കൊറിയകള്‍ വീണ്ടും സംഘര്‍ഷത്തിലേക്ക് ?
പോങ്യാങ്: സമാധാനത്തിന്റെ പാതയിലേക്കുവന്ന ഇരുകൊറിയകള്‍ക്കുമിടയില്‍ വീണ്ടും വിള്ളല്‍. കെയ്‌സോങ്ങിലെ സംയുക്ത ലൈസന്‍ ഓഫിസിലെ പ്രതിനിധികളെ ഉത്തരകൊറിയ ഇന്നലെ പിന്‍വലിച്ചത്.
ഇരു കൊറിയകള്‍ക്കുമിടയിലെ ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് ലൈസന്‍ ഓഫിസ് പ്രവര്‍ത്തനം ആരംഭിച്ചത്.
ലൈസന്‍ ഓഫിസ് ഉദ്യമത്തില്‍നിന്ന് പിന്‍വാങ്ങുകയാണെന്ന് ഉ.കൊറിയ അറിയിച്ചെന്ന് ദക്ഷിണകൊറിയന്‍ യൂനിഫിക്കേഷന്‍ ഉപമന്ത്രി ചുന്‍ ഹെ സങ് പറഞ്ഞു.
ഉന്നത തലങ്ങളില്‍നിന്നുള്ള നിര്‍ദേശം അനുസരിച്ചാണ് ഉ.കൊറിയയുടെ തീരുമാനം. ദ.കൊറിയന്‍ പ്രതിനിധികള്‍ ലൈസന്‍ ഓഫിസില്‍ നില്‍ക്കുന്നുണ്ടോ ഇല്ലയോ എന്നതു തങ്ങള്‍ ഗൗനിക്കുന്നില്ലെന്ന് ഉ.കൊറിയ വ്യക്തമാക്കിയെന്നും അദ്ദേഹം പറഞ്ഞു.
ഉ.കൊറിയ പിന്‍വാങ്ങിയെങ്കിലും ദ.കൊറിയന്‍ പ്രതിനിധികള്‍ കെയ്‌സോങ്ങിലെ ഓഫിസില്‍ തുടരും. ഉ.കൊറിയന്‍ പ്രതിനിധികളുമായി തുടര്‍ന്നും കൂടിക്കാഴ്ച നടത്താന്‍ സാധിക്കുമെന്നാണ് കരുതുന്നത്. ഉ.കൊറിയന്‍ തീരുമാനത്തില്‍ ദു:ഖമുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലൈസന്‍ ഓഫിസില്‍നിന്ന് പ്രതിനിധികളെ താല്‍ക്കാലികമായി പിന്‍വലിച്ചതാണോയെന്ന കാര്യം വ്യക്തമല്ല. വിയ്റ്റ്‌നാമില്‍ നടന്ന രണ്ടാം ഉച്ചകോടിയില്‍ ധാരണയില്‍ എത്താതെ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഉ.കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നും പിരിഞ്ഞതിനു പിന്നാലെയാണ് ഈ നടപടി.
കൊറിയന്‍ യുദ്ധത്തിനു ശേഷം ആദ്യമായിട്ടായിരുന്നു സ്ഥിരമായുള്ള ലൈസന്‍ ഓഫിസ് കഴിഞ്ഞ വര്‍ഷം ആരംഭിച്ചത്. ഇരു രാജ്യങ്ങളില്‍നിന്നുള്ള 20 വീതം പ്രതിനിധികളെ ആശയ വിനിമയത്തിന് നിയോഗിച്ചിരുന്നു. നേരത്തെ ഇരുകൊറിയകള്‍ക്കുമിടയിലെ ആശയ വിനിമയത്തിനായി ഫാക്‌സ്, പ്രത്യേക ടെലിഫോണ്‍ ലൈനുകള്‍ എന്നിവയായിരുന്നു സ്ഥാപിച്ചത്. മേഖലയിലെ സാഹചര്യം വഷളാകുമ്പോള്‍ ഇത് റദ്ദാക്കാറുണ്ടായിരുന്നു.
ലൈസന്‍ ഓഫിസില്‍നിന്നുള്ള പിന്‍മാറ്റം ആണവനിരായുധീകരണവുമായി ബന്ധപ്പെട്ടുള്ള ഉ.കൊറിയയുടെ നിലപാടുകളിലെ മാറ്റത്തിന്റെ തുടക്കമാണെന്നാണ് നയതന്ത്രജ്ഞരുടെ വിലയിരുത്തല്‍ .ഇരുകൊറിയകള്‍ക്കിടയിലുമുള്ള ബന്ധം മെച്ചപ്പെട്ടതാണ് ട്രംപുമായുള്ള കിമ്മിന്റെ ആദ്യ കൂടിക്കാഴ്ചയ്ക്ക് അവസരമൊരിക്കിയത്.
എന്നാല്‍, ആണവനിരായുധീകരണവുമായി ബന്ധപ്പെട്ട് യു.എസുമായുള്ള ചര്‍ച്ച വഴിമുട്ടയതിനാല്‍ ആണവായുധ നിര്‍മാണങ്ങള്‍ ഉ.കൊറിയ തുടരന്നുണ്ടെന്ന് യു.എസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
കൂടാതെ യു.എസുമായുള്ള ആണവ ചര്‍ച്ചകള്‍ റദ്ദാക്കുന്ന കാര്യം പരിഗണനയിലാണെന്ന് ഉ.കൊറിയയിലെ മുതിര്‍ന്ന നേതാവ് കഴിഞ്ഞ ആഴ്ച വ്യക്തമാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."