കൊവിഡ് മൂലം ഒരു മലയാളി കൂടി സഊദിയിൽ മരണപ്പെട്ടു, താമരശ്ശേരി സ്വദേശിയാണ് റിയാദിൽ മരിച്ചത്
റിയാദ്: കൊവിഡ് ബാധിച്ച് കോഴിക്കോട് താമരശ്ശേരി സ്വദേശി റിയാദിൽ മരിച്ചു. കോരങ്ങാട് സുബ്രമണ്യൻ (54) ആണ് റിയാദിലെ ഫാമിലി കെയർ ആശുപത്രിയിൽ വെച്ച് വൈകീട്ടോടെ മരിച്ചത്. പ്രമേഹ രോഗിയായിരുന്ന ഇദ്ദേഹത്തെ ഒരാഴ്ച മുമ്പാണ് ന്യൂമോണിയ മൂലം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നാട്ടിൽ നിന്ന് കൊണ്ടുവരുന്ന മരുന്നാണ് കഴിച്ചിരുന്നത്. കൊവിഡ് നിയന്ത്രണത്തിൽ പെട്ട് മരുന്ന് ലഭിച്ചിരുന്നില്ല. ശ്വാസതടസ്സം നേരിട്ടത് മൂലം കഴിഞ്ഞ രണ്ട് ദിവസമായി തീവ്രപരിചരണ വിഭാഗത്തിൽ വെന്റിലേറ്ററിൽ ആയിരുന്നു.
റിയാദിലെ അബ്‌സാൽ പോൾ കമ്പനിയിൽ സൂപ്പർവൈസറായിരുന്നു. റിയാദിലെ സാംസ്‌കാരിക രംഗത്തെ സജീവ സാന്നിധ്യം കൂടിയായിരുന്നു മണിയേട്ടൻ എന്ന പേരിലറിയപ്പെടുന്ന സുബ്രമണ്യൻ. ശൈലജയാണ് ഭാര്യ. മകൻ ഷാൻ. അച്ഛൻ ഗോപാലൻ താഴത്ത്, അമ്മ കല്യാണി.
മൃതദേഹത്തിന്റ നടപടികൾ പൂർത്തിയാക്കാൻ കമ്പനി കൊമേർഷ്യൽ മാനേജർ മൈക്കേൽ ജോസഫ്, അഡ്മിനിസ്ട്രേറ്റർ ഷൈൻ എന്നിവരോടൊപ്പം റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി വെൽഫയർ വിങ് ചെയർമാൻ സിദ്ദിഖ് തുവൂർ, മുനീർ മക്കാനി എന്നിവർ രംഗത്തുണ്ട്. ഇതോടെ സഊദിയിൽ കഴിഞ്ഞ 48 മണിക്കൂറിനിടെ കൊവിഡ് മൂലം മരണപ്പെടുന്ന മലയാളികൾ ഏഴായി. 41 മലയാളികളാണ് സഊദിയിൽ ഇത് വരെ മരണപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."