'ഹോപ് ബിയോണ്ട് ലുക്കീമിയ' ധാരണാപത്രത്തില്‍ എം.വി.ആര് കാന്‍സര്‍ സെന്റര്‍ ഒപ്പുവച്ചു: ലക്ഷ്യം കുട്ടികള്‍ക്ക് മികച്ച ചികിത്സാ സൗകര്യം
കോഴിക്കോട്: 'ഹോപ് ബിയോണ്ട് ലുക്കീമിയ' ധാരണാപത്രത്തില്‍ എം.വി.ആര് കാന്‍സര്‍ സെന്റര്‍ ഒപ്പുവച്ചു.
പദ്ധതിയുടെ ധാരണാപത്രം ഹോപ് ഫൗണ്ടര്‍ കെ.കെ ഹാരിസ്, എം.വി.ആര് മെഡിക്കല്‍ ഡയറക്ടര്‍ ഡോ. നാരായണന്‍കുട്ടി വാര്യര്‍ക്ക് കൈമാറി.
അര്‍ബുദ ബാധിതരായ കുട്ടികളുടെ ചികിത്സാ രംഗത്തും ചികിത്സേതര മേഖലയിലും ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്കുന്ന സംഘടനയാണ് ഹോപ് ചൈല്‍ഡ് കാന്‍സര്‍ കെയര്‍ ഫൗണ്ടേഷന്.
ഹോപ്പിന്റെ മേല്‍നോട്ടത്തില്‍ ഇന്ത്യയിലെ അത്യാധുനിക ആശുപത്രികളില്‍ കാന്‍സര്‍ ബാധിതരായ കുട്ടികള്‍ക്ക് ഏറ്റവും മികച്ച ചികിത്സാ സൗകര്യം ലഭ്യമാക്കുകയാണ് പ്രൊജക്ടിലൂടെ ലക്ഷ്യമിടുന്നത്. ചികിത്സയ്ക്കിടെ ഓരോ ഘട്ടത്തിലെയും പുരോഗതി ആശുപത്രി ടീമുമായി ഹോപ് മെഡിക്കല്‍ ബോര്‍ഡ് ചര്‍ച്ച നടത്തും. കുട്ടികളുടെ അര്‍ബുദ ചികിത്സാ രംഗത്ത് ഇത്തരമൊരു ചുവടുവയ്പ് ഇന്ത്യയില്‍ ആദ്യമായിട്ടാണ്. ഹോപ്പും ആശുപത്രിയും കുട്ടിയുടെ രക്ഷിതാവും തമ്മിലുള്ള പരസ്പര ധാരണയിലൂടെയാണ് ലോകോത്തര നിലവാരത്തിലുള്ള ചികിത്സാ സൗകര്യം ഉറപ്പു വരുത്തുന്നത്.
രക്താര്‍ബുദ ബാധിതരായ കുട്ടികളെ പൂര്‍ണമായും ജീവിതത്തിലേക്കു തിരിച്ചു കൊണ്ടുവരുകയെന്നതാണ് പ്രൊജക്റ്റിലൂടെ ഹോപ് ഉദ്ദേശിക്കുന്നത്.
കാന്‍സര്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ എം.വി.ആര് കാന്‍സര്‍ സെന്റര്‍ ചെയര്മാന് സി.എന്‍ വിജയകൃഷ്ണന്, ഡോ. സൈനുല്‍ ആബിദീന്‍, ഡോ. യാമിനി, കെയര്‍ ഫൗണ്ടേഷന് സെക്രട്ടറി ടി.വി വേലായുധന്, ഹോപ് പ്രൊജക്ട് ഓഫിസര്‍ ബെന്ന സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."