ബി.ജെ.പിക്കും സി.പി.എമ്മിനും ഒരേ അജന്‍ഡയെന്ന് യു.ഡി.എഫ് കണ്‍വീനര്‍
കൊച്ചി: ബി.ജെ.പിയുടെയും സി.പി.എമ്മിന്റെയും അജന്‍ഡകള്‍ ഒന്നാണെന്നും തെരഞ്ഞെടുപ്പിനോട് അവസാനം കേരളത്തില്‍ നടക്കാന്‍ പോകുന്നത് ഈ അജന്‍ഡകളുടെ സഖ്യം ആയിരിക്കുമെന്നും യു.ഡി.എഫ് കണ്‍വീനറും ചാലക്കുടി ലോക്സഭാ സ്ഥാനാര്‍ഥിയുമായ ബെന്നി ബെഹനാന്. ആലുവയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സി.പി.എമ്മിന് ഈ തെരഞ്ഞെടുപ്പില്‍ എന്താണ് പ്രസക്തിയെന്നും അദ്ദേഹം ചോദിച്ചു.
കോണ്‍ഗ്രസ് ബി.ജെ.പി സഖ്യമാണെന്ന് സി.പി.എം പറയാന്‍ തുടങ്ങിയിട്ട് രണ്ടു പതിറ്റാണ്ടിലേറെയായി. 542 സീറ്റിലേക്ക് കേവലം 45 സീറ്റുകളിലേക്ക് മാത്രമാണ് സി.പി.എം മത്സരിക്കുന്നത്. രണ്ടക്ക സംഖ്യയില്‍ കൊടുത്താല്‍ വിജയിക്കാന്‍ അവര്‍ക്ക് കഴിയുകയുമില്ല. വിരലിലെണ്ണാവുന്ന എം.പി മാത്രം ഉണ്ടാകാന്‍ സാധ്യതയുള്ള സി.പി.എമ്മിന് ദേശീയ രാഷ്ട്രീയത്തില്‍ ഒരു പ്രസക്തിയുമില്ലെന്ന് അദ്ദേഹം പറഞ്ഞു.
മോദിയെ താഴെയിറക്കാനുള്ള ശക്തി കോണ്‍ഗ്രസിനുണ്ട്. കോണ്‍ഗ്രസ് മാത്രമാണ് ബി.ജെ.പിയെ എതിര്‍ക്കുന്നത്. കോണ്‍ഗ്രസ് എം.പിമാര്‍ ബി.ജെ.പിയിലേക്ക് പോകുമെന്ന് പരിഹസിക്കുന്ന മുഖ്യമന്ത്രി സ്വയം അപഹാസ്യനാവുകയാണ്. സി.പി.എം പിന്തുണച്ചു ജയിപ്പിച്ച മുന്‍ എം.എല്‍.എ ആണ് ഈ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ എറണാകുളം സ്ഥാനാര്‍ഥിയെന്നു ബെന്നി ബെഹനാന് പരിഹസിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."