ഹൈബ്രൈഡ് മുട്ടക്കോഴി പദ്ധതി; വീട്ടമ്മമാര്‍ ബാങ്ക് ജപ്തി ഭീഷണിയില്‍
കാക്കനാട്: കുടുംബശ്രീ ജില്ലാമിഷന്റെ നേത്യത്വത്തില്‍ ആരംഭിച്ച ഹൈബ്രൈഡ് മുട്ടക്കോഴി പദ്ധതി മൂലം വീട്ടമ്മമാര്‍ ബാങ്ക് ജപ്തി ഭീഷണിയില്‍. കളമശ്ശേരി നഗരസഭയുടെ വിവിധ പ്രദേശങ്ങളില്‍ പതിനഞ്ച് അംഗങ്ങള്‍ ഉള്‍പ്പെടുന്ന ഗ്രൂപ്പിന് ഒന്നര ലക്ഷവും പതിനാറ് അംഗങ്ങള്‍ക്ക് 1.80 ലക്ഷം രൂപയാണ് ഹൈബ്രൈഡ് മുട്ടക്കോഴിയ്ക്ക് ബാങ്കുവായ്പയായി അനുവദിച്ചത്.
ഗ്രൂപ്പിലെ ഓരോ അംഗത്തിനും മുപ്പത്താറ് കോഴി കുഞ്ഞുങ്ങളും അവയ്ക്കുള്ള നവീന കോഴി കൂടുകളും നല്‍കി. ഇവയ്‌ക്കെല്ലാം ഇന്‍ഷുറന്‍സ് പരിരക്ഷയുണ്ടെന്നാണ് അധികൃതര്‍ പറഞ്ഞത്. ഓരോ കോഴിയും പ്രതിവര്‍ഷം 300 മുട്ടകള്‍ ഇടുമെന്നും ഉറപ്പ് നല്‍കി.
എന്നാല്‍ അറു മാസം പിന്നിട്ടതോടെ കോഴികള്‍ തമ്മില്‍ കൊത്തിപ്പിരിഞ്ഞ് വിവിധ രോഗങ്ങളാല്‍ മരണപ്പെട്ടു. ബന്ധപ്പെട്ട വെറ്റിനറി ഡോക്ടറെ കൊണ്ടു പരിശോധിപ്പിച്ചപ്പോള്‍ പ്രതിരോധശേഷി കുറഞ്ഞ കോഴികളായതിനാലാണ് ഇങ്ങനെ ചത്തു പോയതെന്ന് പറയുന്നു. വിഷയത്തില്‍ പരിഹാരം ഉണ്ടാക്കണമെന്നാവശ്യപ്പെട്ട് ജില്ലാ മിഷന്‍ കോര്‍ഡിനേറ്ററെ സമീപിച്ചെങ്കിലും കോഴികളെ വേണ്ട രീതിയില്‍ പരിപാലിക്കാത്തതുകൊണ്ടാണ് ചത്തതെന്നു പറഞ്ഞ് ഇവരെ തിരിച്ചയച്ചു.
ഇതു സംബന്ധിച്ച് ഒരു കൂട്ടം വീട്ടമ്മമാരുടെ പരാതിയില്‍ നടപടിക്കായി മനുഷ്യാവകാശ കമ്മിഷന്‍ ചേയര്‍മാന്‍ ജെസ്റ്റീസ് ജെ.ബി.കോശി തദ്ദേശസ്വയംഭരണ പ്രിന്‍സിപ്പല്‍ സെക്രട്ടറിയ്ക്ക് നോട്ടീസയക്കാന്‍ ഉത്തരവായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."