HOME
DETAILS

ഓണ്‍ലൈന്‍ ക്ലാസ്: അധ്യാപികമാരെ അധിക്ഷേപിച്ചവര്‍ക്കെതിരെ വ്യാപക പ്രതിഷേധം

  
backup
June 03, 2020 | 1:11 AM

%e0%b4%93%e0%b4%a3%e0%b5%8d%e2%80%8d%e0%b4%b2%e0%b5%88%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%95%e0%b5%8d%e0%b4%b2%e0%b4%be%e0%b4%b8%e0%b5%8d-%e0%b4%85%e0%b4%a7%e0%b5%8d%e0%b4%af%e0%b4%be%e0%b4%aa

 


തിരുവനന്തപുരം: ഓണ്‍ലൈന്‍ ക്ലാസെടുത്ത അധ്യാപകരെ സമൂഹ മാധ്യമങ്ങളില്‍ അപമാനിച്ചവര്‍ക്കെതിരെ വ്യാപക പ്രതിഷേധം. അധ്യാപികമാര്‍ക്കെതിരെ ലൈംഗികചുവയോടെയുള്ള ട്രോളുകളും പോസ്റ്ററുകളും കമന്റുകളും പ്രചരിപ്പിച്ചവര്‍ക്കെതിരെയാണ് സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പെടെ പ്രതിഷേധം നിറയുന്നത്. ഇവര്‍ക്കെതിരെ പ്രതിഷേധം തുടരുമ്പോള്‍ തന്നെ അധ്യാപികമാര്‍ക്ക് അഭിനന്ദനപ്രവാഹമാണ് സമൂഹമാധ്യമങ്ങളില്‍ നിറയെ.
പൂച്ചക്കുട്ടികളുടെയും കുരങ്ങന്റെയും കഥയുമായി ഓണ്‍ലൈന്‍ ക്ലാസെടുത്ത സായി ശ്വേത എന്ന അധ്യാപികയ്‌ക്കെതിരെയാണ് ആദ്യം സമൂഹമാധ്യമങ്ങളില്‍ ആക്രമണമുണ്ടായത്.
ആദ്യമൊക്കെ ട്രോളുകളിലൂടെയാണ് സായി ടീച്ചര്‍ സൈബര്‍ ഇടങ്ങളില്‍ നിറഞ്ഞുനിന്നതെങ്കിലും പിന്നീട് ചില മോശം ട്രോളുകളും അശ്ലീല കമന്റുകളും പ്രത്യക്ഷപ്പെട്ടു. പിന്നീട് അധ്യാപികമാര്‍ ക്ലാസുകള്‍ എടുക്കുന്ന വിഡിയോ എഡിറ്റുചെയ്തും ടിക് ടോക്ക് വിഡിയോ ഇറക്കിയും ചിലര്‍ ആഘോഷിച്ചു. ഇവരുടെ ക്ലാസുകളെ അവഹേളിക്കുന്ന വിഡിയോകളും ട്രോളുകളും സമൂഹമാധ്യമങ്ങളില്‍ നിറയുകയായിരുന്നു.
എന്നാല്‍ ഒന്നാംക്ലാസുകാര്‍ക്കുള്ള ക്ലാസുകളാണിതെന്നും സ്‌കൂളുകളെ കുറിച്ചും ക്ലാസുകളെ കുറിച്ചും അധ്യയന രീതികളെക്കുറിച്ചും അറിവില്ലാത്തവരാണ് ടീച്ചര്‍മാരെ കളിയാക്കുന്നതെന്നും ചൂണ്ടിക്കാട്ടി ഒരു വിഭാഗം രംഗത്തെത്തി. സായി ശ്വേത ടീച്ചറുടെ ക്ലാസുകള്‍ പൂര്‍ണമായും ആസ്വദിക്കുന്ന കുട്ടികളുടെ വിഡിയോകളും ചിലര്‍ ഷെയര്‍ ചെയ്തു. ഇതോടെ അധിക്ഷേപിച്ചവരെ എതിര്‍ത്തും ടീച്ചര്‍മാരെ പിന്തുണച്ചും പൊതുസമൂഹം ഒന്നടങ്കം രംഗത്തെത്തുകയായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാറശാല ബ്ലോക്ക് പഞ്ചായത്ത് ഓഫിസിലെ വി.എസ് ചിത്രവും പേരും ചുരണ്ടി മാറ്റി; പ്രതിഷേധം

Kerala
  •  18 days ago
No Image

രാജ്യത്ത് കശ്മീരി കച്ചവടക്കാര്‍ക്ക് നേരെ ഹിന്ദുത്വരുടെ ആക്രമണം; ഷാള്‍ വില്‍പന നടത്തുന്നവര്‍ക്ക് ക്രൂര മര്‍ദ്ദനം

National
  •  18 days ago
No Image

ചരിത്രം പറഞ്ഞ് എക്സ്പോ

Kerala
  •  18 days ago
No Image

ടി-20യിലെ ആദ്യ 'ട്രിപ്പിൾ സെഞ്ച്വറി'; ചരിത്രം സൃഷ്ടിച്ച് ക്യാപ്റ്റൻ പൊള്ളാർഡ്

Cricket
  •  18 days ago
No Image

ഓഫിസ് വിവാദം: സഹോദരനോടെന്ന പോലെയാണ് അഭ്യര്‍ഥിച്ചതെന്ന് ശ്രീലേഖ, പ്രശാന്തിനെ ഓഫിസിലെത്തി കണ്ടു 

Kerala
  •  18 days ago
No Image

ബുള്‍ഡോസര്‍ രാജ് പോലെ വേറൊരു മാതൃക; പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്നും വി.കെ പ്രശാന്ത്

Kerala
  •  18 days ago
No Image

നാടിനെ കണ്ണീരിലാഴ്ത്തി സുഹാന്റെ വിയോഗം; കുടുംബത്തിന് നിയമപരമായ സഹായം ഉറപ്പുവരുത്തും- മന്ത്രി ശിവന്‍കുട്ടി

Kerala
  •  18 days ago
No Image

കണ്ടത് കുളിക്കാന്‍ വന്നവര്‍, കുട്ടി കുളത്തില്‍ എത്തിയതില്‍ ദുരൂഹതയുണ്ടെന്ന് ആരോപണം; സുഹാന്റെ മരണത്തില്‍ അന്വേഷണം ആരംഭിച്ച് പൊലിസ്

Kerala
  •  18 days ago
No Image

ഇരട്ട ഗോളടിച്ച് ചരിത്രത്തിലേക്ക്; വീണ്ടും ലോക ഫുട്ബോളിന്റെ നെറുകയിൽ റൊണാൾഡോ

Football
  •  18 days ago
No Image

പുതുവർഷത്തിൽ അവധി പ്രഖ്യാപിച്ചു; കുവൈത്തിൽ മൊത്തം മൂന്നു ദിവസത്തെ ഒഴിവ്

Kuwait
  •  18 days ago