വ്യാജമദ്യം: കോര്‍പ്പറേഷന്‍, മുന്‍സിപ്പല്‍ തലത്തില്‍ ജനകീയ കമ്മിറ്റികള്‍
തൃശൂര്‍: വ്യാജമദ്യത്തിനെതിരേ കോര്‍പ്പറേഷന്‍, മുനിസിപ്പാലിറ്റി തലങ്ങളില്‍ ജനകീയ കമ്മിറ്റികള്‍ രൂപീകരിക്കാന്‍ വ്യാജമദ്യ ഉല്‍പ്പാദനം, വിതരണം എന്നിവക്കെതിരേ പ്രവര്‍ത്തിക്കുന്ന ജില്ലാതല കമ്മിറ്റിയില്‍ ധാരണയായി.
കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ എ.ഡി.എം സി. അനന്തകൃഷ്ണന്റെ അധ്യക്ഷതയിലായിരുന്നു യോഗം. കഴിഞ്ഞ 5 മാസത്തിനിടെ ജില്ലയില്‍ 755 അബ്ക്കാരി കേസുകളും 95 ലഹരിവിരുദ്ധ നിയമപ്രകാരമുള്ള കേസുകളും രജിസ്റ്റര്‍ ചെയ്തതായും 844 പ്രതികളെ അറസ്റ്റ് ചെയ്തതായും എക്‌സൈസ് അധികൃതര്‍ യോഗത്തെ അറിയിച്ചു.
അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ സി. ജയന്തി വാസന്‍, ജില്ലാ പോലീസ് മേധാവി (റൂറല്‍) ആര്‍. നിശാന്തിനി എന്നിവരും പങ്കെടുത്തു.
വനമേഖലയിലെ കോളനികളില്‍ ബോധവല്‍കരണം ശക്തമാക്കാന്‍ പ്രത്യേക സ്ലൈയ്ഡ് ഷോ സംഘടിപ്പിക്കാനും യോഗത്തില്‍ ധാരണയായി. വ്യാജ മദ്യത്തിനെതിരേയുള്ള പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണമെന്ന നിര്‍ദേശവും യോഗത്തില്‍ ഉയര്‍ന്നു. ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി ഉമ്മര്‍, ഒല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉമാദേവി, മറ്റ് ജനപ്രതിനിധികള്‍, രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍, വിവിധ വകുപ്പുദ്യോഗസ്ഥര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."