സുരേഷ് കീഴാറ്റൂര്‍ മത്സരിക്കില്ല
തളിപ്പറമ്പ്: കണ്ണൂര്‍ ലോക്സഭാ മണ്ഡലത്തില്‍നിന്ന് മത്സരിക്കാനുള്ള തീരുമാനത്തില്‍നിന്ന് കീഴാറ്റൂര്‍ വയല്‍ക്കിളി സമര നേതാവ് സുരേഷ് കീഴാറ്റൂര്‍ പിന്മാറി. മത്സരിക്കാനുള്ള തീരുമാനത്തിനെതിരേ കീഴാറ്റൂര്‍ സമര ഐക്യദാര്‍ഢ്യ സമിതിയില്‍നിന്നും വയല്‍ക്കിളി പ്രവര്‍ത്തകരില്‍നിന്നും എതിര്‍പ്പുയര്‍ന്ന പശ്ചാത്തലത്തിലാണ് പിന്മാറ്റം.
വയല്‍ക്കിളി സമരത്തിന്റെ മുദ്രാവാക്യം അടര്‍ത്തിമാറ്റി തെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടതില്ലെന്നും പരിസ്ഥിതി വിഷയം മാത്രം പ്രചാരണ വിഷയമാക്കി തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതു ഗുണത്തേക്കാള്‍ ഏറെ ദോഷം ചെയ്യുമെന്ന ഐക്യദാര്‍ഢ്യ സമിതിയുടെയും വയല്‍ക്കിളികളുടെയും യോഗങ്ങളില്‍ അഭിപ്രായമുയര്‍ന്നിരുന്നു. ഇതിനുശേഷവും സ്വന്തം നിലയില്‍ മത്സരിക്കുമെന്ന സൂചന നല്‍കിയെങ്കിലും ഇന്നലെയാണു മത്സരത്തില്‍നിന്ന് പിന്മാറുന്നതായി സുരേഷ് പ്രഖ്യാപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."