കോഴ വിവാദം ലോക്പാല്‍ അന്വേഷിക്കണം: സിറാജ് സേട്ട്
ബംഗളൂരു: ബി.ജെ.പി നേതാക്കള്‍ക്ക് കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ യെദ്യൂരപ്പ കോഴനല്‍കിയതായി ബന്ധപ്പെട്ട വാര്‍ത്ത പുറത്തുവന്ന സാഹചര്യത്തില്‍ സംഭവം ലോക്പാല്‍ അന്വേഷിക്കണമെന്ന് മുസ്‌ലിം ലീഗ് ദേശീയ സെക്രട്ടറി സിറാജ് ഇബ്്‌റാഹിം സേട്ട്. കാവല്‍ക്കാരന്‍ കള്ളനാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞത് ശരിയായിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കോഴ ആര്‍ക്കു കൊടുത്തുവെന്ന് മാത്രമല്ല ഇത്രയും തുക യെദ്യൂരപ്പക്ക് എവിടെനിന്നുകിട്ടിയെന്നും അന്വേഷണത്തില്‍ ഉള്‍പ്പെടുത്തണം. കാവല്‍ക്കാരനെന്ന് സ്വയം വിശേഷിപ്പിക്കുന്ന പ്രധാനമന്ത്രിയുടെ അഞ്ചു വര്‍ഷത്തെ ഭരണത്തില്‍ വലിയ തോതിലുള്ള വികസനം നടന്നതായി അവകാശപ്പെടുന്നുണ്ട്. രണ്ടുകാര്യത്തില്‍ വികസനമുണ്ടായിട്ടുണ്ട്. അതിലൊന്ന് വന്‍കിട കോര്‍പറേറ്റുകളാണ്. ആ വികസനത്തിന്റെ പ്രതിഫലമാണ് യെദ്യൂരപ്പയിലൂടെ പുറത്തുവന്നത്. രണ്ടാമത്തെ വികസനം ആര്‍.എസ്.എസിന്റെ ഫാസിസ്റ്റ് മനോഭാവവും അവരുടെ വസ്ത്രധാരണത്തിലെ മാറ്റവുമാണ്. ഇങ്ങനെ പോയാല്‍ രാജ്യം ഗുരുതരമായ അവസ്ഥയിലെത്തുമെന്നും സിറാജ് ഇബ്‌റാഹിം സേട്ട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."