HOME
DETAILS
MAL
സൂര്യാതപം: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി
backup
March 24 2019 | 19:03 PM
കൂത്തുപറമ്പ്: സൂര്യാതപത്തെ പ്രതിരോധിക്കാന്‍ ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് മന്ത്രി കെ.കെ ശൈലജ. ഈ സാഹചര്യത്തില്‍ പകര്‍ച്ചവ്യാധിക്ക് സാധ്യതയുള്ളതിനാല്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങള്‍ ജനങ്ങള്‍ പാലിക്കണമെന്നും മന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
പാലക്കാട് 40 ഡിഗ്രിവരെ താപനില റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കേരളത്തില്‍ പ്രതീക്ഷിക്കാത്ത കാര്യമാണിത്. ജലക്ഷാമം നേരിടുമ്പോള്‍ അശുദ്ധമായ ജലം ഉപയോഗിക്കുന്നത് വഴിയാണ് പകര്‍ച്ചവ്യാധിക്ക് സാധ്യതയുള്ളത്. ഈ കാര്യങ്ങളൊക്കെ കണക്കിലെടുത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങുന്നവര്‍ക്കും കരുതല്‍ വേണം. ഇതിനനുസരിച്ച് സ്‌ക്വാഡ് പ്രവര്‍ത്തനങ്ങള്‍ ക്രമീകരിക്കണമെന്നും മന്ത്രി ശൈലജ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."