HOME
DETAILS
MAL
ആളൂര്‍ തങ്ങളുടെ അഭിഭാഷകനല്ല: നെഹ്റു ഗ്രൂപ്പ്
backup
April 16 2017 | 00:04 AM
തൃശൂര്‍: ജിഷ്ണു കേസില്‍ പ്രതികള്‍ക്കു വേണ്ടി അഡ്വ. ബി.എ ആളൂര്‍ ഹാജരാകുമെന്ന വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് നെഹ്റു ഗ്രൂപ്പ് സി.ഇ.ഒ ഡോ. കൃഷ്ണ കുമാര്‍. സൗമ്യാ കേസ്, ജിഷാ കേസ് തുടങ്ങി മനുഷ്യ മനഃസാക്ഷിയെ ഞെട്ടിച്ച കേസുകള്‍ ഏറ്റെടുക്കുകയും നിരവധി വിമര്‍ശനങ്ങള്‍ക്ക് വിധേയനാവുകയും ചെയ്ത ആളൂര്‍ നെഹ്റു ഗ്രൂപ്പിന്റെ അഭിഭാഷകനാണെന്ന് പറഞ്ഞ് ജനരോഷം ഉയര്‍ത്താന്‍ ചിലര്‍ നടത്തുന്ന ഗൂഢശ്രമമാണ് വാര്‍ത്തയ്ക്ക് പിന്നില്‍.
ചില മാധ്യമങ്ങള്‍ ആളൂരിനെ പ്രസിദ്ധനാക്കാന്‍ വേണ്ടി നടത്തുന്ന ഇത്തരം ശ്രമം സംസ്കാര ശൂന്യതയാണെന്നും വ്യാജ വാര്‍ത്ത പ്രസിദ്ധീകരിച്ച മാധ്യമങ്ങള്ക്കെതിരേ നിയമ നടപടി സ്വീകരിക്കുമെന്നും സി.ഇ.ഒ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."