HOME
DETAILS
MAL
ജനത്തിന് ആവശ്യം മദ്യമല്ല, കുടിവെള്ളവും അരിയും: സുധീരന്
backup
April 15 2017 | 23:04 PM
തിരുവനന്തപുരം: വേനല്‍ച്ചൂടില്‍ ദുരിതം പേറുന്ന ജനങ്ങള്‍ക്ക് ആവശ്യം മദ്യമല്ല കുടിവെള്ളവും അരിയുമാണെന്ന് കോണ്‍ഗ്രസ് നേതാവ് വി.എം.സുധീരന്. കുടപ്പനക്കുന്നിലെ മദ്യവില്പനശാല മാറ്റാനുള്ള നീക്കത്തിനെതിരേ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജനങ്ങള്‍ക്ക് വേണ്ടാത്ത മദ്യശാലകളെ അവരില്‍ അടിച്ചേല്‍പ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. സ്വസ്ഥമായി ജീവിക്കാനുള്ള ജന താത്പര്യത്തെ നിഷേധിക്കുകയാണ്. ജന ജീവിതം എങ്ങനെ പോയാലും കുഴപ്പമില്ല, സര്‍ക്കാരിന് പണം കിട്ടണമെന്ന പടിവാശി മാത്രമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ബാറുടമകള്‍ക്ക് വേണ്ടി ചില റോഡുകള്‍ തന്നെ ഡീ നോട്ടിഫൈ ചെയ്തു. നഗരത്തിലെ പി.ഡബ്ല്യൂ.ഡി റോഡുകള്‍ അവരുടേതല്ലെന്ന് വരുത്തി തീര്‍ത്തു സുധീരന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."