അര്‍ജന്റീനയുടെ പരാജയത്തില്‍ തളര്‍ന്നും ആഘോഷിച്ചും ഫുട്‌ബോള്‍ പ്രേമികള്‍
കോഴിക്കോട്: ലോകകപ്പ് മത്സരത്തില്‍നിന്ന് തങ്ങളുടെ പ്രിയ ടീം പുറത്തായതു വിശ്വസിക്കാനാകാതെ അര്‍ജന്റീനയുടെ ആരാധകര്‍.
പടക്കങ്ങളും വാദ്യമേളങ്ങളുമായി പ്രീക്വാര്‍ട്ടര്‍ റൗണ്ടിലെ ആദ്യമത്സരത്തില്‍ തങ്ങളുടെ ടീം വിജയിക്കുമെന്ന ഉറപ്പില്‍ എല്ലാ തയാറെടുപ്പുകളോടും കൂടിയാണ് ഇന്നലെ വൈകിട്ടോടെ മിക്ക ആരാധകരും കളി കണ്ടത്. എന്നാല്‍ മൂന്നിനെതിരേ നാലു ഗോളുകള്‍ക്ക് ഫ്രാന്‍സ് വിജയം നേടിയപ്പോള്‍ അവര്‍ക്ക് ആദ്യം നേരിടേണ്ടി വന്ന കനത്ത വെല്ലുവിളി ബ്രസീല്‍ ആരാധകരുടെ പരിഹാസമാണ്.
അര്‍ജന്റീനയുടെ പരാജയത്തെ തുടര്‍ന്ന് ചിലയിടങ്ങളില്‍ പടക്കം പൊട്ടിച്ചും മധുരപലഹാരങ്ങള്‍ വിതരണം ചെയ്തും ബ്രസീല്‍ ആരാധകര്‍ ആഹ്ലാദം പങ്കിട്ടു. പുതിയപാലത്ത് പ്രദര്‍ശന സ്ഥലത്തു വന്‍ പടക്കശേഖരങ്ങള്‍ പൊട്ടിച്ചാണു ബ്രസീല്‍ ആരാധകര്‍ അര്‍ജന്റീനയുടെ പരാജയം ആഘോഷമാക്കിയത്. കളിക്കിടയില്‍ ഫ്രാന്‍സ് ഗോള്‍ നേടുമ്പോള്‍ കൈയടിച്ചും അര്‍ജന്റീനയുടെ പരാജയം ഉറപ്പായപ്പോള്‍ കൂകി വിളിച്ചും ഇവര്‍ സജീവമായി രംഗത്തെത്തി. കളിപ്രേമികളുടെ വികാരപ്രകടനങ്ങള്‍ അതികമായപ്പോള്‍ മീഞ്ചന്ത ബൈപാസില്‍ പുതിയപാലത്തിനു സമീപം അല്‍പനേരം ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."