താലിബാന്- അഫ്ഗാന് ചര്‍ച്ചയ്ക്ക് തയാറെന്ന് റഷ്യ
മോസ്കോ: അഫ്ഗാന്-താലിബാന് ചര്‍ച്ചയ്ക്ക് മധ്യസ്ഥത വഹിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ച് റഷ്യ രംഗത്ത്. അഫ്ഗാന് പ്രതിസന്ധികളിലെ പരിഹാരത്തിനായി മേഖലാ രാജ്യങ്ങള്‍ക്കിടയിലെ കൂടിയാലോചനയ്ക്കാണ് റഷ്യ താല്പര്യം പ്രകടിപ്പിച്ചിരിക്കുന്നത്.
താലിബന്‍ -അഫ്ഗാന് മൂന്നാംവട്ട ചര്‍ച്ചയ്ക്ക് റഷ്യ, അഫ്ഗാനിസ്ഥാന്,ചൈന, ഇന്ത്യ, ഇറാന്, പാകിസ്താന്, കസാഖിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍, തുര്‍ക്കുമെനിസ്ഥാന്‍, താജിക്കിസ്ഥാന്‍, ഉസ്ബകിസ്ഥാന് എന്നീ രാജ്യങ്ങളെ ഉള്‍പ്പെടുത്തിയാണ് ചര്‍ച്ച നടത്തുക. റഷ്യന്‍ വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.
അഫ്ഗാനില്‍ രാഷ്ട്രീയ പരിഹാരത്തിനായി നാലു മാസത്തിനിടെ റഷ്യ മധ്യസ്ഥത വഹിക്കുന്ന മൂന്നാമത്തെ ചര്‍ച്ചയാണിത്. നേരത്തെ മേഖലാ രാജ്യങ്ങള്‍ക്കിടയിലെ കൂടിയാലോചനക്ക് അമരിക്ക സന്നദ്ധത അറിയിച്ചിരുന്നു. ഇതു തള്ളിയ സാഹചര്യത്തിലാണ് റഷ്യയുടെ വാഗ്്ദാനം.
ഞങ്ങളെ എന്തിനാണ് ഒഴിവാക്കിയതെന്ന് വ്യക്തമാണെന്ന് യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് മാര്‍ക്ക് ടോണര്‍ പറഞ്ഞു. അമേരിക്കന്‍ മധ്യസ്ഥശ്രമത്തെ അവഗണിച്ചതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
എന്നാല്‍, മേഖലാ രാജ്യങ്ങള്‍ക്കിടയിലെ നയതന്ത്ര പ്രശ്ന പരിഹാരത്തിന് മധ്യസ്ഥത വഹിക്കുന്ന പ്രധാന രാഷ്ട്രമാണ് റഷ്യ. കഴിഞ്ഞ ഡിസംബറില്‍ തുടങ്ങിയ ഈ കൂടിയാലോചന അംഗ രാഷ്ട്രങ്ങളുടെ എണ്ണം ഈ ഫെബ്രുവരിയോടെ ആറ് രാജ്യമായി ഉയര്‍ന്നിട്ടുണ്ട്. അഫ്ഗാന് താലിബാന് ചര്‍ച്ചകള്‍ക്കിടയില്‍ പ്രശ്ന പരിഹാരത്തിനായി സൈനിക ഇടപെടലല്ല ഇരു വിഭാഗങ്ങള്‍ക്കിടയിലെ നയതന്ത്ര ചര്‍ച്ചയാണ് മാര്‍ഗമെന്നാണ് റഷ്യ സ്വീകരിക്കുന്ന നിലപാട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."