സഊദിയടക്കമുള്ള 12 രാജ്യങ്ങളിലേക്ക്എമിറേറ്റ്സ് സർവീസിന് ഒരുങ്ങുന്നു
ജിദ്ദ: കൊവിഡ് പ്രതിസന്ധി മൂലം നിറുത്തി വച്ച വിവിധ രാജ്യങ്ങളിലേക്കുള്ള പ്രതിവാര സർവീസുകൾ നടത്തുമെന്ന് എമിറേറ്റ്‌സ് എയർലൈൻ അറിയിച്ചു. ഇതിന്റെ ഭാഗമായി ഓൺലൈൻ ബുക്കിംഗ് ജൂലൈ ഒന്നു മുുതൽ സഊദിയടക്കമുള്ള12 അറബ് രാജ്യങ്ങളിലേക്കുള്ള ബുക്കിംഗ് എമിറേറ്റ്സ് ആരംഭിച്ചത്.
ജൂലൈ മുതൽ റിയാദിലേക്കും ഓഗസ്റ്റ് മുതൽ ദമാമിലേക്കും ജിദ്ദയിലേക്കും സെപ്തംബർ മുതൽ മദീനയിലേക്കുമാണ് സർവീസ് നടത്താനിരിക്കുന്നത്.
ഈജിപ്ത്, ഒമാൻ, ബഹ്‌റൈൻ, ഇറാഖ്, ടുണീഷ്യ, മൊറോക്കോ, അൾജീരിയ, ലബനാൻ, ജോർദാൻ, സുഡാൻ എന്നിവിടങ്ങളിലേക്കുമുള്ള ബുക്കിംഗുകളും സ്വീകരിച്ചുതുടങ്ങിയിട്ടുണ്ട്. അതേസമയം കൊ
വിഡ് വ്യാപനത്തിന്റെ തോതനുസരിച്ച് ഇപ്പോൾ പ്രഖ്യാപിച്ച സർവീസുകളിൽ മാറ്റം വരുത്താൻ സാധ്യതയുണ്ടെന്നും എമിറേറ്റ്‌സ് അറിയിച്ചു.ഗൾഫ് രാജ്യങ്ങളിലെ ആയിരക്കണക്കിനു പ്രവാസികൾ അന്താരാഷ്ട്ര സർവീസുകൾ പുനരാരംഭിക്കുന്നത് പ്രതീക്ഷിച്ചിരിക്കുന്ന സമയത്താണു എമിറേറ്റ്സിൻ്റെ അറിയിപ്പ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."