സംഗീതത്തിനൊപ്പം സാമൂഹിക സേവനവും കൈമുതലാക്കി പ്രേംജിത്ത്
പാലക്കാട്: കാലത്തിന്റെ കുത്തൊഴുക്കില്‍ നാം മറന്നുപോയ അപൂര്‍വ ഗ്രാമഫോണ്‍ റെക്കോര്‍ഡുകളും, ഓഡിയോ സി.ഡികളും ഒരു നിധിപോലെ സൂക്ഷിച്ചു ആവശ്യക്കാര്‍ക്ക് പകര്‍ന്നു കൊടുക്കുകയാണ് തമിഴ്‌നാട് അതിര്‍ത്തിയായ വേലന്താവളം സുജീഷണ നിവാസിലെ പ്രേംജിത്ത്. ഐ .ടി വികസനത്തിന്റെ മുന്നേറ്റത്തില്‍ ഓഡിയോ കാസറ്റ് കച്ചവടം നടത്തിയ കടകള്‍ അടച്ചുപൂട്ടി. പിന്നീട് സിനിമ സി.ഡികള്‍ക്കായി ഡിമാന്‍ഡ് . സിനിമാപാട്ടുകളും ഭക്തിഗാനങ്ങളും പാരഡിഗാനങ്ങളുമുള്‍പ്പെടെയുള്ള വലിയ സംഗീത പാരമ്പര്യം നമുക്ക് നഷ്ടപ്പെട്ടെങ്കിലും പ്രേംജിത്ത് ഇപ്പോള്‍ തമിഴ്, മലയാളം, ഹിന്ദി, ഇംഗ്ലീഷ് ഉള്‍പ്പെടെയുള്ള ഭാഷകളിലെ രണ്ടു ലക്ഷത്തോളം പാട്ടുകളുടെ ശേഖരം കംപ്യൂട്ടറിലാക്കി സംരക്ഷിച്ചുവരികയാണ്. ഇതില്‍ പഴയ തമിഴ്, മലയാളം ഹിന്ദിസിനിമകളിലെ അപൂര്‍വ ഗാനശേഖരവുമുണ്ട്.മുന്‍പ് തരംഗിണിയും എ.വി.എമുമൊക്കെ ഇറക്കിയ ഓഡിയോ കാസറ്റുകള്‍ കിട്ടുന്നത് അപൂര്‍വമാണ്. കാലത്തിന്റെ കുത്തൊഴുക്കില്‍ ഇവയെല്ലാം നമ്മള്‍ ഉപേക്ഷിച്ചപ്പോള്‍, പ്രേംജിത്തിന്റെ ശേഖരത്തില്‍ അവയെല്ലാം സുരക്ഷിതമാണ.് ഓഡിയോ മാത്രമുണ്ട് 6,000 ത്തോളം. ഇതെല്ലാം ഒറിജിനല്‍ കാസറ്റുകളാണെന്നതാണ് ഏറെ കൗതുകകരം.
വേലന്താവളം ടൗണിലെ സുജീഷണ നിവാസിലെ അലമാരകളില്‍ ഇവയെ ഒരു നിധിപോലെ കാത്ത് സൂക്ഷിച്ചിരിക്കുകയാണ് ഈ സംഗീതപ്രേമി. അച്ഛന്‍ കൃഷ്ണന്‍ കുട്ടി റേഡിയോ മെക്കാനിക്കായിരുന്നു. മൈക്ക് സെറ്റ് വാടകക്ക് കൊടുക്കുന്ന സ്ഥാപനവും നടത്തിയിരുന്നു. ഇതിനു വേണ്ടി പഴയ ഗ്രാമഫോണ്‍ റെക്കോര്‍ഡുകളുടെ വലിയ ശേഖരവും ഉണ്ടായിരുന്നു. ഈ സ്ഥാപനം നിര്‍ത്തിയതിനെ തുടര്‍ന്ന് അവയെല്ലാം കൊഴിഞ്ഞാമ്പാറയിലെ ഒരു സ്ഥാപനത്തിന് നല്‍കി. പിന്നീട് 1990കളില്‍ ഓഡിയോ സി ഡി കച്ചവടം തുടങ്ങി. ഇതിന് വേണ്ടിയാണ് ഇത്രയധികം ഓഡിയോ കാസറ്റുകള്‍ ശേഖരിച്ചത്. ഇതിന് തന്നെ വലിയൊരു സംഖ്യ ചെലവിടേണ്ടി വന്നു. 2011 വരെ ഈ ബിസിനസ് നടത്തി. കംപ്യൂട്ടര്‍ വ്യാപകമായതോടെ ഓഡിയോ സി.ഡികള്‍ ഔട്ട് ഓഫ് ഫാഷനായി. 500 രൂപ വരെ വിലയുണ്ടായിരുന്ന അപൂര്‍വവും ഇപ്പോള്‍ മാര്‍ക്കറ്റില്‍ കിട്ടാനില്ലാത്തതുമായ കാസറ്റുകള്‍ പ്രേംജിത്തിന്റെ ശേഖരത്തിലുണ്ട്. കാലം മാറിയതോടെ ഈ യുവാവ് കംപ്യൂട്ടര്‍ ഷോപ് ആരംഭിച്ചു. കൈവശമുണ്ടായിരുന്ന സി.ഡികളിലെ പാട്ടുകളെല്ലാം കംപ്യൂട്ടറിലേക്ക് പകര്‍ത്തി. പഴയ പാട്ടുകള്‍ മുതല്‍ പുതിയ കാലത്തെ പാട്ടുകള്‍വരെ ശേഖരിച്ചുവെച്ചിട്ടുള്ള പ്രേംജിത് ഇപ്പോള്‍ സാമൂഹികരംഗത്തും സജീവമാണ്. സാമൂഹിക നീതിക്കായി വിവരാവകാശവുംഉപയോഗപ്പെടുത്തുന്നു. പാവപ്പെട്ടവര്‍ക്കായി അപേക്ഷകളും തയാറാക്കി ഓഫിസുകളില്‍ എത്തിച്ചുകൊടുക്കുന്ന പ്രവര്‍ത്തിയും തുടരുന്നുണ്ട്. ഓഫിസുകളില്‍ നിന്നു അവകാശ സംരക്ഷണത്തിനായി വിവരാവകാശ രേഖകള്‍ ശേഖരിക്കുന്നതിനായി ബന്ധപ്പെട്ട് പല ബുദ്ധിമുട്ടുകളും ഇദ്ദേഹത്തിന് നേരിടേണ്ടി വന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."