HOME
DETAILS
MAL
ബഹ്റൈനില്‍ തിങ്കളാഴ്ച്ച 473 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു
backup
June 01 2020 | 23:06 PM
മനാമ: ബഹ്റൈനില്‍ തിങ്കളാഴ്ച്ച 473 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.
പ്രാദേശിക സമയം രാത്രി 8.30ന് ബഹ്റൈന്‍ ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കാണിത്.
നിലവിൽ 4776 പേരാണ് രാജ്യത്ത് ചികിത്സയിൽ കഴിയുന്നത്. ഇവരില്‍ 9പേര് ഗുരുതരാവസ്ഥയിലാണെങ്കിലും മറ്റുള്ളവരെല്ലാം ആരോഗ്യം വീണ്ടെടുക്കുമെന്ന പ്രതീക്ഷയിലാണ് ആരോഗ്യ പ്രവര്‍ത്തകര്‍.
അതിനിടെ തിങ്കളാഴ്ച മാത്രം 393 പേർക്ക് രോഗം ഭേദമായി. ഇതോടെ ബഹ്റൈനില്‍ രോഗമുക്തി നേടിയവരുടെ എണ്ണം 7076 ആയി ഉയർന്നതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതു വരെ 323162 പേരിലാണ് രാജ്യത്ത് കോവിഡ് പരിശോധന നടന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."