ആ 30 കേസ് സമൂഹവ്യാപനമല്ല; വീണ്ടും ആവര്‍ത്തിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: കേരളത്തില്‍ കൊവിഡ് സമൂഹവ്യാപനം ഇല്ലെന്ന് വീണ്ടും ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തെ രോഗപ്രതിരോധ മാര്‍ഗം പല പശ്ചാത്യ രാജ്യങ്ങളേക്കാളും മികച്ചതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തില്‍ പ്രഥമ പരിഗണന പ്രതിരോധത്തിനായിരുന്നു. രോഗം രൂക്ഷമായി പടര്‍ന്നുപിടിച്ച മിക്ക ഇടത്തിലും ട്രേസ്, ക്വാറന്റൈന്‍ ഘട്ടങ്ങള്‍ ഒഴിവാക്കി. ടെസ്റ്റിനും ട്രീറ്റ്‌മെന്റിനും മാത്രമാണ് അവര്‍ ഊന്നല്‍ നല്‍കിയത്.അതുകൊണ്ട് രോഗത്തെ ഫലപ്രദമായി തടയാനായില്ല. കൊവിഡിന്റെ സീരിയല്‍ ഇന്റര്‍വെല്‍ 5 ദിവസമാണ്. രോഗിയില്‍ നിന്ന് മറ്റൊരാളിലേക്ക് രോഗം പടരാന്‍ വേണ്ട സമയമാണിത്. ആ നിലയ്ക്ക് കേരളത്തിലെ 670 കേസുകള്‍ 14 ദിവസം കൊണ്ട് 25,000 ആകേണ്ടതാണ്.ശരാശരി മരണനിരക്ക് ഒരു ശതമാനമെടുത്താല്‍ മരണം 250 കവിയും. പക്ഷേ കേരളത്തില്‍ അതല്ല സംഭവിച്ചത്. രോഗത്തിന്റെ സ്രോതസ് കണ്ടെത്താനാവാത്ത പോസിറ്റീവ് കേസുകള്‍ 30 ഓളം കണ്ടെത്തിയില്ലേയെന്ന് ചിലര്‍ ചോദിക്കുന്നുണ്ട്. എത്രയൊക്കെ ശ്രമിച്ചാലും രണ്ടാഴ്ചക്കുള്ളില്‍ രോഗിയുമായി ബന്ധപ്പെട്ട എല്ലാവരെയും പൂര്‍ണമായും ഓര്‍ക്കാനോ കണ്ടെത്താനോ സാധിക്കില്ല. കുറച്ചുപേരെയെങ്കിലുംവിട്ടുപോകാം അത് സമൂഹവ്യാപനമല്ല-മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."