HOME
DETAILS
MAL
ബാബു ചാത്തോത്തിനെ ഇന്റര്‍വ്യൂ ബോര്‍ഡില്‍ നിന്നും ഒഴിവാക്കണം: ഡി.വൈ.എഫ്.ഐ
backup
July 12 2016 | 20:07 PM
കണ്ണൂര്‍: കോഴ ആരോപണത്തിന് വിധേയനായി ഗവര്‍ണറുടെ മുന്നില്‍ പരാതി നിലനില്‍ക്കുന്ന കണ്ണൂര്‍ യൂണിവേഴ്സിറ്റി സിന്റിക്കേറ്റ് അംഗം ബാബു ചാത്തോത്തിനെ ഇന്ന് നടക്കുന്ന വിദൂരവിദ്യാഭ്യാസ കോഴ്സ് കോഓഡിനേറ്റര്‍മാരെ നിയമിക്കുന്നതിനുള്ള ഇന്റര്‍വ്യൂ ബോര്‍ഡില്‍ നിന്നും ഒഴിവാക്കണമെന്ന് ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. യു.ഡി.എഫ് അനുകൂല സംഘടനാ പ്രവര്‍ത്തകനായ വി.എം സ്മിജേഷിനോട് ഓഫിസ് അറ്റന്‍ഡന്റ് പോസ്റ്റില്‍ നിന്നു അസിസ്റ്റന്റ് പദവിയിലേക്ക് കിട്ടേണ്ട പ്രമോഷനുവേണ്ടിയാണ് കോഴ ആവശ്യപ്പെട്ടത്. ബാബു ചാത്തോത്തിനെ മാറ്റിനിര്‍ത്തി ഇന്റര്‍വ്യൂ നടത്താത്തപക്ഷം ശക്തമായ പ്രതിഷേധത്തിന് ഡി.വൈ.എഫ്.ഐ തയാറാകുമെന്നും ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."