HOME
DETAILS

സൈന്യത്തെ ഇറക്കി ട്രംപ്

  
backup
June 03 2020 | 00:06 AM

%e0%b4%b8%e0%b5%88%e0%b4%a8%e0%b5%8d%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%86-%e0%b4%87%e0%b4%b1%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf-%e0%b4%9f%e0%b5%8d%e0%b4%b0%e0%b4%82%e0%b4%aa%e0%b5%8d

 


വാഷിങ്ടണ്‍: കറുത്തവര്‍ഗക്കാരനായ ജോര്‍ജ് ഫ്‌ളോയിഡിനെ വെള്ളക്കാരനായ പൊലിസ് ഓഫിസര്‍ നിര്‍ദയം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ രാജ്യത്ത് പ്രതിഷേധം രൂക്ഷമായതോടെ പ്രക്ഷോഭകരെ നേരിടാന്‍ പ്രസിഡന്റ് ട്രംപ് സൈന്യത്തെ വിന്യസിച്ചതായി റിപ്പോര്‍ട്ട്. വൈറ്റ്ഹൗസിനു സമീപത്തെ കെട്ടിടങ്ങള്‍ക്ക് പ്രക്ഷോഭകര്‍ തീവയ്ക്കുകയും ബാരിക്കേഡുകള്‍ തള്ളിമാറ്റാന്‍ ശ്രമിക്കുകയും ചെയ്തതോടെയാണ് സായുധരായ സൈനികരെരംഗത്തിറക്കിയത്. പ്രതിഷേധക്കാര്‍ വൈറ്റ്ഹൗസിനകത്തേക്ക് കയറുമോ എന്നു ഭയന്ന് ഞായറാഴ്ച വൈറ്റ്ഹൗസിനു പുറത്തെ ലൈറ്റുകള്‍ ഓഫ് ചെയ്യുകയും ട്രംപ് വൈറ്റ്ഹൗസിനകത്തെ ബങ്കറിലേക്ക് മാറുകയും ചെയ്തിരുന്നു.
യു.എസില്‍ നടക്കുന്നത് ആഭ്യന്തര തീവ്രവാദമാണെന്നും സമാധാനപരമായ പ്രതിഷേധങ്ങളല്ലെന്നും ട്രംപ് പറഞ്ഞു. വാഷിങ്ടണ്‍ നഗരത്തില്‍ കഴിഞ്ഞ ദിവസമുണ്ടായത് അപമാനകരമായ നടപടിയാണെന്നും ഇതില്‍ പ്രതിഷേധക്കാര്‍ ദീര്‍ഘകാലം ജയില്‍വാസവും ക്രിമിനല്‍ ശിക്ഷാനടപടികളും നേരിടേണ്ടി വരുമെന്നുമാണ് തനിക്ക് സംഘാടകരോട് പറയാനുള്ളതെന്നും ട്രംപ് പറഞ്ഞു.
ഏതെങ്കിലും നഗരമോ സ്‌റ്റേറ്റോ അവിടുത്തെ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഏര്‍പ്പെടുത്താന്‍ നടപടി സ്വീകരിക്കാത്തപക്ഷം പ്രശ്‌നം ഉടന്‍ പരിഹരിക്കുന്നതിനായി ഞാന്‍ അമേരിക്കയിലെ മിലിറ്ററി സേനയെ വിന്യസിക്കും- ട്രംപ് പറഞ്ഞു.
ദേശീയ ഗാര്‍ഡിനെ ഉപയോഗപ്പെടുത്തി പ്രക്ഷോഭം അടിച്ചമര്‍ത്താന്‍ ഗവര്‍ണര്‍മാരോട് ട്രംപ് ആവശ്യപ്പെട്ടു. അമേരിക്കയില്‍ വ്യാപകമായി ഉയര്‍ന്നിരിക്കുന്ന പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തി ക്രമസമാധാനം പുനഃസ്ഥാപിക്കണം. മേയര്‍മാരും ഗവര്‍ണര്‍മാരും അതിന് മുന്‍കൈയെടുക്കണം. നഗരങ്ങളില്‍, തെരുവുകളില്‍ ആവശ്യത്തിന് നാഷണല്‍ ഗാര്‍ഡുകളെ വിന്യസിക്കണം. ഗവര്‍ണര്‍മാര്‍ വിഷയം പരിഹരിക്കുന്നതില്‍ പരാജയപ്പെട്ടാല്‍ സൈന്യത്തെ ഇറക്കി പ്രശ്‌നം പരിഹരിക്കുമെന്നും ട്രംപ് ഭീഷണിപ്പെടുത്തി.
ജോര്‍ജ് ഫ്‌ളോയിഡിന്റെ കൊലപാതകത്തില്‍ യു.എസില്‍ ആറാം ദിവസവും പ്രതിഷേധം ശക്തമായി തുടരുകയാണ്. ആക്രമസംഭവങ്ങളുണ്ടായതിനെ തുടര്‍ന്ന് 40 നഗരങ്ങളില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം ട്രംപ് ഇതുവരെ നേരിട്ട് പ്രതിഷേധക്കാരോട് സംസാരിക്കാന്‍ തയാറായിട്ടില്ല. അതിനിടെ പ്രക്ഷോഭകര്‍ക്കെതിരേ ട്രംപ് സൈന്യത്തെ ഉപയോഗിക്കുന്നതായി ഡമോക്രാറ്റ് പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥിയാകാന്‍ സാധ്യതയുള്ള മുന്‍ വൈസ് പ്രസിഡന്റ് ജോ ബൈഡന്‍ ആരോപിച്ചു.
അതേസമയം ഫ്‌ളോയിഡിന്റെ കൊലപാതകത്തെ തുടര്‍ന്ന് അമേരിക്കയിലുടനീളം പ്രതിഷേധങ്ങള്‍ നടക്കുകയാണ്. പലയിടങ്ങളിലും പ്രതിഷേധം അക്രമാസക്തമായി. പൊലിസ് സ്റ്റേഷനുകളും വാഹനങ്ങളും പ്രതിഷേധക്കാര്‍ തീയിട്ടു. കൊവിഡ് പശ്ചാത്തലത്തിലും തെരുവുകള്‍ പ്രതിഷേധക്കാരെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. അതിനിടെ അക്രമം അവസാനിപ്പിക്കണമെന്ന് ഫ്‌ളോയിഡിന്റെ സഹോദരന്‍ റോഡ്‌നി പ്രതിഷേധക്കാരോട് ആവശ്യപ്പെട്ടു.
നീതി ലഭ്യമാക്കാന്‍ സമാധാനപരമായ പ്രതിഷേധമാണ് ഏറ്റവും നല്ല മാര്‍ഗമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചെറുകിട ഭക്ഷണശാലയില്‍ സെക്യൂരിറ്റി ഗാര്‍ഡായി ജോലിചെയ്തിരുന്ന ജോര്‍ജ് ഫ്‌ളോയിഡ്(46) കഴിഞ്ഞ തിങ്കളാഴ്ചയാണ് ക്രൂരമായി കൊലചെയ്യപ്പെട്ടത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസ്എടി ആശുപത്രിയില്‍ വൈദ്യുതി പുനഃസ്ഥാപിച്ചു; പുനഃസ്ഥാപനം മൂന്ന് മണിക്കൂറിന് ശേഷം 

Kerala
  •  2 months ago
No Image

മദ്രസ്സ വിദ്യാര്‍ത്ഥികളുടെ നബിദിന ആഘോഷത്തില്‍ കൗതുകമായത് രക്ഷിതാക്കളുടെ ദഫ് പ്രദര്‍ശനം

oman
  •  2 months ago
No Image

താമരശ്ശേരി ചുരത്തില്‍ ലോറി ഡ്രൈവറെ കയ്യേറ്റം ചെയ്ത സംഭവം; മൂന്ന് പേര്‍ അറസ്റ്റില്‍

Kerala
  •  2 months ago
No Image

'മുഖ്യമന്ത്രി തന്നെ കളളനായി ചിത്രീകരിച്ചു, പൊലീസില്‍ 25% ക്രമിനലുകള്‍'; ആഞ്ഞടിച്ച് പി.വി.അന്‍വര്‍

Kerala
  •  2 months ago
No Image

താഴാതെ താപനില; ഒമാനില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍

oman
  •  2 months ago
No Image

മഴ മുന്നറിയിപ്പില്‍ മാറ്റം;ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

ഹിസ്ബുല്ലയ്ക്ക് തിരിച്ചടി; കമാന്‍ഡര്‍ നബീല്‍ കൗക്കിനെ വധിച്ചെന്ന് ഇസ്‌റാഈല്‍ സൈന്യം

International
  •  2 months ago
No Image

ഓണ്‍ലൈന്‍ തട്ടിപ്പ്; കാഞ്ഞിരപ്പള്ളി സ്വദേശിനിക്ക് നഷ്ടം 1.86 കോടി രൂപ

Kerala
  •  2 months ago
No Image

കാണാതായ വിദ്യാഭ്യാസ വകുപ്പ് ഓഫിസ് സീനിയര്‍ സൂപ്രണ്ടിനെ മരിച്ച നിലയില്‍ കണ്ടെത്തി; ജോലി സമ്മര്‍ദ്ദം മൂലമെന്ന് പരാതി

Kerala
  •  2 months ago
No Image

പ്രസംഗത്തിനിടെ ദേഹാസ്വാസ്ഥ്യം, 'മോദിയെ താഴെയിറക്കുന്നതുവരെ മരിക്കില്ല 'തിരികെയെത്തി ഖാര്‍ഗെയുടെ പ്രഖ്യാപനം

National
  •  2 months ago