HOME
DETAILS
MAL
സ്ട്രെച്ചറില്ല; രോഗിയെ ബെഡ്ഷീറ്റില്‍ ഇരുത്തി വലിച്ചിഴച്ചു I Video
backup
June 30 2018 | 09:06 AM
മുംബൈ: സ്ട്രെച്ചറില്ലാത്തതിനാല്‍ മഹരാഷ്ട്രയിലെ ആശുപത്രിയില്‍ രോഗിയെ ബെഡ്ഷീറ്റില്‍ ഇരുത്തി വലിച്ചു. നന്ദദിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ വ്യാഴാഴ്ചയാണ് സംഭവം.
കാലിന്റെ എല്ലു പൊട്ടിയ രോഗിയെ ഡോക്ടര്‍ ശങ്കര്‍ റാവു ചവാന് സര്‍ക്കാര്‍ ആശുപത്രിയില്‍ ബന്ധുക്കള്‍ ബെഡ്ഷീറ്റില്‍ ഇരുത്തി വലിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി. വിഡിയോ പുറത്തായതോടെ സംഭവത്തെ പറ്റി അന്വേഷിക്കാന്‍ ആശുപത്രി സൂപ്രണ്ട് ഉത്തരവിട്ടിട്ടുണ്ട്.
സ്ട്രെച്ചര്‍ ഒഴിവാകുന്നതുവരെ കാത്തുനില്ക്കാന് പറഞ്ഞപ്പോള്‍ അതു വകവയ്ക്കാതെ ബന്ധുക്കള്‍ രോഗിയെ ബെഡ്ഷീറ്റില്‍ ഇരുത്തി വലിക്കുകയായിരുന്നുവെന്നാണ് ആശുപത്രി അധികൃതരുടെ വാദം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."