'എന്നെ വിശ്വസിക്കൂ, ഇന്ത്യ അതിന്റെ വളര്‍ച്ച തിരിച്ചു പിടിക്കും, അതത്ര പ്രയാസകരമല്ല'-അണ്‍ലോക്ക്1ല്‍ പ്രധാനമന്ത്രിക്കു പറയാനുള്ളത് ഇതാണ്
ന്യൂഡല്‍ഹി: കൊവിഡ് മാഹാമാരി തകര്‍ത്തു കൊണ്ടിരിക്കുന്ന സാമ്പത്തിക മേഖല താമസിയാതെ തിരിച്ചു കയറുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അണ്‍ലോക്ക് 1ല്‍ (ലോക്കഡൗണ്‍ പിന്‍വലിക്കുന്നതിന്റെ ആദ്യഘട്ടം) രാജ്യത്തെ സാമ്പത്തിക വിദഗ്ധരേയും കോര്‍പറേറ്റുകളേയും അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജൂണ്‍ എട്ടിനു ശേഷമാണ് ഇത് നടപ്പില്‍ വരിക.
'നാം നമ്മുടെ വളര്‍ച്ച തിരിച്ചു പിടിക്കും.യ അത് അത്ര പ്രയാസകരമായ കാര്യമല്ല'- തന്നെ വിശ്വസിക്കൂ എന്ന മുഖവുരയോടെ പ്രധാനമന്ത്രി പറഞ്ഞു.
'എനിക്കിത്രത്തോളം ആത്മവിശ്വാസം എങ്ങിനെയാണ് ഉണ്ടാവുന്നതെന്ന് നിങ്ങള്‍ അല്‍ഭുതപ്പെടുന്നുണ്ടാവും. ഇന്ത്യയുടെ കഴിവിലും പുതുമയിലും കഠിനാധ്വാനത്തിലും ആത്മസമര്‍പ്പണത്തിലും എനിക്ക് വിശ്വാസമുണ്ട്'-അദ്ദേഹം പറഞ്ഞു. ഒപ്പം ഇന്ത്യയിലെ കര്‍ഷകരിലും ചെറുകിട വ്യവസാസംരംഭങ്ങളിലും വിശ്വാസമുണ്ടെന്നും ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്ക് ആശങ്ക വേണ്ടെന്നും മോദി കൂട്ടിച്ചേര്‍ത്തു.
ഒരു ഭാഗത്ത് വൈറസിന്‍ വ്യാപനം നിയന്ത്രിച്ച് നാം സുരക്ഷിതരായിരിക്കേണ്ടത് ആവശ്യമാണ്. മറുഭാഗത്ത് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെയും സംരക്ഷിക്കണം- അദ്ദേഹം പറഞ്ഞു.
വൈറസിനെ നേരിടാന്‍ കടുത്ത നടപടി വേണ്ടി വരും. ജീവനും സമ്പദ് വ്യവസ്ഥയും രക്ഷിക്കണം. ഇപ്പോഴത്തെ പ്രതിസന്ധി രാജ്യം മറികടക്കുമെന്നും അതിനുള്ള വഴികള്‍ ആരംഭിച്ചു കഴിഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യ ശരിയായ സമയത്ത് ശരിയായ തീരുമാനമാണ് എടുക്കുന്നത്. ഇത്തരം തീരുമാനങ്ങള്‍ ദീര്‍ഘകാലത്തേക്ക് രാജ്യത്തിന് ഗുണം ചെയ്യുന്നതാണ്. ലോകത്തിന് ഇന്ത്യയിലുള്ള പ്രതീക്ഷ വര്‍ധിക്കുകയാണ്.
രാജ്യത്തിന്റെ വ്യവസായ രംഗത്ത് പൂര്‍ണവിശ്വാസമുണ്ട്. മാറ്റങ്ങളുടെ വലിയ കുതിച്ചുചാട്ടമാണ് ലക്ഷ്യമിടുന്നത്. വളര്‍ച്ചാ നിരക്ക് തിരിച്ചുപിടിക്കുമെന്ന് ആത്മവിശ്വാസമുണ്ട്. സാമ്പത്തിക രംഗത്തെ ശക്തിപ്പെടുത്തുന്നതിനാണ് മുന്‍ഗണന.
സ്വയം പര്യാപ്തത കൈവരിക്കലാണ് പ്രഥമ പരിഗണന. ഭാവിയിലെ വെല്ലുവിളികള്‍ നേരിടാന്‍ ഇന്ത്യ സജ്ജമാണ്. ഇപ്പോഴത്തെ പ്രതിസന്ധി രാജ്യം മറികടക്കും. തൊഴില്‍ സാധ്യത വര്‍ധിപ്പിക്കാന്‍ നിയമങ്ങല്‍ മാറ്റം വരുത്തുകയാണ്. തന്ത്രപ്രധാനമേഖലകളില്‍ സ്വകാര്യ പങ്കാളിത്തം നല്‍കിക്കൊണ്ടിരിക്കുകയാണ്.
കൊവിഡ് വ്യാപനത്തിന്റെ കാര്യത്തില്‍ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യ മെച്ചപ്പെട്ട നിലയിലാണെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ജൂണ്‍ എട്ടിന് ശേഷം കൂടുതല്‍ ഇളവുകള്‍ ഉണ്ടാകുമെന്നും മോദി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."