പുകയില ഉല്‍പന്നങ്ങളുമായി മൂന്ന് പേര്‍ പിടിയില്‍ പിടിയിലായത് ഉത്തര്‍പ്രദേശ് സ്വദേശികള്‍
അമ്പലവയല്‍: 30,000 രൂപ വിലവരുന്ന പുകയില ഉല്‍പന്നങ്ങളുമായി മൂന്ന് പേര്‍ പിടിയില്‍. അമ്പലവയലിലും പരിസര പ്രദേശങ്ങളിലും വില്‍പനക്കായി എത്തിച്ച പുകയില ഉല്‍പന്നങ്ങളാണ് എക്‌സൈസ് പിടികൂടി നശിപ്പിച്ചത്. അമ്പലവയല്‍ കേന്ദ്രീകരിച്ച് കഞ്ചാവ്, പുകയില ഉല്‍പന്നങ്ങളുടെ വില്‍പനയും ഉപയോഗവും വര്‍ധിച്ച സാഹചര്യത്തിലാണ് മഞ്ഞപ്പാറ, പുതുപ്പാറ, കോളനിയിലെ വീടുകളില്‍ എക്‌സൈസ് സംഘം മിന്നല്‍ പരിശോധന നടത്തിയത്.
കോളനിയിലെ വാടകക്കെടുത്ത വീടുകളില്‍ താമസിക്കുന്ന ഉത്തര്‍പ്രദേശ് സ്വദേശികളായ റാം സഹാരെ (20), കനയ്യ(20), പര്‍മോദ് (30) എന്നിവരുടെ വീടുകളില്‍ നിന്നായി 30,000 രൂപ വിലവരുന്ന പുകയില ഉല്‍പന്നങ്ങളാണ് എക്‌സൈസ് സംഘം കണ്ടെടുത്തത്. ലഹരി ഉല്‍പന്നങ്ങള്‍ അമ്പലവയല്‍, മഞ്ഞപ്പാറ പ്രദേശങ്ങളിലും കോളനികളിലുമാണ് ഇവര്‍ വില്‍പന നടത്തുന്നത്. ഈ ഭാഗങ്ങളില്‍ മറ്റ് ലഹരി ഉല്‍പന്നങ്ങളുടെ വില്‍പനയും ഉപയോഗവും സജീവമാണന്ന് നാട്ടുകാര്‍ പറയുന്നു. ടൂറിസ്റ്റ് മേഖലയായ അമ്പലവയലിലെയും പരിസര പ്രദേശങ്ങളിലേയും ഹോം സ്‌റ്റേകളും റിസോട്ടുകളും കേന്ദ്രീകരിച്ചും ലഹരി ഉല്‍പന്നങ്ങള്‍ വിറ്റഴിക്കുന്നതായും ആരോപണമുയരുന്നുണ്ട്. ഇതിനിടെയാണ് വന്‍ തോതിലുള്ള പാന്‍ മസാലകളുടെയും ലഹരി ഉല്‍പന്നങ്ങളുടെയും വില്‍പന വിദ്യാര്‍ഥികളെ ലക്ഷ്യമിട്ട് നടക്കുന്ന വിവരത്തെ തുടര്‍ന്നാണ് എക്‌സൈസ് പരിശോധന കര്‍ശനമാക്കിയതും ഇവര്‍ പിടിയിലായതും.
എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജിമ്മി ജോസഫ്, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ മനോജ്, ബിനുമോന്‍, സോമന്‍, സന്തോഷ് പരിശോധനക്ക് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."