പശ്ചിമകൊച്ചിയില്‍ ലഭിക്കുന്നത് മലിന ജലം
മട്ടാഞ്ചേരി: കാലവര്‍ഷം ശക്തമായതോടെ പശ്ചിമകൊച്ചിയില്‍ പലയിടങ്ങളിലും പൊതു ടാപ്പിലൂടെ ലഭിക്കുന്നത് മാലിന്യം കലര്‍ന്ന വെള്ളം.
പ്രദേശത്തെ പല ഭാഗങ്ങളിലും കുടിവെള്ള കുഴലുകള്‍ പോകുന്നത് ഓടകളിലൂടെയും മറ്റുമാണ്. ശക്തമായ മഴയില്‍ ഓടകളും തോടുകളും നിറയുമ്പോള്‍ കാലപ്പഴക്കം ചെന്ന പൈപ്പുകളിലുള്ള പൊട്ടലുകളിലൂടെ മാലിന്യം കലര്‍ന്ന വെള്ളം ശുദ്ധ ജല കുഴലുകളിലൂടെ പ്രവേശിക്കുകയും അത് കുടിവെള്ളത്തില്‍ കലരുകയും ചെയ്യുന്ന അവസ്ഥയാണുള്ളത്. പലയിടങ്ങളിലും ചാമ്പ് പൈപ്പ് ഉപയോഗിച്ചാണ് കുടിവെള്ളം ശേഖരിക്കുന്നത്. ഇതിലൂടെയുള്ള സമ്മര്‍ദ്ദവും മലിന ജലം കുഴലുകളില്‍ പ്രവേശിക്കുന്നതിന് കാരണമാകുന്നുണ്ട്. മാലിന്യം കലര്‍ന്ന കുടിവെള്ളവും കൊതുക് പടയുമാണ് പശ്ചിമകൊച്ചിയില്‍ പകര്‍ച്ചപ്പനി ഉള്‍പ്പെടെ പടര്‍ന്ന് പിടിക്കുന്നതിന് ഇടയാക്കുന്നത്.
പകര്‍ച്ചപ്പനിയുമായി നൂറ് കണക്കിനാളുകള്‍ ദിനംപ്രതി വിവിധ ആശുപത്രികളില്‍ ചികിത്സ തേടുമ്പോള്‍ നഗരസഭയും ആരോഗ്യ വിഭാഗവും അനാസ്ഥ തുടരുകയാണെന്നാണ് ആക്ഷേപം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."