HOME
DETAILS
MAL
ഡിഫ്തീരിയ: അനാഥാലയ അന്തേവാസികള്‍ക്ക് വാക്സിനെടുക്കണം
backup
July 12 2016 | 18:07 PM
മലപ്പുറം: അന്യസംസ്ഥാന കുട്ടികളുള്ള സ്ഥാപനങ്ങളുള്‍പ്പെടെ കേരളത്തിലെ മുഴുവന്‍ അനാഥാലയ അന്തേവാസികള്‍ക്കും ഡിഫ്തീരിയ വാക്സിനെടുക്കാന്‍ ഭാരവാഹികള്‍ തയാറാകണമെന്ന് ആരോഗ്യ സാമൂഹികനീതി വകുപ്പ് മന്ത്രി കെ.കെ ശൈലജ ആവശ്യപ്പെട്ടു. കേരളത്തിലെ അനാഥാലയങ്ങളില്‍ പഠിക്കുന്ന അന്തേവാസികളെ സമൂഹത്തിന്റെ മുഖ്യധാരകളില്‍ എത്തിക്കാനാവശ്യമായ പദ്ധതികള്‍ ആവിഷ്കരിച്ചു നടപ്പിലാക്കുന്ന കാര്യവും പൂര്‍വവിദ്യാര്‍ഥികളുടെ പുനരധിവാസവും സാമൂഹികനീതി വകുപ്പ് ഗൗരവമായി പരിഗണിക്കുമെന്നും മന്ത്രി ഉറപ്പുനല്‍കി. കേരള സ്റ്റേറ്റ് മുസ്ലിം ഓര്‍ഫനേജസ് ഓള്‍ഡ് സ്റ്റുഡന്റ്സ് അസോസിയേഷന് സംസ്ഥാന ജനറല്‍ സെക്രട്ടറി ബഷീര്‍ കല്ലേപ്പാടം, ട്രഷറര്‍ സല്മാന് കാരാട്, എക്സിക്യൂട്ടീവ് അംഗം സുലൈമാന്‍ കുഴിക്കരെ എന്നിവര്‍ മന്ത്രിയുമായി നടത്തിയ ചര്‍ച്ചയിലാണ് ഉറപ്പുനല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."