മൂന്ന് വര്‍ഷത്തെ സേവനത്തിന് ശേഷം ഹജ് കോണ്‍സല്‍ മുഹമ്മദ് ഷാഹിദ് ആലം ഇന്ത്യയിലേക്ക് മടങ്ങുന്നു
ജിദ്ദ: ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ നിന്നും മൂന്ന് വര്‍ഷത്തെ സേവനത്തിനു ശേഷം ഹജ് കോണ്‍സല്‍ മുഹമ്മദ് ഷാഹിദ് ആലം മടങ്ങുന്നു. ഡല്‍ഹിയിലെ വിദേശകാര്യ മന്ത്രാലയത്തിലേക്കാണ് തിരിച്ചുപോവുന്നത്.
മൂന്നു വര്‍ഷം ഹജിന്റെ വിജയകരമായ സംഘാടനത്തില്‍ ഭാഗഭാക്കാവാന്‍ കഴിഞ്ഞതിന്റെ ആത്മസായൂജ്യത്തോടെയാണ് ഡെപ്യൂട്ടി കോണ്‍സല്‍ ജനറല്‍ കൂടിയായ മുഹമ്മദ് ഷാഹിദ് ആലത്തിന്റെ മടക്കം. മാസങ്ങളോളം നീളുന്ന ഹജ് മിഷന്റെ മുന്നൊരുക്കങ്ങള്‍ക്ക് നേതൃത്വം നല്‍കിയും പുണ്യഭൂമിയില്‍ ഇന്ത്യന്‍ ഹജ് വളണ്ടിയര്‍മാരോടൊപ്പം സേവന നടത്തിയും അദ്ദേഹം സജീവമായിരുന്നു. കോണ്‍സുലേറ്റിനു കീഴിലുള്ള ഇന്ത്യന്‍ സ്‌കൂള്‍ നിരീക്ഷകനുമായിരുന്നു മുഹമ്മദ് ഷാഹിദ് ആലം.
സ്‌കൂള്‍ കെട്ടിടം ഒഴിയേണ്ട പ്രതിസന്ധി ഘട്ടത്തില്‍ അവസാന നിമിഷം നിര്‍ണായക ചര്‍ച്ചകളിലൂടെ ഫലപ്രാപ്തിയിലെത്തിക്കാനും ഇദ്ദേഹത്തിന് സാധിച്ചു. ജിദ്ദയിലെ ഇന്ത്യന്‍ പൗരസമൂഹവുമായി ഊഷ്മള ബന്ധം പുലര്‍ത്തിയിരുന്ന മുഹമ്മദ് ഷാഹിദ് ആലം മലയാളികളുടെ ഹജ്ജ് വളണ്ടിയര്‍ സേവനങ്ങളെ എന്നും പ്രശംസിച്ചിരുന്നു. ജാര്‍ഖണ്ഡ് ധന്‍ബാദ് ജില്ലക്കാരനായ ഇദ്ദേഹം ഇന്ത്യന്‍ ഫോറിന്‍ സര്‍വീസിലെ 2010 ബാച്ചുകാരനാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."