മയക്കുമരുന്ന് ഉപയോഗത്തിനെതിരേ ബോധവല്‍ക്കരണവുമായി സഞ്ജീവനി
തിരുവനന്തപുരം: ഇന്‍ഫോസിസ് വികസന കേന്ദ്രത്തിന്റെ (ഡിസി) സിഎസ്ആര്‍ വിഭാഗമായ സഞ്ജീവനി, കേരള പൊലിസും കുളത്തൂര്‍ ഗവണ്മെന്റ് ഹയര്‍സെക്കന്‍ഡറി സ്കൂളുമായി സഹകരിച്ച് മയക്കുമരുന്ന് ഉപയോഗത്തിനെതിരേ ബോധവല്‍ക്കരണം നടത്തുന്നു. മയക്കുമരുന്ന് കള്ളക്കടത്ത് തടയാനുള്ള അന്താരാഷ്ട്ര ദിനത്തിനോടനുബന്ധിച്ചാണ് സഞ്ജീവനി സ്കൂള്‍ വിദ്യാര്‍ഥികളെ ബോധവല്‍കരിക്കുന്നത്.
മയക്കുമരുന്ന് കള്ളക്കടത്ത്, നിയമലംഘനം, മയക്കുമരുന്നിന്റെ ഉപയോഗം മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങള്‍, ആരോഗ്യകരവും സുരക്ഷിതവുമായ ജീവിതം നയിക്കുന്നതിന്റെ പ്രാധാന്യം എന്നിവയെക്കുറിച്ചാണ് വിദ്യാര്‍ഥികള്‍ക്കിടയില്‍ അവബോധം സ്ൃഷ്ടിക്കുന്നത്. കുളത്തൂര്‍ ഗവണ്മെന്റ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നടന്ന ചടങ്ങില്‍ 400 ഓളം കുട്ടികള്‍ മയക്കുമരുന്ന് ഉപയോഗത്തിനെതിരേ പ്രതിജ്ഞ ചെയ്തു.
കൂടാതെ ലഹരി ഉപയോഗത്തിനെതിരേ മുദ്രാവാക്യങ്ങള്‍ രചിക്കുകയും ഒരു തരത്തിലുമുള്ള ലഹരി പദാര്‍ഥങ്ങളും കഴിക്കില്ലെന്ന് തീരുമാനമെടുക്കുകയും ചെയ്തു. ചടങ്ങില്‍ തുമ്പ പൊലിസ് സ്റ്റേഷന് സ്പെഷ്യല്‍ ബ്രാഞ്ച് എസ്.ഐ കെ.ജി പ്രതാപ് ചന്ദ്രന്, എസ്.ഐ നുജുമുദ്ദീന്‍, കുളത്തൂര്‍ ജി.എച്ച്.എസ്.എസ് പ്രിന്‍സിപ്പല്‍ സി. അംബിക, പി.ടി.എ പ്രസിഡന്റും ഇന്‍ഫോസിസ് പ്രിന്‍സിപ്പല്‍ കണ്‍സള്‍ട്ടന്റുമായ ഇന്ദു ടി.പി പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."