HOME
DETAILS

ഇരുളില്‍ തെളിയുന്ന വെളിച്ചം

  
backup
April 16 2017 | 00:04 AM

veenduvicharam

ഒരു രാജ്യത്തെ ഭരണകൂടം ജനവിരുദ്ധമായി പ്രവര്‍ത്തിക്കുമ്പോള്‍ അതു ഫലപ്രദമായി തടയാന്‍ പ്രതിഷേധവും പ്രതിരോധവുമുയരേണ്ടത് ആ നാട്ടിലെ ജനങ്ങളില്‍നിന്നും നീതിപീഠത്തില്‍നിന്നും ജനജിഹ്വയായ അവിടത്തെ മാധ്യമങ്ങളില്‍നിന്നുമാണ്. പുറംലോകം എത്രമാത്രം വിയോജിപ്പു പ്രകടിപ്പിച്ചാലും ഒരു ചലനവുമുണ്ടാകില്ല.
ഭരണകൂടത്തിന്റെ വീഴ്ചമൂലം അന്യരാജ്യങ്ങളുമായുള്ള ബന്ധം വഷളാവുന്ന ഘട്ടത്തിലും തിരുത്തല്‍ശക്തിയാകാന്‍ കഴിയുക ആ നാട്ടിലെ ജനങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കും നീതിപീഠത്തിനുമാണ്. ഇവിടെയും അന്യരാജ്യങ്ങളിലെ പ്രതിഷേധത്തിനു കാര്യമായ സ്വാധീനം ചെലുത്താനാകില്ല.


വര്‍ണവെറിയനും മണ്ണിന്റെ മക്കള്‍വാദക്കാരനും മുസ്‌ലിംവിരുദ്ധനും രാഷ്ട്രീയമര്യാദവശമില്ലാത്ത വ്യവസായിയുമായ ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റായപ്പോള്‍ അന്താരാഷ്ട്രതലത്തില്‍ ശക്തമായ പ്രതിഷേധമുയര്‍ന്നിരുന്നു എന്നതു യാഥാര്‍ഥ്യം. അതുകൊണ്ട് ട്രംപിനെ ഏതെങ്കിലും തരത്തില്‍ പിന്തിരിപ്പിക്കാനോ അദ്ദേഹത്തിന്റെ മനസ്സില്‍ എന്തെങ്കിലും ചലനം സൃഷ്ടിക്കാനോ കഴിഞ്ഞിട്ടില്ല.


എന്നാല്‍, സ്ത്രീകളുള്‍പ്പെടെയുള്ള അമേരിക്കന്‍ ജനതയും അവിടത്തെ മാധ്യമങ്ങളും നീതിപീഠവും അതിശക്തമായി രംഗത്തുവന്നപ്പോള്‍ ട്രംപിന്റെ പല പിടിവാശികളും എളുപ്പത്തില്‍ നടപ്പാക്കാന്‍ കഴിയാതെ പോയി. ചില മുസ്‌ലിംരാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് അമേരിക്കയില്‍ പ്രവേശനം നിഷേധിച്ച സന്ദര്‍ഭത്തില്‍ ലോകംമുഴുവന്‍ ഞെട്ടിത്തരിച്ചു നില്‍ക്കുകയായിരുന്നു. ട്രംപിന്റെ ആ കടുംപിടുത്തം ചെറുക്കാന്‍ ഒരു മാര്‍ഗവും ലോകരാജ്യങ്ങളുടെ മുന്നിലില്ലായിരുന്നു.
പക്ഷേ, അമേരിക്കയിലെ നീതിപീഠം ഒരു മയവുമില്ലാതെ ആ നീക്കത്തിന്റെ ചിറകരിഞ്ഞു. കോടതിവിധി മറികടന്നുകൊണ്ടു തന്റെ മുസ്‌ലിംവിരുദ്ധപദ്ധതികള്‍ തയാറാക്കാന്‍ ട്രംപ് ശ്രമിച്ചപ്പോള്‍ അമേരിക്കയിലെ മതചിന്തയില്ലാതെ ജനത രംഗത്തിറങ്ങി. അവിടത്തെ മിക്ക മാധ്യമങ്ങളും മനുഷ്യത്വരഹിതമായ ആ നിലപാടിനെ ചോദ്യം ചെയ്തു. ഇന്ത്യന്‍ വംശജര്‍ക്കുനേരേ ആക്രമണമുണ്ടായപ്പോഴും അമേരിക്കന്‍ ജനതയുടെയും മാധ്യമങ്ങളുടെയും നീതിബോധം പ്രകടമായി.
ഏതൊരു നാട്ടിലും ഏകാധിപതിയായ ഭരണാധികാരി ഉദയംചെയ്യുമ്പോള്‍ അവിടെയൊക്കെ ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും കാഹളമുയര്‍ത്താന്‍ ആ നാട്ടിലെ ജനതയും മാധ്യമങ്ങളും തയാറാകുമെന്നതിന്റെ ഏറ്റവുമൊടുവിലത്തെ ഉദാഹരണമാണ് ഇത്.


ഇത്രയും ആമുഖം മാത്രം. പറയാന്‍ തുടങ്ങുന്നത് അമേരിക്കയുടെ കാര്യമല്ല. ഇന്ത്യയും പാകിസ്താനുമായി ബന്ധപ്പെട്ട വിഷയമാണ്. കഴിഞ്ഞദിവസം പാകിസ്താനിലെ പട്ടാളക്കോടതി ഇന്ത്യക്കാരനായ കുല്‍ഭൂഷണ്‍ യാദവ് എന്ന വ്യാപാരിയെ തൂക്കിക്കൊല്ലാന്‍ വിധിച്ചു. പാകിസ്താനെതിരേ ചാരപ്രവര്‍ത്തനം നടത്തിയെന്നതാണ് ആരോപിക്കപ്പെട്ട കുറ്റം. ഇന്ത്യന്‍ നേവിയില്‍നിന്നു വിരമിച്ചശേഷം വിവിധരാജ്യങ്ങളില്‍ സഞ്ചരിച്ചു ബിസിനസ് നടത്തുന്ന യാദവ് പാകിസ്താന്റെ എന്തു രഹസ്യമാണ്, എങ്ങനെയാണ് ചോര്‍ത്തിയത് എന്നൊന്നും പാക്പട്ടാളക്കോടതി പുറംലോകത്തെ അറിയിച്ചിട്ടില്ല. കോര്‍ട്ട് മാര്‍ഷ്യലിനുശേഷം പാക്പട്ടാളമേധാവി വധശിക്ഷ വെളിപ്പെടുത്തുക മാത്രമാണു ചെയ്തത്.


കുല്‍ഭൂഷണ്‍ യാദവിനെ പാകിസ്താനില്‍നിന്നു പിടികൂടുകയായിരുന്നില്ലെന്നതിനും ഇറാനില്‍നിന്നു പാകിസ്താനിലേയ്ക്കു തട്ടിക്കൊണ്ടുപോകുകയായിരുന്നെന്നതിനും തെളിവുണ്ട്. ഇക്കാരണത്താല്‍തന്നെ, ഇന്ത്യയുടെ ഭാഗത്തുനിന്ന് അതിശക്തമായ പ്രതികരണമുണ്ടായി. നിരപരാധിയായ യാദവിനെ തൂക്കിലേറ്റിയാല്‍ അതു ബോധപൂര്‍വമായ കൊലപാതകമായി കണക്കാക്കി അതിശക്തമായി തിരിച്ചടിക്കാന്‍ നിര്‍ബന്ധിതമാകുമെന്ന് ഇന്ത്യ മുന്നറിയിപ്പു നല്‍കിയിരിക്കുകയാണ്. ഐക്യരാഷ്ട്രസഭയുടേതുള്‍പ്പെടെയുള്ള ഇടപെടലുകള്‍ക്കായും ഇന്ത്യ രംഗത്തിറങ്ങിക്കഴിഞ്ഞു.


ഇതൊക്കെ സ്വാഭാവികമായ പ്രതികരണങ്ങള്‍. ഇതുകൊണ്ടൊന്നും പാകിസ്താനിലെ പട്ടാളനേതൃത്വത്തിന്റെയും അവരുടെ ആജ്ഞാനുവര്‍ത്തികളായി പ്രവര്‍ത്തിക്കുന്ന പാക്ഭരണകൂടത്തിന്റെയും മനസ്സിളകിയിട്ടില്ലെന്ന് അവരുടെ എതിര്‍പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നു. ഏതു ഭീഷണിയും ചെറുക്കാന്‍ തങ്ങള്‍ സന്നദ്ധമാണെന്നു പാക്പട്ടാളനേതൃത്വം പറയുമ്പോള്‍ പാക് പട്ടാളത്തിന്റെ ശക്തിയില്‍ തങ്ങള്‍ക്ക് അങ്ങേയറ്റത്തെ വിശ്വാസമുണ്ടെന്നാണ് ആ രാജ്യത്തിന്റെ ഭരണാധികാരിയായ നവാസ് ഷെരീഫിന്റെ പ്രതികരണം.


ഈ നിലപാടുമൂലം പ്രശ്‌നം പരിഹരിക്കാനാവില്ലെന്ന് എല്ലാവര്‍ക്കുമറിയാം. കാര്യങ്ങള്‍ വഷളാക്കുമെന്നും വ്യക്തം. പ്രതിഷേധം വകവയ്ക്കാതെ കുല്‍ഭൂഷണ്‍ യാദവിനെ വധിച്ചാല്‍ കൈയും കെട്ടിനോക്കി നില്‍ക്കാന്‍ ഇന്ത്യ തയാറാകില്ല. ഏതു മാര്‍ഗവും സ്വീകരിക്കുമെന്ന് ഇന്ത്യന്‍ പ്രതിരോധമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.


കശ്മീരിന്റെ കാര്യത്തില്‍ നീറിപ്പുകഞ്ഞുകൊണ്ടിരിക്കുന്ന സംഘര്‍ഷാന്തരീക്ഷത്തിനിടയില്‍ ഈ പ്രശ്‌നം കൂടിയാകുമ്പോള്‍ ഇരു രാജ്യങ്ങളും തമ്മില്‍ കൊടിയയുദ്ധത്തിലേയ്ക്കു വഴുതിവീഴാനുള്ള സാധ്യത വളരെക്കൂടുതലാണ്. ആണവശക്തികളായ ഇന്ത്യയും പാകിസ്താനും തമ്മില്‍ യുദ്ധമുണ്ടായാല്‍ അത് ഇരുരാജ്യങ്ങള്‍ക്കും ഉണ്ടാക്കുന്ന നാശനഷ്ടങ്ങള്‍ ചെറുതായിരിക്കില്ല.
പക്ഷേ, രാജ്യാഭിമാനത്തിന്റെയും രാജ്യസ്‌നേഹത്തിന്റെയും ഊക്കില്‍ പ്രതികരിക്കുന്നവരൊന്നും ഇക്കാര്യം തിരിച്ചറിയുന്നതേയില്ല. ശത്രുവിനെ എളുപ്പത്തില്‍ തകര്‍ക്കാനുള്ള ആയുധശക്തിയും ആള്‍ബലവും തങ്ങള്‍ക്കുണ്ടെന്നാണ് ഇരുരാജ്യത്തിലെയും 'ദേശഭക്ത'രുടെ വിശ്വാസം.


ഈ പശ്ചാത്തലത്തിലാണ് അത്തരം മൂഢമായ 'ദേശാഭിമാനം' തീരെ പ്രകടിപ്പിക്കാതെ പാക്മാധ്യമങ്ങളില്‍ പലതും ഈ വിഷയത്തെ സമീപിച്ചതിനെ വിലയിരുത്തേണ്ടത്. കുല്‍ഭൂഷണ്‍ യാദവിനെ തൂക്കിലേറ്റാനുള്ള തീരുമാനം ദൂരെക്കിടന്ന മഴുവെടുത്തു സ്വന്തം കാലിലേയ്ക്കു വലിച്ചെറിയുന്നതിനു തുല്യമാണെന്നാണ് പാക്മാധ്യമങ്ങള്‍ ആ രാജ്യത്തെ പട്ടാളനേതൃത്വത്തെയും ഭരണകൂടത്തെയും ഓര്‍മിപ്പിച്ചിരിക്കുന്നത്. ഇന്ത്യയുമായൊരു സംഘര്‍ഷം പാകിസ്താനും അവിടത്തെ ജനങ്ങള്‍ക്കും ഗുണകരമാകില്ലെന്നും പാക്മാധ്യമങ്ങള്‍ ഭരണകൂടത്തെ ബോധ്യപ്പെടുത്തുന്നു. ഈ അഭിപ്രായം സമര്‍ത്ഥിക്കാന്‍ വിദഗ്ധരെ അണിനിരത്തി ചര്‍ച്ചകള്‍വരെ സംഘടിപ്പിച്ചു കഴിഞ്ഞു.


കുല്‍ഭൂഷണ്‍ യാദവിന്റെ കാര്യത്തില്‍ പാക് ഭരണകൂടവും പട്ടാളനേതൃത്വവും നാളെ നിലപാടുമാറ്റം നടത്തുമോ എന്നറിയില്ല. അങ്ങനെയൊരു മനംമാറ്റത്തിനു പാകിസ്താന്‍ തയാറായാല്‍ അതിനു മുഖ്യകാരണക്കാര്‍ അന്ധമായ ദേശഭക്തിയില്ലാത്ത ആ നാട്ടിലെ മാധ്യമങ്ങള്‍ തന്നെയായിരിക്കും. നാളെ ഒരു പുനര്‍വിചിന്തനത്തിനു പാകിസ്താന്‍ തയാറാവട്ടെ എന്നു പ്രാര്‍ത്ഥിക്കുകയാണു നാം ചെയ്യേണ്ടത്. അതു സംഭവിച്ചാല്‍ മറക്കാതെ നന്ദി പറയേണ്ടത് പാക് മാധ്യമങ്ങളോടാണ്.
ഒരു നാടിനെ വിലയിരുത്തേണ്ടത് അവിടത്തെ ഭരണാധികാരിയെയോ ആയുധശക്തിയെയോ മാനദണ്ഡമാക്കിയാവരുത്, അവിടത്തെ ജനങ്ങളുടെ ഹൃദയം അളവുകോലാക്കിയാവണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആറുമാസമായിട്ടും  പുതിയ കൊടിയുമില്ല, പാർട്ടിയുമില്ല ; കേരള ജെ.ഡി.എസിൽ ഭിന്നത രൂക്ഷം

Kerala
  •  4 minutes ago
No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  9 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  9 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  10 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  11 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  11 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  11 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  11 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  11 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  12 hours ago