HOME
DETAILS
MAL
കര്‍ഷകന്റെ വീട് ജപ്തി ചെയ്ത സംഭവം: മുഖ്യമന്ത്രിക്ക് പരാതി നല്‍കും
backup
March 23 2019 | 00:03 AM
മാനന്തവാടി: അഞ്ചഴകുന്നില് കര്‍ഷകന്റെ വീടും സ്ഥലവും ജപ്തി ചെയ്ത ബാങ്കിന്റെ നടപടി അനീതിയാണെന്നും ഇതിനെതിരേ മുഖ്യമന്ത്രിക്ക് പരാതി നല്‍കുമെന്നും ഒ.ആര് കേളു എം.എല്‍.എ പറഞ്ഞു. ജനാധിപത്യപരമായി പാലിക്കേണ്ട നിയമങ്ങള്‍ ലംഘിച്ചാണ് ബാങ്കിന്റെ ജപ്തി നടപടി.
2015ല്‍ എടുത്ത വായ്പയുടെ ഗഡുക്കള്‍ കൃത്യമായി അടച്ച് വന്നിരുന്ന പുത്തന്‍വീട്ടില്‍ പ്രമോദിന്് കഴിഞ്ഞ പ്രളയത്തില്‍ കാര്‍ഷിക മേഖലയിലുണ്ടായ നഷ്ടം മൂലമാണ് പിന്നീട് തുക അടയ്ക്കാന്‍ കഴിയാതിരുന്നത്. വീട്ടില്‍ ആരും ഇല്ലാത്ത സമയത്ത് പൂട്ട് പൊളിച്ച് ജപ്തി നടപടികള്‍ നടത്തിയത് അംഗീകരിക്കാനാകില്ലെന്നും വീട്ടുടമയുടെ സാന്നിധ്യമില്ലാതെ ജപ്തി നടത്തിയത് തെറ്റാണെന്നും എം.എല്‍.എ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."