ദേശീയ സബ്ജൂനിയര് ഫുട്ബോള്‍: കേരളത്തിന് തോല്‍വി
കോഴിക്കോട്: ദേശീയ സബ്ജൂനിയര് ഫുട്ബോള്‍ ചാംപ്യന്‍ഷിപ്പില്‍ ആതിഥേയര്‍ക്ക് തോല്‍വിയോടെ തുടക്കം. കോര്പറേഷന് സ്റ്റേഡിയത്തില്‍ ഇന്നലെ നടന്ന ഉദ്ഘാടന മത്സരത്തില്‍ കേരളത്തെ ഒഡിഷ രണ്ടിനെതിരേ മൂന്ന് ഗോളുകള്‍ക്കാണ് പരാജയപ്പെടുത്തിയത്.
കളിയുടെ തുടക്കം മുതല്‍ ആധിപത്യം പുലര്‍ത്തിയ നിലവിലെ റണ്ണറപ്പായ ഒഡിഷക്ക് വേണ്ടി 18ാം മിനുട്ടിലും 63ാം മിനുട്ടിലും സഞ്ജയ്ബെറ്റി ഇരട്ട ഗോളുകളും 28ാം മിനുട്ടില്‍ പുരുഷോത്തം കര്ക്കതേയും ഗോളുകള്‍ സ്കോര്‍ ചെയ്തു. കേരളത്തിന് വേണ്ടി 42ാം മിനുട്ടില്‍ ഹേമന്തിന്റെ ക്രോസില്‍ ഹെഡ്ഡറിലൂടെ അഭയ് ഷണ്മുഖനും അധിക സമയത്ത് പകരനക്കാനായി ഇറങ്ങിയ കെ.പി ഷിഫാസ് ബൈസിക്കിള്‍ കിക്കിലൂടെ രണ്ടാം ഗോളും സ്കോര്‍ ചെയ്തു. മിസോറം, ഉത്തര്‍പ്രദേശ് , ഒഡിഷ ടീമുകള്‍ ഉള്‍പ്പെട്ട ഗ്രൂപ്പിലാണ് കേരളത്തിന്റെ സ്ഥാനം. ഇന്നലെ രാവിലെ നടന്ന ആദ്യ മത്സരത്തില്‍ ഉത്തര്‍പ്രദേശും മധ്യപ്രദേശും ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."