HOME
DETAILS

ഭാര്യ മറ്റൊരാളെ വിവാഹം കഴിച്ചുവെന്ന് വ്യാജരേഖ; കോടതിയെ കബളിപ്പിച്ച യുവാവ് അറസ്റ്റില്‍

  
backup
June 30 2018 | 06:06 AM

%e0%b4%ad%e0%b4%be%e0%b4%b0%e0%b5%8d%e0%b4%af-%e0%b4%ae%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8a%e0%b4%b0%e0%b4%be%e0%b4%b3%e0%b5%86-%e0%b4%b5%e0%b4%bf%e0%b4%b5%e0%b4%be%e0%b4%b9%e0%b4%82-%e0%b4%95

 

ഏറ്റുമാനൂര്‍: ഭാര്യ മറ്റൊരാളെ വിവാഹം കഴിച്ചുവെന്ന് വ്യാജ വിവാഹ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി വിവാഹമോചനം നേടിയ യുവാവ് അറസ്റ്റില്‍. കോട്ടയം തിരുവാര്‍പ്പ് കിളിരൂര്‍ കാഞ്ഞിരംകവലയ്ക്കടുത്ത് കൊങ്ങാട്ടു ബംഗ്ലാവില്‍ മഹേഷ് കുമാര്‍ (43) ആണ് ഏറ്റുമാനൂര്‍ പൊലിസിന്റെ പിടിയിലായത്. 2015ലായിരുന്നു കേസിനാസ്പദമായ സംഭവം.
മംഗലാപുരത്ത് ഒരു ആശുപത്രിയില്‍ എക്‌സ്-റേ ടെക്‌നിഷ്യനായിരുന്ന മഹേഷ് കുമാര്‍ ഇതേ ആശുപത്രിയില്‍ ലാബ് ടെക്‌നിഷ്യനായിരുന്ന മംഗലാപുരം കരോപ്പടി സ്വദേശിനി ശോഭ എന്ന യുവതിയുമായി പ്രണയത്തിലാവുകയും തുടര്‍ന്ന് ഇവര്‍ വിവാഹിതരാവുകയും ചെയ്തു. 2009ലായിരുന്നു ഇവരുടെ വിവാഹം. ഇവര്‍ക്ക് എട്ട് വയസുള്ള ഒരു കുട്ടിയുമുണ്ട്.
ഇതിനു ശേഷം കൊല്ലം സ്വദേശിയായ ഒരു യുവാവിനെ യുവതി വിവാഹം കഴിച്ചതായി വ്യാജരേഖയുണ്ടാക്കിയ മഹേഷ് വിവാഹമോചനത്തിന് അപേക്ഷിച്ചു. ഭാര്യയുടെയും കൊല്ലം സ്വദേശിയുടെയും വിവാഹം തിരുവനന്തപുരം കോര്‍പറേഷന്‍ ഓഫിസില്‍ രജിസ്റ്റര്‍ ചെയ്തതായ സര്‍ട്ടിഫിക്കറ്റ് ഇതിനായി മഹേഷ് കോടതിയില്‍ ഹാജരാക്കി. ഇരുവരുടെയും വിവാഹഫോട്ടോയും ഇയാള്‍ തയാറാക്കിയിരുന്നു. അതേസമയം കൊല്ലം സ്വദേശി ഇതൊന്നും അറിഞ്ഞിരുന്നുമില്ല.
രേഖകളുമായി ഏറ്റുമാനൂര്‍ കുടുംബകോടതിയെ സമീപിച്ച ഇയാള്‍ക്ക് വിവാഹമോചനം ലഭിക്കുകയും ചെയ്തു. കൊല്ലം സ്വദേശിയെ താന്‍ അറിയില്ലെന്നും ഇയാളെ വിവാഹം ചെയ്തിട്ടില്ലെന്നും കാട്ടി യുവതി പരാതിപ്പെട്ടതിനെ തുടര്‍ന്ന് കോടതി ഇടപെട്ട് നടത്തിയ അന്വേഷണത്തില്‍ മഹേഷ് കോടതിയെ തെറ്റിദ്ധരിപ്പിച്ചതായി തെളിഞ്ഞു. 2015ലാണ് മഹേഷ് വിവാഹമോചനം നേടിയത്. തന്നെ വഞ്ചിച്ച ഭര്‍ത്താവിനോടൊപ്പം പോകാന്‍ താന്‍ തയ്യാറല്ലെന്നും ശോഭന കോടതിയെ ധരിപ്പിച്ചു.
കോടതി നിര്‍ദേശത്തെ തുടര്‍ന്ന് ഏറ്റുമാനൂര്‍ സി.ഐ എ.ജെ തോമസിന്റെ നേതൃത്വത്തില്‍ പൊലിസ് നടത്തിയ തെരച്ചിലിലാണ് കഴിഞ്ഞ ദിവസം മഹേഷ് കോട്ടയത്തുനിന്നും പിടിയിലായത്. ഏറ്റുമാനൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദി തൊഴിൽ വിസ: കൂടുതൽ പ്രൊഫഷനലുകൾക്ക് പരീക്ഷ നിർബന്ധമാക്കി

Saudi-arabia
  •  an hour ago
No Image

സുപ്രിം കോടതി ഉത്തരവ് കാറ്റില്‍ പറത്തി സംഭലില്‍ യോഗിയുടെ ബുള്‍ഡോസര്‍ രാജ് തുടരുന്നു; വീടുകളുടെ മുന്‍വശങ്ങള്‍ പൊളിച്ചു തുടങ്ങി

National
  •  an hour ago
No Image

സംഭലില്‍ 40 വര്‍ഷത്തോളമായി അടച്ചിട്ട ക്ഷേത്രം തുറന്നു കൊടുക്കുന്നു

National
  •  an hour ago
No Image

റഷ്യന്‍ സൈന്യം സിറിയ വിടുന്നു

International
  •  an hour ago
No Image

മെക് 7നെ കുറിച്ച് ആക്ഷേപമില്ല, വ്യായാമത്തിനായുള്ള സംഘടന പ്രോല്‍സാഹിപ്പിക്കപ്പെടേണ്ടത്; വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ പി മോഹനന്‍

Kerala
  •  2 hours ago
No Image

സ്‌കൂളുകള്‍ക്കും വീടുകള്‍ക്കും മേലെ ബോംബിട്ട് ഇസ്‌റാഈല്‍;  24 മണിക്കൂറിനിടെ കൊന്നൊടുക്കിയത് 52 പേരെ 

International
  •  3 hours ago
No Image

വിദ്വേഷ പ്രസംഗം നടത്തിയ ജഡ്ജിയെ വിളിച്ചു വരുത്താന്‍ സുപ്രിം കോടതി;  സത്യം പറയുന്നവര്‍ക്കെതിരെ ഇംപീച്ച്‌മെന്റ് ഭീഷണി മുഴക്കുന്നുവെന്ന് യോഗി 

National
  •  4 hours ago
No Image

റോഡ് ഉപരിതലത്തിലെ ഘടനാമാറ്റവും അപകടങ്ങൾക്ക് കാരണമാകുന്നു

Kerala
  •  5 hours ago
No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  6 hours ago
No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  6 hours ago