HOME
DETAILS

ബിന്ദു പത്മനാഭന്റെ തിരോധാനം : അന്വേഷണ പുരോഗതി വിലയിരുത്താന്‍ ഇന്ന് ഡി.ജി.പിയെത്തും

  
backup
July 01 2018 | 06:07 AM

%e0%b4%ac%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a6%e0%b5%81-%e0%b4%aa%e0%b4%a4%e0%b5%8d%e0%b4%ae%e0%b4%a8%e0%b4%be%e0%b4%ad%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%8b-5

 

ചേര്‍ത്തല : ദുരൂഹ സാഹചര്യത്തില്‍ കാണാതായ ,കോടികളുടെ സ്വത്തിന് ഉടമയായ കടക്കരപ്പള്ളി സ്വദേശിനി ബിന്ദു പത്മനാഭന്റെ തിരോധാനവും, വ്യാജരേഖ ചമച്ച് സ്വത്തുക്കള്‍ തട്ടിയെടുത്തതുമായ കേസുകളുടെ അന്വേഷണ പുരോഗതി വിലയിരുത്താന്‍ ഞായറാഴ്ച ഡി.ജി.പി എത്തും.
ആലപ്പുഴയില്‍ പൊലിസ് സ്റ്റേഷന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് എത്തുന്ന ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ ഇതുവരെയുള്ള അന്വേഷണം വിലയിരുത്തും.
കൊച്ചി റേഞ്ച് ഡി.ഐ.ജി വിജയ് എസ്.ശാഖ്‌രേ ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കും. ഇതിന് മുന്നോടിയായി ശനിയാഴ്ച കൊച്ചി റേഞ്ച് ഓഫിസില്‍ ഡി.ഐ.ജിയുടെ സാന്നിധ്യത്തില്‍ കേസിലെ അന്വേഷണ ഉദ്യോഗസ്ഥരായ ഡി.വൈ.എസ്.പിമാരായ എ.ജി.ലാല്‍, എം.നിസാം എന്നിവരുടെ യോഗം നടന്നു.
വ്യാജ രേഖ ചമച്ച കേസിലെ മൂന്നും നാലും പ്രതികളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നെങ്കിലും മുഖ്യപ്രതിയും ആള്‍മാറാട്ടം നടത്തിയ പ്രതികളും ഒളിവിലാണ്. ഇവരുടെ മൊഴികള്‍ പൊലീസ് രേഖപ്പെടുത്തിയപ്പോള്‍ അറസ്റ്റ് ചെയ്യാതിരുന്നതും വിമര്‍ശനത്തിന് കാരണമായി.
ബിന്ദുവിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് സഹോദരന്‍ പ്രവീണ്‍ കുമാര്‍ നല്‍കിയ പരാതിയില്‍ ഇവരുടെ പങ്കിനെ സംബന്ധിച്ച് തെളിവുകള്‍ സഹിതം വിവരങ്ങള്‍ നല്‍കിയിരുന്നതിനാല്‍ അന്വേഷണത്തില്‍ ജാഗ്രത കാട്ടിയിരുന്നെങ്കില്‍ ഇവരെ ആദ്യമേ അറസ്റ്റ് ചെയ്യാമായിരുന്നുവെന്ന് ആക്ഷേപമുണ്ട്.
ആള്‍മാറാട്ടം നടത്തിയതായി പൊലീസ് കണ്ടെത്തിയ കേസിലെ രണ്ടാം പ്രതി മിനി, ചോദ്യം ചെയ്യുന്നതിന് കഴിഞ്ഞ ദിവസം പൊലിസ് വിളിപ്പിച്ചതിന് ജീവനൊടുക്കിയ ഓട്ടോ ഡ്രൈവര്‍ ഉള്‍പ്പെടെയുള്ളവരുടെ മുഴുവന്‍ വിവരങ്ങളും പ്രവീണിന്റെ ആദ്യ പരാതിയില്‍ തന്നെ ഉണ്ടായിരുന്നു. കേസിലെ മുഖ്യപ്രതി സെബാസ്റ്റ്യനെ ചോദ്യം ചെയ്താല്‍ മാത്രമേ ബിന്ദുവിനെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കൂവെന്നതാണ് ഇപ്പോഴത്തെ അവസ്ഥ.
പൊലീസിന്റെ നേതൃത്വത്തില്‍ തമിഴ്‌നാട്ടിലും കര്‍ണാടകയിലും വ്യാപക തിരച്ചില്‍ നടത്തിയിട്ടും യാതൊരു സൂചനയും ലഭിച്ചിട്ടില്ല. വ്യാജ മുക്ത്യാറിലെ വിരലടയാളം ആള്‍മാറാട്ടം നടത്തിയയാളുടേത് അല്ലെന്ന സൂചനയും പൊലീസിനെ വലയ്ക്കുകയാണ്.
ഇതിലെ വിരലടയാളം ആരുടേതാണെന്ന് കണ്ടെത്തിയില്ലെങ്കില്‍ പ്രതിക്ക് രക്ഷപ്പെടാനുള്ള സാഹചര്യമുണ്ടാകുമെന്നും കരുതുന്നു. ഇതിന് മുക്ത്യാര്‍ റജിസ്റ്റര്‍ ചെയ്ത സബ് റജിസ്ട്രാര്‍ ഓഫിസിലെ ജീവനക്കാരെ കൂടി പ്രതിപട്ടികയില്‍ ഉള്‍പ്പെടുത്തി ചോദ്യം ചെയ്യുവാനാണ് പൊലീസിന്റെ നീക്കം.അതേസമയം കേസിലെ മുഖ്യപ്രതി പള്ളിപ്പുറം സ്വദേശി സെബാസ്റ്റ്യനും രണ്ടാം പ്രതി മിനിയും ജില്ലാ കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി പറയാന്‍ തിങ്കളാഴ്ചത്തേക്ക് മാറ്റി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  6 hours ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  7 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  7 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  7 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  8 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  8 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  8 hours ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  8 hours ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  9 hours ago
No Image

റോഡ് മുറിച്ചുകടക്കവെ കെഎസ്ആര്‍ടിസി ബസിടിച്ച് ഭിന്നശേഷിക്കാരിയായ യുവതി മരിച്ചു; ഡ്രൈവര്‍ക്കെതിരെ കേസ്

Kerala
  •  9 hours ago