HOME
DETAILS

പീസ് ലാന്റ്

  
backup
March 23 2019 | 19:03 PM

peace-land-newzealand-spm-sunday-prabhaatham

അലൈക്കുമുസ്സലാം... ന്യൂസിലന്‍ഡ് എന്ന കുഞ്ഞു രാജ്യത്തെ ദയാവായ്പുകളേ.. നിങ്ങളുടെ മേലും വര്‍ഷിക്കട്ടെ ദൈവത്തിന്റെ രക്ഷയും സമാധാനവും. ഇതിലപ്പുറം മറ്റൊരു സംബോധനയില്ല ന്യൂസിലന്‍ഡിലെ ജനങ്ങള്‍ക്ക്, അതോടൊപ്പം അവരുടെ ധീരയായ പ്രധാനമന്ത്രി ജസീന്ത ആര്‍ഡേന്‍ എന്ന മുപ്പത്തെട്ടുകാരിക്ക് നല്‍കാന്‍. കഴിഞ്ഞ കുറച്ചു നാളുകളായി അത്രമേല്‍ നിറഞ്ഞു പെയ്യുകയാണ് ഈ ചെറുപ്പക്കാരിയും അവരുടെ ജനതയും ലോകത്തിനു മേല്‍. വിമര്‍ശകര്‍ പറയുംപോലെ എന്തെങ്കിലുമൊരു രാഷ്ട്രീയ നേട്ടം മുന്നില്‍ കണ്ടു കൊണ്ടല്ല അത്. വെറും 0.001% മാത്രമാണ് ന്യൂസിലന്‍ഡ് എന്ന രാജ്യത്തിലെ മുസ്‌ലിം ജനസംഖ്യ. വോട്ട് പരിഗണിച്ച് കൂടെ നിര്‍ത്താന്‍ മാത്രം ഈ ജനത ആ രാജ്യത്ത് ഒന്നുമല്ല. എന്നിട്ടും അവിടുത്തെ ആബാലവൃദ്ധം ജനങ്ങളും മതവും നിറവും നോക്കാതെ സ്വദേശിയെന്നോ അഭയാര്‍ഥിയെന്നോ നോക്കാതെ ചേര്‍ത്തു പിടിക്കുകയാണ് അവരെ. എന്തിനേറെ പറയാന്‍ ആ നാട്ടിലെ അധോലോക സംഘങ്ങള്‍ പോലുമെത്തിയിരുന്നു ചോരചിന്തിയ ആ പള്ളിയങ്കണത്തില്‍ സമാധാനത്തിന്റെ പൂച്ചെണ്ടുകളുമേന്തി.

തുറന്നിരിക്കുന്ന വാതായനങ്ങള്‍

 

ദുരന്തഭൂമികളില്‍ നിന്ന് ഓടിയെത്തുന്നവര്‍ക്ക് മുന്നില്‍ തുറന്ന വാതിലായിരുന്നു എന്നും ഈ കൊച്ചു രാജ്യം. അഭയം തേടിയെത്തുന്നവരെ സ്വീകരിച്ച ചരിത്രം മാത്രമേ ന്യൂസിലന്‍ഡിന് പറയാനുള്ളു. രണ്ടാം ലോക മഹായുദ്ധാനന്തരമുണ്ടായ കെടുതിയില്‍ ഐക്യരാഷ്ട്ര സഭ ആവശ്യപ്പെട്ടതനുസരിച്ച് വിവിധ രാജ്യങ്ങള്‍ അഭയാര്‍ഥികളെ സ്വീകരിച്ച കാലത്തിനു മുന്‍പു തന്നെ ഇവരെ സ്വീകരിച്ചിരുന്നവരാണ് ന്യൂസിലന്‍ഡ്. ഒന്നാം ലോക മഹായുദ്ധാനന്തരം ആയിരക്കണക്കിന് ജൂതന്‍മാരെ ഇവര്‍ ഇരു കയ്യും നീട്ടി സ്വീകരിച്ചിട്ടുണ്ട്. രണ്ടാം ലോക യുദ്ധത്തിനു ശേഷം പോളണ്ടില്‍ വിവിധ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്ന് ആയിരക്കണക്കിനാളുകള്‍ ഇവിടെ അഭയാര്‍ഥികളായി എത്തിയിരുന്നു.
തൊണ്ണൂറുകളിലാണ് മുസ്‌ലിം രാജ്യങ്ങളില്‍ നിന്ന് ആളുകളെത്താന്‍ തുടങ്ങിയത്. ഗള്‍ഫ് യുദ്ധം, അഫ്ഗാനിലെ സോവിയറ്റ് റഷ്യന്‍ അധിനിവേശം തുടങ്ങിയവയാണ് ഒരളവോളം ഇതിന് കാരണമായത്. സൊമാലിയ, എറിത്രിയ മുതലായ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നും മുസ്‌ലിം സമുദായത്തിലുള്ളവര്‍ എത്തി. ഇത് ഇന്നും തുടരുന്നുണ്ട്. നേരത്തെ 750 ആളുകളെയാണ് സ്വീകരിച്ചിരുന്നതെങ്കില്‍ ഇപ്പോഴവരത് 1000 ആളുകളാക്കി മാറ്റുകയാണ് ചെയ്തത്. തങ്ങളുടെ സമ്പന്നതയും സൗകര്യങ്ങളും ലോകത്ത് പ്രയാസപ്പെടുന്നവര്‍ക്ക് പങ്കുവയ്ക്കാനുള്ളതാണെന്ന് അവര്‍ എത്രയോ തവണ തെളിയിച്ചിട്ടുണ്ട്.

രണ്ടാം കിടക്കാരായി താഴ്ത്തുകയല്ല,
ഒന്നാമരായി ഉയര്‍ത്തുകയാണ്

അഭയാര്‍ഥികളായി എത്തുന്നവരെ രണ്ടാംകിട ജനതയായി ഒതുക്കുകയല്ല ഇവിടുത്തെ ഭരണകൂടങ്ങള്‍ ചെയ്തുവരുന്നത്. അഭയാര്‍ഥികളായി വരുന്നവര്‍ക്ക് പുതിയ ജീവിതം കെട്ടിപ്പടുക്കാനാവശ്യമായ എല്ലാ സാഹചര്യവും ഈ രാജ്യം നല്‍കുന്നു. ഓരോരുത്തര്‍ക്കും തങ്ങളുടേതായ രീതി, അത് മതമായാലും സംസ്‌കാരമായാലും പിന്തുടരാന്‍ അവകാശം നിലനിര്‍ത്തി അവരെ സ്വന്തം പൗരന്‍മാരോടൊപ്പം എത്തിക്കാന്‍ ശ്രമിക്കുന്നു ഈ രാജ്യം. ഇതെല്ലാം സര്‍ക്കാര്‍ നേരിട്ടാണ് ചെയ്യുന്നത്. അതിനായി മാത്രം എല്ലാ പ്രധാന നഗരങ്ങളിലും റഫ്യൂജി സെറ്റില്‍മെന്റ് സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നു. ഇത്തരം സെന്ററുകളില്‍ ഇവര്‍ക്ക് പല മേഖലകളില്‍ പരിശീലനം നല്‍കുന്നു. ഭാഷ, തൊഴില്‍ എല്ലാം ഇതില്‍പ്പെടുന്നു. പുറത്തേക്ക് വരാന്‍ തയ്യാറാവാത്തവര്‍ക്ക് വീടുകളില്‍ പോയി വരെ പരിശീലനം നല്‍കുന്നു.
അഭയാര്‍ഥികളായി എത്തുന്നവര്‍ ഒരു തരത്തിലുള്ള വിവേചനവും അനുഭവിക്കുന്നില്ല എന്നതാണ് മറ്റൊരു കാര്യം. തൊണ്ണൂറുകളിലും അതിന് മുന്‍പും എത്തിയ പലരും ഇന്ന് ഇവിടെ വലിയ ബിസിനസുകാരാണ്. സിഖ് കലാപത്തിന്റെ കാലത്ത് ഇന്ത്യയില്‍ നിന്നെത്തിയ സിഖ് മതവിശ്വാസികള്‍ ഉണ്ടിവിടെ. ഇവിടുത്തെ ഏറ്റവും വലിയ ഡയറി കമ്പനിക്ക് പാല്‍ സപ്ലൈ ചെയ്യുന്നത് ഇവരാണ്. ന്യൂസിലന്‍ഡിലെ ഏറ്റവും വലിയ മദ്യ വ്യാപാരികള്‍ പോലും അഭയാര്‍ഥികളായെത്തിയവരുടെ പിന്‍മുറക്കാരാണ്. അഭയാര്‍ഥികളായി വന്ന് പാര്‍ലമെന്റ് അംഗമായവര്‍ പൊലുമുണ്ട്. ടാക്‌സി മേഖലയില്‍ കൂടുതല്‍ കാണുന്നതും ഇങ്ങനെ കുടിയേറിയവരാണ്. ഓക്ലാന്‍ഡ്, ഹാമില്‍ട്ടണ്‍, വെല്ലിങ്ടണ്‍, ക്രൈസ്റ്റ് ചര്‍ച്ച് തുടങ്ങിയ മേഖലകളിലെ ടാക്‌സി ഡ്രൈവര്‍മാര്‍ ഭൂരിഭാഗവും കുടിയേറ്റക്കാരാണ്. അതു തന്നെ കൂടുതലും ഏഷ്യക്കാര്‍.
സ്‌കില്‍ഡ് മൈഗ്രന്റ്‌സ് ആയി വന്നവരും ഇവിടെ ധാരാളമുണ്ട്. പഠനത്തിനും മറ്റുമായി എത്തിയവര്‍. വലിയ ഓഫീസുകള്‍ മുതല്‍ ക്ലീനിങ് മേഖലയില്‍ വരെ ഇവരുണ്ട്. സ്ഥിരതയുള്ള സാമ്പത്തിക അവസ്ഥയാണ് ഈ രാജ്യത്തിന്റെ മറ്റൊരു ആകര്‍ഷണം. അഭയാര്‍ഥികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം. വംശവെറി ഒരു മേഖലയിലും കാണില്ല. വര്‍ണവെറിക്കും വംശീയതയ്ക്കും ഇവര്‍ എതിരാണെന്ന്് അനുഭവത്തിന്റെ വെളിച്ചത്തില്‍ പറയാനാവും.

സ്‌നേഹമാണഖിലം

തീര്‍ത്തും സമാധാനം നിറഞ്ഞ സ്‌നേഹാന്തരീക്ഷമാണ് ഈ നാട്ടില്‍. നമ്മുടെ രാജ്യവുമായി താരതമ്യം ചെയ്യാന്‍ പോലും പറ്റില്ല. ഇവര്‍ പൊതുവേ സമാധാന പ്രിയരാണ്. കുറ്റകൃത്യങ്ങള്‍ വളരെ കുറവാണ്. ഒറ്റപ്പെട്ട സംഭവങ്ങള്‍ മാത്രമാണ് ഉണ്ടാവുന്നത്. അതുകൊണ്ടു തന്നെ പൊലിസ് ആയുധം കയ്യില്‍ കരുതാറില്ല. മാത്രമല്ല സാധാരണക്കാര്‍ക്ക് തോക്ക് കൈവശം വയ്ക്കാനും പറ്റും.
ഈ സമാധാനപരമായ അന്തരീക്ഷമാണ് ബംഗ്ലാദേശ് കളിക്കാര്‍ക്ക് സുരക്ഷയൊരുക്കാതിരിക്കാന്‍ പോലും കാരണം. മാത്രമല്ല താരപരിവേഷം നല്‍കുക എന്ന രീതിയും ഇവിടെ ഇല്ല. ഇവിടെ എല്ലാവരും തുല്യരാണ്. ഇവിടുത്തെ ഏറ്റവും വലിയ സ്‌പോര്‍ട്‌സ് ഇവന്റ് ആയ റെഗ്ബി കളിക്കാര്‍ക്കു പോലും താരപരിവേഷമില്ല. എല്ലാവരും സമന്‍മാര്‍. ഒരു തൊഴില്‍ എന്നതിലുപരി സ്റ്റാര്‍ഡം കല്‍പ്പിക്കപ്പെടുന്നില്ല.

കണ്ണീരായി ഒരു രാജ്യം

ലോകത്തെ മുഴുവന്‍ അമ്പരിപ്പിച്ചു കളഞ്ഞു ഈ കൊച്ചു രാജ്യത്തിന്റെ സഹാനുഭൂതി. അവരുടെ നാട്ടില്‍ പൂജ്യരെന്നു പറയാവുന്ന ഒരു ജനതയുടെ സങ്കടങ്ങളില്‍ അവരൊഴുക്കിയ കണ്ണീര്‍. നാടു മുഴുവന്‍ രാത്രിയില്‍ മെഴുകിതിരിയേന്തി വന്നു. മതനേതാക്കളും രാഷ്ട്രീയ നേതാക്കളും പങ്കെടുത്തു. ഒന്നിച്ചു നിന്ന് ഇത്തരം ദ്വേഷങ്ങള്‍ക്കെതിരെ പ്രതിജ്ഞയെടുത്തു. സമാധാനത്തിന്റെ പാട്ടുകള്‍ പാടി. ഇവിടുത്തെ അധോലോക സംഘത്തിലെ അംഗങ്ങള്‍ പോലും മുസ്‌ലിം സഹോദരങ്ങളുടെ ദുഃഖത്തില്‍ പങ്കാളികളായി. ബ്ലാക്ക പവേഴ്‌സ് എന്ന സംഘം ഹക്ക എന്ന പരമ്പരാഗത കലാരൂപം അവതരിപ്പിച്ചു. പണ്ട് യുദ്ധത്തിന് മുന്‍പ് ശത്രുക്കളെ വെല്ലുവിളിച്ചു നടത്തിയിരുന്ന കലാരൂപമാണ് ഹക്ക. സാധാരണക്കാര്‍ മുതല്‍ ഗ്യാങ് മെമ്പര്‍മാര്‍ വരെ വംശീയവെറിക്കെതിരാണെന്ന് ഇവര്‍ തെളിയിച്ചു.
ലോകം മുഴുക്കെ മാരകമായ അര്‍ബുദം കണക്കെ ഇസ്‌ലാമോഫോബിയ പടര്‍ന്നുപിടിക്കുന്നൊരു വര്‍ത്തമാന പരിസരത്തിലാണു ഈ രാജ്യമിങ്ങിനെ ലോകത്തെ അത്ഭുതപ്പെടുത്തിക്കൊണ്ടേയിരിക്കുന്നത് എന്നോര്‍ക്കുക.

ഒരേ ഒരു ജസീന്ത

ആക്രമണത്തിനിരയായവര്‍ക്കും ബന്ധുക്കള്‍ക്കുമരികില്‍ കറുത്ത വസ്ത്രമണിഞ്ഞ് തട്ടം ധരിച്ചെത്തിയാണ് ജസീന്ത ആര്‍ഡേന്‍ എന്ന അവരുടെ പ്രധാനമന്ത്രി ആദ്യം അതിശയമായത്. ഒന്നിനു പിറകെ ഒന്നായി ന്യൂനപക്ഷങ്ങള്‍ക്കു നേരെ കൊഞ്ഞനം കുത്തുന്ന ഇന്ത്യയിലെ മോദി മുതല്‍ അമേരിക്കയിലെ ട്രംപ് വരെയുള്ള ഭരണാധികാരികള്‍ക്കു മുന്നില്‍ തീജ്വാലയായി. ആക്രമണം നടന്ന് നിമിഷങ്ങള്‍ക്കകമാണ് രാജ്യം ആരുടെ കൂടെയാണെന്ന് അര്‍ഥശങ്കയ്ക്കടിയില്ലാതെ അവര്‍ പ്രഖ്യാപിച്ചത്. ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള മുന്‍കരുതല്‍ തുടങ്ങി. ഒരു ദുഃസ്വപ്നത്തെപ്പോലെ എന്നും വേട്ടയാടുമെങ്കിലും കറുത്ത വെള്ളിയാഴ്ചയെ പിന്നിലുപേക്ഷിച്ച് ഭാവിയിലേക്കുള്ള യാത്രയില്‍ ജനതക്ക് കരുത്തായി അവര്‍ മുന്നില്‍ നടന്നു. കറുത്ത ഉടുപ്പും തട്ടവും വെറും പ്രകടനമായിരുന്നില്ലെന്ന് പിന്നീടും അവര്‍ തെളിയിച്ചു. ആസ്‌ത്രേലിയയില്‍ നിന്നെത്തി ന്യൂസിലന്‍ഡിനെ കുരുതിക്കളമാക്കിയ അക്രമിയോട് അവര്‍ പറഞ്ഞു: 'നിങ്ങളെ ഞങ്ങള്‍ പൂര്‍ണമായി തള്ളിക്കളയുന്നു. അപലപിക്കുന്നു. നിങ്ങള്‍ക്ക് ഞങ്ങളുടെ നാട്ടില്‍ സ്ഥാനമില്ല. അവന്റെ പേരു പോലും ഉച്ചരിക്കരുത്. നിങ്ങള്‍ ഇരകളെ കുറിച്ചു സംസാരിക്കൂ'. എന്ത് സഹായം വെണമെന്നു ചോദിച്ച ട്രംപിനോട്, സഹായമല്ല സ്‌നേഹവും സഹതാപവുമാണ് വേണ്ടതെന്ന് പറഞ്ഞു. ഇവ രണ്ടും അന്യമായ ഭരണാധികാരിക്കുള്ള ഏറ്റവും മികച്ച മറുപടി.
ഐക്യദാര്‍ഢ്യത്തിന്റെ പുതുവഴികള്‍ ന്യൂസിലന്‍ഡ് ലോകത്തിന് കാണിച്ചു കൊടുത്തു. 'അസ്സലാമു അലൈക്കും' എന്നു പറഞ്ഞ് ജസീന്ത ആര്‍ഡേന്‍ പാര്‍ലമെന്റില്‍ സമാധാനമോതി. വിശുദ്ധഖുര്‍ആന്റെ വചനങ്ങള്‍ അവിടെ അലയടിച്ചു. കൂടാതെ മുസ്‌ലിം സഹോദരന്‍മാരോടുള്ള ഐക്യദാര്‍ഢ്യം അരക്കിട്ടുറപ്പിക്കുന്നതായിരുന്നു സംഭവശേഷമുള്ള ആദ്യ വെള്ളിയാഴ്ച. അന്ന് ന്യൂസിലന്‍ഡിലെ തെരുവുകളും ആബാലവൃദ്ധവും രണ്ടുമിനിറ്റ് മൗന നിരതമായി. ആ സമയം ആ രാജ്യം മുഴുവന്‍ ബാങ്കിന്റെ അലയൊലികള്‍ മുഴങ്ങി.

ഏറെ പ്രിയം ഈ നാടും നാട്ടാരും

പിടഞ്ഞു വീണവരുടെ കൂട്ടത്തില്‍ അധ്യാപകരും എന്‍ജിനീയര്‍മാരും അക്കൗണ്ടന്റുമാരുമുണ്ടായിരുന്നു. പലരും മാതൃരാജ്യത്തെ കലാപത്തീയില്‍ നിന്ന് പതിറ്റാണ്ടുകള്‍ക്കു മുമ്പ് അഭയം തേടിയെത്തിയവര്‍. പുതിയ ജീവിതം കരുപ്പിടിപ്പിച്ചു തുടങ്ങിയവര്‍. മറ്റു ചിലരാവട്ടെ ഹ്രസ്വ സന്ദര്‍ശനാര്‍ഥം എത്തിയവര്‍. സ്വജീവന്‍ അവഗണിച്ച് കൊലയാളിയെ ധീരമായി ചെറുത്തുനില്‍ക്കാനുള്ള ശ്രമത്തിനിടയിലാണ് പലരും രക്തസാക്ഷിയായത്.
എന്നിട്ടും ഈ നാടും നാട്ടാരും ഏറെ പ്രിയപ്പെട്ടതെന്ന് ആണയിടുന്നു ന്യൂസിലന്‍ഡിലെ മുസ്‌ലിം ജനത. സ്വന്തം മണ്ണില്‍ ലഭിക്കാത്ത സ്‌നേഹമാണ് ഇവിടെ അറിയുന്നത്. ദാവൂദ് നബി, നഈം റാഷിദ്, തല്‍ഹ, അബ്ദുസ്സമദ്, ഹുസ്‌ന, അരീബ് തുടങ്ങി മുഴുവന്‍ രക്തസാക്ഷികളുടേയും ബന്ധുക്കള്‍ ഒരേ സ്വരത്തില്‍ പറയുന്നു. ഇവിടെ വിട്ട് ഞങ്ങള്‍ എങ്ങോട്ടുമില്ല. അത്രമേല്‍ ജനാധിപത്യബോധവും മനുഷ്യത്വവും നിറഞ്ഞൊരു സുന്ദരജനത അവിടെയുള്ളപ്പോള്‍, അതിനേക്കാള്‍ കരുത്തയായ ഭരണാധികാരി മുന്നില്‍ നില്‍ക്കുമ്പോള്‍ അവരെവിടെ പോവാനാണ്.

അന്‍സി അലിബാവ നാസര്‍ മരിച്ചവരിലെ മലയാളി

അല്‍നൂര്‍ പള്ളിയിലെ വെടിവയ്പ്പിലാണ് അന്‍സിയ കൊല്ലപ്പെട്ടത്. കൊടുങ്ങല്ലൂരുകാരി. അന്‍സിയുടെ ഭര്‍ത്താവ് അബ്ദുള്‍നാസര്‍ ഇപ്പോഴും ആ നടുക്കുന്ന ഓര്‍മകളില്‍നിന്ന് മോചിതനായിട്ടില്ല.
'ആദ്യ വെടിയൊച്ച കേട്ടപ്പോള്‍ ഏതോ കുഞ്ഞ് ബലൂണ്‍ പൊട്ടിച്ചതാണെന്നാണ് കരുതിയത്. പിന്നീട് നിലയ്ക്കാത്ത വെടിയൊച്ചയും ആളുകളുടെ കൂട്ടക്കരച്ചിലുമായിരുന്നു'- നാസര്‍ ആ ദിവസം ഓര്‍ത്തെടുത്തു. എമര്‍ജന്‍സി വാതിലിനടുത്തായിരുന്ന നാസറിന് പെട്ടെന്ന് ഓടിരക്ഷപ്പെടാന്‍ കഴിഞ്ഞു. സമീപത്തെ വീട്ടില്‍ ഓടിക്കയറി പൊലിസിനെ വിവരമറിയിച്ചു. തിരിച്ച് പള്ളിയിലെത്തുമ്പോള്‍ ചുറ്റും രക്തപ്പുഴയായിരുന്നു. തിരച്ചിലിനൊടുവില്‍ ചോരയില്‍ കുളിച്ചുകിടക്കുന്ന അന്‍സിയെ കണ്ടു. അടുത്തുചെല്ലാന്‍ പൊലിസ് അനുവദിച്ചില്ല. 24 മണിക്കൂറിനുശേഷം അവള്‍ മരിച്ചതായി പൊലിസ് അറിയിക്കുംവരെ അവളേതെങ്കിലും ആശുപത്രിയിലുണ്ടാകും എന്നുതന്നെയായിരുന്നു പ്രതീക്ഷ- നാസര്‍ പറയുന്നു.
ന്യൂസിലന്‍ഡില്‍ ഉപരിപഠനമെന്ന അന്‍സിയുടെ സ്വപ്നത്തിന് കൂട്ടായാണ് അബ്ദുള്‍ നാസറും ക്രൈസ്റ്റ്ചര്‍ച്ചിലെത്തിയത്. 48,000 യു.എസ് ഡോളര്‍ (ഏകദേശം രൂപ) വായ്പയെടുത്താണ് ഇവര്‍ ഇവിടെയെത്തിയത്. രണ്ടാഴ്ചമുമ്പ് അന്‍സിയുടെ കോഴ്‌സ് പൂര്‍ത്തിയായിരുന്നു. തനിക്ക് ന്യൂസീലന്‍ഡില്‍ മെച്ചപ്പെട്ട ശമ്പളത്തോടെ ജോലികിട്ടുമെന്നും അതുപയോഗിച്ച് വായ്പ അടച്ചുതീര്‍ക്കണം എന്നൊക്കെയായിരുന്നു അവളുടെ സ്വപ്നം.
വായ്പ തിരിച്ചടയ്ക്കാനായി നാസറിനെ സഹായിക്കാനുള്ള ശ്രമത്തിലാണ് ന്യൂസിലന്‍ഡിലെ സുഹൃത്തുക്കളിപ്പോള്‍. 'ഗിവ് എ ലിറ്റില്‍' പേജിലൂടെ പണംസമാഹരിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്.


*2016 ജനുവരിയില്‍ ന്യൂസിലന്‍ഡിലെത്തിയ ഫൈസല്‍ കിളിയണ്ണി സസ്‌റ്റൈന്‍ എനര്‍ജി സോഴ്‌സസ് എന്ന കമ്പനിയില്‍ സെയില്‍സ് ആന്റ് മാര്‍ക്കറ്റിങ് മാനേജരാണ്. ഭാര്യയും മക്കളും അദ്ദേഹത്തോടൊപ്പമുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈയ്ക്കും അബൂദബിക്കും ഇടയില്‍ ഷെയര്‍ ടാക്‌സി സേവനം അവതരിപ്പിച്ച് ദുബൈ ആര്‍ടിഎ

uae
  •  a month ago
No Image

പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനം നവംബര്‍ 25 മുതല്‍ ഡിസംബര്‍ 20വരെ

National
  •  a month ago
No Image

കേന്ദ്രത്തിന്റെ അനുമതി ലഭിച്ചാലും കേരളത്തില്‍ കെ റെയില്‍ പദ്ധതി നടപ്പാകില്ല; വിഡി സതീശന്‍

Kerala
  •  a month ago
No Image

മുനമ്പം; കാസ ക്രിസ്ത്യന്‍ ജനവിഭാഗങ്ങളില്‍ സംഘര്‍ഷം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നു; എംവി ഗോവിന്ദന്‍

Kerala
  •  a month ago
No Image

കൊല്ലം കലക്ടറേറ്റ് സ്‌ഫോടനക്കേസ്; ശിക്ഷവിധി നവംബര്‍ 7ന്

Kerala
  •  a month ago
No Image

പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍ നിന്നു വിരമിച്ചേക്കും; സൂചന നല്‍കി ശരത് പവാര്‍

National
  •  a month ago
No Image

എ.ഡി.എം നവീന്‍ ബാബുവിന്റെ മരണം: പി.പി ദിവ്യയുടെ ജാമ്യാപേക്ഷയില്‍ വിധി വെള്ളിയാഴ്ച 

Kerala
  •  a month ago
No Image

എല്ലാ സ്വകാര്യ ഭൂമിയും പൊതുനന്മക്കായി ഏറ്റെടുക്കാനാവില്ലെന്ന് സുപ്രിം കോടതി;  ഉത്തരവ് റദ്ദാക്കി

National
  •  a month ago
No Image

ഈ മാസവും സര്‍ ചാര്‍ജ്ജ് ഈടാക്കാന്‍ കെ.എസ്.ഇ.ബി; യൂണിറ്റിന് 19 പൈസ 

Kerala
  •  a month ago
No Image

ലോറന്‍സ് ബിഷ്‌ണോയിയുടെ ചിത്രമുള്ള ടീഷര്‍ട്ടുകള്‍ വിറ്റു, പുലിവാലു പിടിച്ച് മീഷോ

National
  •  a month ago