'മാപ്പു തരൂ'- കാലങ്ങളായി തങ്ങള്‍ ചവിട്ടി മെതിക്കുന്ന ജനതക്കു മുന്നില്‍ മുട്ടുകുത്തി മാപ്പിരന്ന് അമേരിക്കയിലെ വെള്ളക്കാര്‍
വാഷിങ്ടണ്‍: മനോഹരമെന്ന് വിശേഷിപ്പിക്കാവുന്ന ഒരു നിമിഷം തന്നെയായിരുന്നു അത്. കാലങ്ങളായി തങ്ങള്‍ ചവിട്ടി മെതിച്ച ഒരു ജനതയോട് മുട്ടുകുത്തിയിരുന്ന് മാപ്പു ചോദിക്കുന്ന അമേരിക്കയിലെ വെള്ളക്കാര്‍.
ജോര്‍ജ് ഫ്‌ളോയ്ഡിന്റെ കൊലപാതകത്തിനു പിന്നാലെ കത്തിയെരിയുന്ന യു.എസിന്റെ തെരുവോരത്തു നിന്നാണ് ഈ ദൃശ്യവും. ഫ്‌ളോയിഡിന്റെ നാടായ ഹോസ്റ്റണില്‍ നിന്നുള്ള ദൃശ്യങ്ങലെ ഹൃദയത്തോട് ചെര്‍ത്തു വെച്ച് സ്വീകരിച്ചിരിക്കുകയാണ് സോഷ്യല്‍ മീഡിയ.
'ഞങ്ങളുടെ കറുത്ത സഹോദരന്‍മാര്‍ക്കും സഹോദരിമാര്‍ക്കും നേരെ വര്‍ഷങ്ങളായി നടക്കുന്ന വംശീയതയില്‍ ദൈവത്തോട് ഞങ്ങള്‍ മാപ്പ് ചോദിക്കുന്നു' - എന്ന് ഉച്ചത്തില്‍ വിളിച്ചു പറഞ്ഞാണ് തങ്ങളുടെ സഹോദരങ്ങളുടെ വേദനയില്‍ വെള്ളക്കാര്‍ പങ്കുചേരുന്നത്.
White neighbours kneel down and ask for forgiveness on behalf of the whites. All races are equal before God. #GeorgeFloydProtests #BlackLivesMatter This is a very powerful moment! ?? pic.twitter.com/scVNvH1KAg
— Dj Soxxy ?? (@DjSoxxy) June 1, 2020
സാധനങ്ങള്‍ വാങ്ങാന്‍ കള്ളനോട്ട് നല്‍കിയെന്ന കുറ്റം ചുമത്തിയാണ് കറുത്ത വര്‍ഗക്കാരനായ ജോര്‍ജ് ഫ്‌ളോയ്ഡിനെ അമേരിക്കയിലെ മിനിയപൊളിസ് പൊലിസ് കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് മര്‍ദ്ദിച്ച ശേഷം നടുറോഡില്‍ കിടത്തി കഴുത്തില്‍ കാല്‍മുട്ട് അമര്‍ത്തി കൊലപ്പെടുത്തുകയുമായിരുന്നു. അഞ്ചുമിനിറ്റോളം പൊലിസ് കഴുത്തില്‍ അമര്‍ത്തി പിടിച്ചു. എനിക്ക് ശ്വാസം മുട്ടുന്നു എന്ന് പറയുന്നുണ്ടായിരുന്നു ഫ്‌ളോയിഡ്.
സംഭവം തെരുവില്‍ കണ്ട ഒരാള്‍ വീഡിയോ പകര്‍ത്തുകയും, സോഷ്യല്‍ മീഡിയ വഴി പങ്കുവെക്കുകയും ചെയ്തതോടെയാണ് പ്രതിഷേധം കനക്കുന്നത്. അമേരിക്കന്‍ പൊലിസിന്റെ വംശീയ പെരുമാറ്റം ചൂണ്ടിക്കാട്ടി വന്‍ വിമര്‍ശനവും പ്രതിഷേധവുമാണ് അമേരിക്കയില്‍ ഉയരുന്നത്. തെരുവിലിറങ്ങിയുള്ള പ്രതിഷേധക്കാരുടെ 'ഞങ്ങള്‍ക്ക് ശ്വാസം മുട്ടുന്നേ' എന്നുയര്‍ത്തിയുള്ള പ്ലക്കാര്‍ഡുകളും മുദ്രാവാക്യങ്ങളും വലിയ രീതിയില്‍ അന്താരാഷ്ട്ര ശ്രദ്ധ നേടിയിരുന്നു.
പലയിടങ്ങളിലും സായുധ പൊലിസും പ്രക്ഷോഭകരും തമ്മില്‍ ഏറ്റുമുട്ടുകയാണ്. നിരവധിയാളുകളെ പൊലിസ് അറസ്റ്റ് ചെയ്ത് നീക്കിയിട്ടുണ്ട്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."