HOME
DETAILS
MAL
പ്രവാസികള്‍ക്കുള്ള കൊവിഡ് ധനസഹായ വിതരണം 15 മുതല്‍
backup
June 02 2020 | 00:06 AM
തിരുവനന്തപുരം: ലോക്ക്ഡൗണ്‍ കാരണം മടങ്ങിപ്പോകാന്‍ കഴിയാത്ത പ്രവാസി മലയാളികള്‍ക്ക് സര്‍ക്കാര്‍ നോര്‍ക്ക വഴി പ്രഖ്യാപിച്ച 5,000 രൂപയുടെ ധനസഹായ വിതരണം 15ന് ആരംഭിക്കും. തൊഴില്‍ വിസ, കാലാവധി കഴിയാത്ത പാസ്പോര്‍ട്ട് എന്നിവയുമായി ജനുവരി ഒന്നിനുശേഷം നാട്ടിലെത്തി മടങ്ങിപ്പോകാന്‍ കഴിയാത്തവര്‍ക്കാണ് തുക അനുവദിക്കുന്നത്.
സേവിങ്സ് ബാങ്ക് അക്കൗണ്ട് ഇല്ലാത്ത പ്രവാസികള്‍ക്ക് എന്‍.ആര്.ഒ, സ്വദേശത്തുള്ള ജോയിന്റ് ബാങ്ക് അക്കൗണ്ട്, ഇത്തരം അക്കൗണ്ട് ഇല്ലാത്തവര്‍ക്ക് ബന്ധുത്വം തെളയിക്കുന്നതിനുള്ള മതിയായ രേഖകള്‍ സമര്‍പ്പിച്ച ഭാര്യ അല്ലെങ്കില്‍ ഭര്‍ത്താവിന്റെ അക്കൗണ്ട് എന്നിവയിലേക്കാണ് തുക അയയ്ക്കുക.
എന്‍.ആര്.ഐ അക്കൗണ്ടിലേക്ക് പണം അയയ്ക്കില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."