ബഹ്‌റൈനിലെ ഇന്ത്യന്‍ വനിതാ കൂട്ടായ്മ ഗിന്നസ് സര്‍ട്ടിഫിക്കറ്റ് നേടി
മനാമ: ബഹ്‌റൈനിലെ ഇന്ത്യന്‍ വനിതകളുടെ കൂട്ടായ്മയായ മദര്‍ ഇന്ത്യ ക്രോഷെത് ക്യൂന്‍സ് (എം.ഐ.സി.ക്യു) അംഗങ്ങളായ വനിതകള്‍ ലോക ഗിന്നസ് സര്‍ട്ടിഫിക്കറ്റുകള്‍ കരസ്ഥമാക്കി.
അലങ്കാര തുന്നല്‍ ശില്‍പ്പങ്ങളുടെ ശേഖരണത്തിലൂടെയാണ് ഇന്ത്യന്‍ വനിതകള്‍ നേതൃത്വം നല്‍കുന്ന ലോക ഗിന്നസ് റിക്കോര്‍ഡ് കരസ്ഥമാക്കിയത്.
2107 നവംബര്‍ 10ന് മദര്‍ ഇന്ത്യ ക്രോഷെത് ക്യൂന്‍സിയുടെ നേതൃത്വത്തില്‍ റാംലി മാളില്‍ നടന്ന അലങ്കാരത്തുന്നല്‍ ശില്‍പ്പങ്ങളുടെ 24 മണിക്കൂര്‍ പ്രദര്‍ശനമാണ് ഗിന്നസില്‍ ഇടം പിടിച്ചത്. ഗിന്നസ് അധികൃതരെത്തി വിശദാംശങ്ങള്‍ ശേഖരിച്ചിരുന്നു.
ഇന്ത്യന്‍ വനിതകളായ ഡോ.:ആശാറാണി, അശ്വിനി ഭസ്മാത്കര്‍, അശ്വിനി ഗോവിന്ദ മുന്‍ഗിളിമാനെ, അശ്വിനി ഗോവിന്ദ മുന്‍ഗിളിമാനെ, ദര്‍ശന റഷ്മിന്‍ ഉദേശി, ഹറിനി മുകുന്ദ്, മല്ലിക ബ്ലെസീന, പ്രജക്ത ഖെദ്കര്‍, പ്രിയ സേതുരാമന്‍ തുടങ്ങിയവരടങ്ങുന്ന സംഘത്തിനാണ് ഗിന്നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചത്.
കഴിഞ്ഞ ദിവസം ബഹ്‌റൈനിലെ ഇന്ത്യന്‍ എംബസിയില്‍ നടന്ന ചടങ്ങില്‍ ഇന്ത്യന്‍ അംബാസഡര്‍ അലോക്കുമാര്‍ സിന്‍ഹയില്‍ നിന്നാണ് വനിതകള്‍ സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."