HOME
DETAILS

വികസനപാതയില്‍ കിനാനൂര്‍-കരിന്തളം

  
backup
April 16, 2017 | 7:55 PM

%e0%b4%b5%e0%b4%bf%e0%b4%95%e0%b4%b8%e0%b4%a8%e0%b4%aa%e0%b4%be%e0%b4%a4%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b4%bf%e0%b4%a8%e0%b4%be%e0%b4%a8%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d


നീലേശ്വരം: ഏറെ നാളത്തെ അവഗണയ്ക്കു ശേഷം കിനാനൂര്‍-കരിന്തളം വികസന പാതയില്‍. പുതുതായി നിരവധി സ്ഥാപനങ്ങള്‍ ഇതിനകം തന്നെ പഞ്ചായത്തിനായി അനുവദിച്ചുകഴിഞ്ഞു.
അഗ്രോ സര്‍വിസ് സെന്റര്‍, പിന്നാക്ക വിഭാഗത്തിനായി പി.എസ്.സി കോച്ചിങ് സെന്റര്‍, പോളിടെക്‌നിക്, യൂനിവേഴ്‌സിറ്റി കാംപസ്, ഗവ.കോളജ്, യോഗ ആന്‍ഡ് നാച്ചുറോപതി റിസേര്‍ച്ച് സെന്റര്‍ എന്നീ സ്ഥാപനങ്ങള്‍ പഞ്ചായത്തില്‍ വരും. കൃഷിവകുപ്പിന്റെ കീഴില്‍ കാഞ്ഞങ്ങാട് മണ്ഡലത്തിനുവദിച്ച അഗ്രോ സര്‍വിസ് സെന്റര്‍ ചോയ്യങ്കോടായിരിക്കും സ്ഥാപിക്കുക. ഇതുസംബന്ധിച്ച തീരുമാനവും ആയിട്ടുണ്ട്.
പിന്നാക്ക വിഭാഗത്തില്‍ പെടുന്ന അഭ്യസ്ഥവിദ്യര്‍ക്കായി അനുവദിച്ച പി.എസ്.സി കോച്ചിങ് സെന്ററും പഞ്ചായത്തിലാണ് സ്ഥാപിക്കുന്നത്. ചായ്യോത്തായിരിക്കും ഇതു സ്ഥാപിക്കുക.
ബജറ്റില്‍ കാഞ്ഞങ്ങാട് മണ്ഡലത്തിനു പോളിടെക്‌നിക് അനുവദിച്ചിരുന്നു. ഇത് കരിന്തളം പഞ്ചായത്തിലെ പുലിയംകുളത്തു സ്ഥാപിക്കാനാണ് ആലോചിക്കുന്നത്. ഇതിനകം തന്നെ അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ചു തൃപ്തി അറിയിച്ചിട്ടുണ്ട്. സ്ഥലം കൈമാറുന്നതോടെ പോളിടെക്‌നിക്കും യാഥാര്‍ഥ്യമാകും.
യൂനിവേഴ്‌സിറ്റി കാംപസിനായി കണ്ണൂര്‍ സര്‍വകലാശാലയില്‍ അപേക്ഷ നല്‍കി കാത്തിരിക്കുകയാണ്. ഇതിനായി വലിയപാറയില്‍ സ്ഥലം അനുവദിക്കാനും തീരുമാനമായിട്ടുണ്ട്. ഗവ.കോളജ് പഞ്ചായത്തിന് അനുവദിക്കുമെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. അധികൃതര്‍ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് കക്കോലാണ് തിരഞ്ഞെടുത്തിട്ടുള്ളത്. വരുന്ന അധ്യയന വര്‍ഷം തന്നെ കോളജ് അനുവദിച്ചേക്കും.
 ആയുഷിന്റെ കീഴില്‍ തോളേനിയില്‍ യോഗ ആന്‍ഡ് നാച്ചുറോപതി റിസേര്‍ച്ച് സെന്റര്‍ സ്ഥാപിക്കുമെന്ന് കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രി കെ.കെ ശൈലജ അറിയിച്ചിരുന്നു.
വര്‍ഷങ്ങളായി ഖനന ഭീതിയില്‍ പെട്ട് കാര്യമായ വികസനപ്രവര്‍ത്തനങ്ങളൊന്നും തന്നെ പഞ്ചായത്തില്‍ വന്നിരുന്നില്ല. ഖനന ഭീതികള്‍ അകന്നതോടെ പഞ്ചായത്തിന്റെ വികസനത്തിനും വേഗത കൂടിയിരിക്കുകയാണ്.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒടുവിൽ വഴങ്ങി മന്ത്രി; കലോത്സവ വേദിയുടെ പേരുകളിൽ 'താമര'യെ ഉൾപ്പെടുത്തിയെന്ന് വി ശിവൻകുട്ടി 

Kerala
  •  4 days ago
No Image

പറന്നുയർന്ന ഉടനെ സാങ്കേതിക തകരാർ; റൂർക്കലയ്ക്ക് സമീപം വിമാനം തകർന്നുവീണു, യാത്രക്കാർക്ക് പരുക്ക്

National
  •  4 days ago
No Image

മാനനഷ്ടക്കേസിൽ ജയിലിൽ പോയാൽ ഖുർആൻ വായിച്ച് തീർക്കും; താൻ ഈമാനുള്ള കമ്യൂണിസ്റ്റെന്ന് എ.കെ ബാലൻ

Kerala
  •  4 days ago
No Image

ഖത്തറിലെ പൂരി ആന്‍ഡ് കാരക് ശാഖകളില്‍ ഇനി കാര്‍ഡ് പേയ്‌മെന്റ് മാത്രം

Business
  •  4 days ago
No Image

രാഹുൽ ഈശ്വർ പരാതിക്കാരിയെ വീണ്ടും അധിക്ഷേപിച്ചു; ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പൊലിസ് കോടതിയിൽ

Kerala
  •  4 days ago
No Image

അപരിചിത സന്ദേശങ്ങളും ലിങ്കുകളും കെണികളാവാം: യു.എ.ഇ സുരക്ഷാ വകുപ്പ്

uae
  •  4 days ago
No Image

ശബരിമല സ്വര്‍ണക്കൊള്ള: ജയിലില്‍ വച്ച് തന്ത്രിക്ക് ദേഹാസ്വാസ്ഥ്യം, മെഡിക്കല്‍ കോളജിലേക്ക് മാറ്റുന്നു

Kerala
  •  4 days ago
No Image

തന്ത്രിയുടെ വീട്ടിൽ ഇന്ന് എസ്.ഐ.ടി പരിശോധിക്കാനിരിക്കെ വീട് സന്ദർശിച്ച് ബിജെപി നേതാക്കൾ; കുടുംബാംഗങ്ങളുമായി അടച്ചിട്ട മുറിയിൽ ചർച്ച

Kerala
  •  4 days ago
No Image

മധുരപാനീയങ്ങള്‍ക്ക് നികുതി കൂടും: നിയമഭേദഗതിയുമായി ബഹ്‌റൈന്‍; പഞ്ചസാരയുടെ അളവ് അടിസ്ഥാനമാക്കി പുതിയ നിരക്ക്

bahrain
  •  4 days ago
No Image

എസ്.ഐ.ആർ കരട് വോട്ടർ പട്ടിക പരിശോധനക്കായി മുസ്‌ലിം ലീഗിന്റെ പ്രത്യേക ജാഗ്രത ക്യാമ്പുകൾ ഇന്ന്

Kerala
  •  4 days ago