്വകാര്യ എ.ഐ കാമറകളും ടോൾ ബൂത്തും; പദ്ധതിയുമായി കേന്ദ്ര സർക്കാർ

Kerala
  •  a month ago
No Image

അറസ്റ്റിന് ശേഷവും ദിവ്യക്ക് 'കടലോളം കരുതല്‍' ; തുടക്കം മുതൽ ഒളിച്ചുകളിച്ച് പൊലിസ്

Kerala
  •  a month ago
No Image

ഫിലിം എഡിറ്റര്‍ നിഷാദ് യൂസഫ് ഫ്ളാറ്റില്‍ മരിച്ച നിലയില്‍ 

Kerala
  •  a month ago
No Image

ചെറായി വഖ്ഫ് ഭൂമി കൈയേറ്റക്കാര്‍ക്ക് നിയമ സാധുതയില്ല: പ്രതിരോധിക്കാന്‍ വന്‍കിട കൈയേറ്റക്കാര്‍

Kerala
  •  a month ago
No Image

മൂന്ന് ഈജിപ്ഷ്യൻ ഫുട്ബാൾ താരങ്ങൾക്ക് അബൂദബിയിൽ ജയിൽ ശിക്ഷ: സുരക്ഷാ ജീവനക്കാരനെ മർദിച്ച സംഭവത്തിൽ ഗുരുതര നടപടികൾ

uae
  •  a month ago
No Image

കറന്റ് അഫയേഴ്സ്-29-10-2024

PSC/UPSC
  •  a month ago
No Image

അർധ സർക്കാർ സ്ഥാപനങ്ങളിൽ കരാര്‍ അടിസ്ഥാനത്തിൽ ജോലി ഒഴിവ്; ഇപ്പോൾ അപേക്ഷിക്കാം

JobNews
  •  a month ago