ലോക്ക്ഡൗണ്‍ നിയന്ത്രണം ലംഘിച്ച് സമരം; രമേശ് ചെന്നിത്തലയ്‌ക്കെതിരേ കേസ്
ആലപ്പുഴ: ലോക്ക് ഡൗണ്‍ നിയന്ത്രണം ലംഘിച്ച് അമ്പലപ്പുഴ തോട്ടപ്പള്ളിയില്‍ സമരം നടത്തിയതിന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അടക്കം 20 നേതാക്കള്‍ക്ക് എതിരെ കേസ്. അമ്പലപ്പുഴ പൊലിസാണ് കേസെടുത്തത്. കരിമണല്‍ ഖനനത്തിനെതിരെ തോട്ടപ്പള്ളിയില്‍ സംയുക്ത സമരസമിതി നടത്തുന്ന റിലേ സത്യാഗ്രഹ സമരത്തില്‍ ആണ് രമേശ് ചെന്നിത്തല അടക്കമുള്ള നേതാക്കള്‍ പങ്കെടുത്തത്.
കരിമണല്‍ കൊണ്ടുപോകുന്നതിനെതിരേ കോണ്‍ഗ്രസ് നേതൃത്വത്തില്‍ സമരസമിതി പ്രതിഷേധം ശക്തമാക്കിയിരുന്നു. അറുപതിലധികം ലോറികളിലായാണ് പൊഴിമുഖത്തുനിന്ന് കയറ്റുന്ന കരിമണല്‍ ചവറയില്‍ ഐ.ആര്‍.ഇ.യുടെ കേന്ദ്രത്തിലേക്ക് കൊണ്ടുപോകുന്നത്.
കടലും കായലും വേര്‍തിരിക്കുന്ന പൊഴിമുഖത്ത് നിന്നുമാത്രം രണ്ടുലക്ഷം ക്യൂബിക് മീറ്റര്‍ മണലെടുക്കുന്നതിനാണ് ജലവിഭവവകുപ്പ് കേരള മിനറല്‍സ് ആന്‍ഡ് മെറ്റല്‍സിന് കരാര്‍ നല്‍കിയിരിക്കുന്നത്. വ്യാപകമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിട്ടും മണല്‍ കയറ്റിക്കൊണ്ടുപോകല്‍ ഓരോദിവസവും വര്‍ധിക്കുകയാണ്.
കൊവിഡിന്റെ മറവില്‍ സംസ്ഥാന സര്‍ക്കാര്‍ കരിമണല്‍ഖനനമാണ് നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."