HOME
DETAILS

പുതിയ അധ്യയന വര്‍ഷത്തിന് തുടക്കമായി; സമസ്ത ഓണ്‍ലൈന്‍ മദ്‌റസ 15 ലക്ഷത്തോളം പേര്‍ വീക്ഷിച്ചു

  
backup
June 02 2020 | 00:06 AM

%e0%b4%aa%e0%b5%81%e0%b4%a4%e0%b4%bf%e0%b4%af-%e0%b4%85%e0%b4%a7%e0%b5%8d%e0%b4%af%e0%b4%af%e0%b4%a8-%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d

 


ചേളാരി: റമദാന്‍ അവധി കഴിഞ്ഞ് മദ്‌റസ അധ്യയന വര്‍ഷത്തിന് തുടക്കമായി. കോവിഡ്19 ലോക്ക് ഡൗണ്‍ മൂലം പതിവുപോലെ മദ്‌റസകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ഓണ്‍ലൈന്‍ മദ്‌റസ പഠനം ഏല്‍പ്പെടുത്തിയാണ് പുതിയ അധ്യയ വര്‍ഷത്തിലേക്ക് പ്രവേശിച്ചത്. സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ 10,004 അംഗീകൃത മദ്‌റസകളിലെ 12 ലക്ഷത്തോളം വിദ്യാര്‍ഥികളാണ് ഇന്നലെ അറിവിന്റെ ലോകത്തേക്ക് പ്രവേശിച്ചത്. വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ 15 ലക്ഷത്തില്‍ പരം പഠിതാക്കള്‍ ഇന്നലത്തെ ഓണ്‍ലൈന്‍ ക്ലാസ് വീക്ഷിച്ചതായി യൂട്യൂബ് ചാനലിന്റെ ഔദ്യോഗിക കണക്കുകള്‍ സാക്ഷ്യപ്പെടുത്തുന്നു. സമസ്തയുടെ ഔദ്യോഗിക ഓണ്‍ലൈന്‍ ചാനല്‍ മുഖേനെ യൂട്യൂബ്, ആപ്, വെബ് സൈറ്റ് എന്നിവയില്‍ ക്ലാസുകള്‍ ലഭ്യമായിരുന്നു.
രാവിലെ 7.30 മുതല്‍ 8.30 വരെയായിരുന്നു ഔദ്യോഗിക പഠന സമയം. നിശ്ചിത സമയം പങ്കെടുക്കാന്‍ കഴിയാത്തവര്‍ക്കും ആവര്‍ത്തിച്ചു കേള്‍ക്കേണ്ടവര്‍ക്കും ക്ലാസുകള്‍ യൂട്യൂബിലും ആപ്പിലും ലഭ്യമായത് ഏറെ അനുഗ്രമായി.


ഒന്നു മുതല്‍ പ്ലസ്ടു വരെ ക്ലാസുകളിലെ മുഴുവന്‍ വിഷയങ്ങളിലും ക്ലാസുകള്‍ ക്രമീകരിച്ചിട്ടുണ്ട്. രണ്ട് മുതല്‍ ഏഴ് വരെ ക്ലാസുകളില്‍ ഖുര്‍ആന്‍ ഉള്‍പ്പെടെ രണ്ട് വിഷയങ്ങളിലും മറ്റു ക്ലാസുകളില്‍ ഒരു വിഷയവുമാണ് ഓരോ ദിവസത്തെയും ക്ലാസുകള്‍. സ്വന്തം ഭവനത്തില്‍ നിന്നുള്ള കുട്ടികളുടെ ഓണ്‍ലൈന്‍ പഠനം രക്ഷിതാക്കള്‍ക്കും പുതിയ അനുഭവമായി. രക്ഷിതാക്കളുടെ സാന്നിധ്യത്തിലാണ് പഠനം നടന്നത്. മദ്‌റസ പിരിധിയിലെ മുഴുവന്‍ കുട്ടികള്‍ക്കും പഠനം ഉറപ്പുവരുത്താന്‍ മദ്‌റസ കമ്മിറ്റി ഭാരവാഹികളും മുഅല്ലിംകളും ആവശ്യമായ ക്രമീകരണങ്ങള്‍ ചെയ്തിരുന്നു. പഠനം നീരീക്ഷിക്കാനും സംശയ നിവാരണം വരുത്താനും മുഅല്ലിംകള്‍ക്ക് രക്ഷിതാക്കളുടെ വാട്ട്‌സ് ആപ്പ് ഗ്രൂപ്പുകള്‍ സജ്ജീകരിച്ചിരുന്നു. സമസ്ത നിയോഗിച്ച മുഫത്തിശുമാര്‍ റെയ്ഞ്ച് തലത്തില്‍ മോണിറ്ററിങ് നടത്തി ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കിയതും പഠനം കൂടുതല്‍ കാര്യക്ഷമമാവാന്‍ സഹായിച്ചു. മദ്‌റസ അധ്യയന വര്‍ഷവും സ്‌കൂള്‍ അധ്യയന വര്‍ഷവും ഒന്നിച്ചുവന്ന ദിവസം എന്ന പ്രത്യേകത കൂടിയുണ്ടായിരുന്നു ഇന്നലത്തെ അധ്യയന വര്‍ഷാരംഭത്തിന്. മദ്‌റസകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നത് വരെയാണ് ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടരുക.


ഓണ്‍ലൈന്‍ ചാനലിലെ വിവിധ ക്ലാസുകളുടെ ഇന്നത്തെ വിഷയക്രമം: ഒന്ന്: തഫ്ഹീമുത്തിലാവ (1), രണ്ട്: ഖുര്‍ആന്‍, അഖ്‌ലാഖ്, മൂന്ന്: ഖുര്‍ആന്‍, അഖീദ, നാല്: ഖുര്‍ആന്‍, അഖീദ, അഞ്ച്: ഖുര്‍ആന്‍, ഫിഖ്ഹ്, ആറ്: ഖുര്‍ആന്‍, ഫിഖ്ഹ്, ഏഴ്: ഖുര്‍ആന്‍, താരീഖ്, എട്ട്: ഫിഖ്ഹ്, ഒമ്പത്: താരീഖ്, പത്ത്: ദുറൂസുല്‍ ഇഹ്‌സാന്‍, പ്ലസ്‌വണ്‍: ഫിഖ്ഹ്, പ്ലസ്ടു: തഫ്‌സീര്‍.


ഇന്നു മുതല്‍ 'ദര്‍ശന' ടി.വി വഴിയും

ചേളാരി: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ ഓണ്‍ലൈന്‍ ക്ലാസുകള്‍ ഇന്ന് മുതല്‍ 'ദര്‍ശന' ടി.വി വഴിയും ലഭ്യമാവും. ലക്ഷദ്വീപ് ഉള്‍പ്പെടെ നെറ്റ് സര്‍വിസ് ലഭ്യമാവാത്ത സ്ഥലങ്ങളിലെ കുട്ടികള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. സമയക്രമം: എല്ലാ ദിവസവും രാവിലെ 7.00 മുതല്‍ 7.15 വരെ ഖുര്‍ആന്‍. പ്ലസ്ടു: 7.15 മുതല്‍ 7.35 വരെ. പ്ലസ്‌വണ്‍: 7.35 മുതല്‍ 7.55 വരെ. പത്ത്: 7.55 മുതല്‍ 8.15 വരെ. ഒന്ന്: 8.15 മുതല്‍ 8.35 വരെ. രണ്ട്: 8.35 മുതല്‍ 8.55 വരെ. മൂന്ന്: 8.55 മുതല്‍ 9.15 വരെ. നാല്: 9.15 മുതല്‍ 9.35 വരെ. അഞ്ച്: 9.35 മുതല്‍ 9.55 വരെ. ആറ്: 9.55 മുതല്‍ 10.15വരെ. ഏഴ്: 10.15 മുതല്‍ 10.35വരെ. എട്ട്: 10.35 മുതല്‍ 10.55 വരെ. ഒന്‍പത്: 10.55 മുതല്‍ 11.15 വരെ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈയ്ക്കും അബൂദബിക്കും ഇടയില്‍ ഷെയര്‍ ടാക്‌സി സേവനം അവതരിപ്പിച്ച് ദുബൈ ആര്‍ടിഎ

uae
  •  a month ago
No Image

പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനം നവംബര്‍ 25 മുതല്‍ ഡിസംബര്‍ 20വരെ

National
  •  a month ago
No Image

കേന്ദ്രത്തിന്റെ അനുമതി ലഭിച്ചാലും കേരളത്തില്‍ കെ റെയില്‍ പദ്ധതി നടപ്പാകില്ല; വിഡി സതീശന്‍

Kerala
  •  a month ago
No Image

മുനമ്പം; കാസ ക്രിസ്ത്യന്‍ ജനവിഭാഗങ്ങളില്‍ സംഘര്‍ഷം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നു; എംവി ഗോവിന്ദന്‍

Kerala
  •  a month ago
No Image

കൊല്ലം കലക്ടറേറ്റ് സ്‌ഫോടനക്കേസ്; ശിക്ഷവിധി നവംബര്‍ 7ന്

Kerala
  •  a month ago
No Image

പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍ നിന്നു വിരമിച്ചേക്കും; സൂചന നല്‍കി ശരത് പവാര്‍

National
  •  a month ago
No Image

എ.ഡി.എം നവീന്‍ ബാബുവിന്റെ മരണം: പി.പി ദിവ്യയുടെ ജാമ്യാപേക്ഷയില്‍ വിധി വെള്ളിയാഴ്ച 

Kerala
  •  a month ago
No Image

എല്ലാ സ്വകാര്യ ഭൂമിയും പൊതുനന്മക്കായി ഏറ്റെടുക്കാനാവില്ലെന്ന് സുപ്രിം കോടതി;  ഉത്തരവ് റദ്ദാക്കി

National
  •  a month ago
No Image

ഈ മാസവും സര്‍ ചാര്‍ജ്ജ് ഈടാക്കാന്‍ കെ.എസ്.ഇ.ബി; യൂണിറ്റിന് 19 പൈസ 

Kerala
  •  a month ago
No Image

ലോറന്‍സ് ബിഷ്‌ണോയിയുടെ ചിത്രമുള്ള ടീഷര്‍ട്ടുകള്‍ വിറ്റു, പുലിവാലു പിടിച്ച് മീഷോ

National
  •  a month ago