വില്ലേജ് ഓഫിസറില്ല വടവന്നൂര്‍ വില്ലേജ് ഓഫിസ് ജീവനക്കാരെ പൂട്ടിയിട്ട് പ്രതിഷേധം
കൊല്ലങ്കോട്: വടവന്നൂര്‍ വില്ലേജ് ഓഫിസില്‍ സ്ഥിരമായി വില്ലേജ് ഓഫിസര്‍ ഇല്ലാത്തതില്‍ പ്രതിഷേധിച്ചും വില്ലേജ് ഓഫിസറുടെ സേവനം ലഭ്യമാക്കണം വില്ലേജ് ഓഫിസിലെത്തുന്നവര്‍ക്ക് നേരിടേണ്ടി വരുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് സി.പി.ഐ, എ.ഐ.വൈ.എഫ് പ്രവര്‍ത്തകര്‍ വടവന്നൂര്‍ ജീവനക്കാരെ ഓഫിസിലടച്ച് പ്രതിഷേധം നടത്തി.
ഇന്നലെ രാവിലെ പത്തരയോടെ ഓഫിസിലടച്ച ജീവനക്കാരെ താലൂക്ക് ഓഫിസില്‍ വിവരം നല്‍കിയതിനെ തുടര്‍ന്ന് ഡെപ്യൂട്ടി തഹസില്‍ദാര്‍ ബാലസുബ്രഹ്മണ്യന്‍ സ്ഥലത്തെത്തിയാണ് ഇവരെ മോചിപ്പിച്ചത്.
തിരുവനന്തപുരം സ്വദേശനിയായ വില്ലേജ് ഓഫിസര്‍ മാസത്തില്‍ രണ്ടു ദിവസം മാത്രമേ ഓഫിസില്‍ ഉണ്ടാകാറുള്ളൂവെന്നും ബാക്കി ദിവസം അവധിയില്‍ പ്രവേശിക്കുന്നതിനാല്‍ വില്ലേജ് ഓഫിസിലെ പ്രധാന ജോലികള്‍ ചെയ്യേണ്ടതും, പരിശോധിക്കേണ്ടതും ഒപ്പിടേണ്ടതുമായ നിരവധി ജോലികള്‍ ചെയ്യേണ്ട വില്ലേജ് ഓഫിസര്‍ ഇല്ലാത്തതിനാല്‍ നിരവധി പേരാണ് വില്ലേജ് ഓഫിസിലെത്തി മടങ്ങി പോകുന്നത്. നാട്ടുകാരുടെ പ്രയാസം കണക്കിലെടുത്താണ് സംസ്ഥാന ഭരണകക്ഷിയുടെ അംഗമായ സി.പി.ഐ റവന്യൂ വകുപ്പിനെതിരേ പ്രതിഷേധം ഉയര്‍ത്തിക്കൊണ്ടു വന്നത്.
ചിറ്റൂര്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ സംഭവസ്ഥലത്തെത്തി സമരക്കാരുമായി ചര്‍ച്ച നടത്തി. അടുത്ത പ്രവര്‍ത്തി ദിവസം മുതല്‍ മുതലമട വില്ലേജ് ഓഫിസറെ ഇവിടെ നിയമിക്കും.
വടവന്നൂര്‍ വില്ലേജ് ഓഫിസറെ മുതലമടയക്ക് മാറ്റാനും തീരുമാനമായതായും പറയുന്നു.
റവന്യൂ വകുപ്പ് ജീവനക്കാരെ ഓഫിസിലിട്ട് അടച്ച് പ്രതിഷേധിച്ചിട്ടും കൊല്ലങ്കോട് പൊലിസ് സ്റ്റേഷനില്‍നിന്ന് പോലിസ് വന്നില്ല. സമരക്കാര്‍ വില്ലേജ് ഓഫിസില്‍നിന്ന് പോയ ശേഷമാണ് പൊലീസ് എത്തിയത്. കെ. ഷാജഹാന്‍, ഷറഫുദ്ദീന്‍, എം.എസ്. രാമചന്ദ്രന്‍. കെ.എ. ചാമി, വി. കൃഷ്ണന്‍കുട്ടി. കെ.എ. കമാലുദ്ദീന്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."