HOME
DETAILS
MAL
പൊലിസ് റവന്യു വകുപ്പ് അധികൃതരുടെ ഭീഷണി അവസാനിപ്പിക്കണം
backup
June 30 2018 | 08:06 AM
വടകര: ദേശീയപാത സ്ഥലമെടുപ്പിന്റെ മറവില്‍ കുടിയൊഴിപ്പിക്കപ്പെടുന്നവരെ വീടുകള്‍ കയറി ഭീഷണിപ്പെടുത്തുന്ന പൊലിസ്, റവന്യു അധികൃതരുടെ നടപടി ഇടത്പക്ഷ നയമാണോ എന്ന് വ്യക്തമാക്കണമെന്ന് കര്‍മ്മസമിതി താലൂക്ക് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.ചോറോട് പഞ്ചായത്തിലെ വിവിധ പ്രദേശങ്ങള്‍ വന്‍ സന്നാഹത്തോടെ പൊലിസ് വീടുകള്‍ കയറി സ്ത്രീകളെയും കുട്ടികളെയുമടക്കം ഭീഷണിപ്പെടുത്തുന്നത് അവസാനിപ്പിച്ചില്ലെങ്കില്‍ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന് യോഗം മുന്നറിയിപ്പ് നല്കി .
ചെയര്മാന് പി കെ കുഞ്ഞിരാമന് അധ്യക്ഷനായി. എ. ടി മഹേഷ്, പ്രദീപ് ചോമ്പാല, കെ കുഞ്ഞിരാമന്, പി സുരേഷ്, പി.കെ നാണു, കെ.
അന്‍വര്‍ ഹാജി, സുരേഷ് പുതുപ്പണം, പി.രാഘവന്,സുഹൈല്‍ കൈനാട്ടി സംസാരിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."