ഉത്രയെ കൊലപ്പെടുത്തിയ രീതി സൂരജ് പൊലിസിനോട് വിശദീകരിച്ചു, അമ്മയേയും സഹോദരിയേയും വെള്ളിയാഴ്ച വീണ്ടും ചോദ്യം ചെയ്യും
കൊല്ലം: ഉത്ര കൊലക്കേസില്‍ മുഖ്യ പ്രതി സൂരജ് കൊലപാതക രീതി പൊലിസിനോട് വിശദീകരിച്ചു. ഏപ്രില്‍ 24 മുതല്‍ മെയ് ആറുവരെ ജാറില്‍ സൂഷിച്ചിരുന്ന പാമ്പിനെ എടുത്ത് രാത്രി 12 നും 12.30 നും ഇടയില്‍ എടുത്ത് ഉത്രയുടെ കയ്യില്‍ കടിപ്പിക്കുകയായിരുന്നെന്നാണ് അന്വേഷണ സംഘത്തില്‍ നിന്നും ലഭിക്കുന്ന വിവരം. പാമ്പിനെ വീട്ടിലെ വിറക്പുരയില്‍ സൂക്ഷിച്ചിരുന്ന കാര്യം കുടുംബാംഗങ്ങള്‍ക്കെല്ലാം അറിയാമെന്നാണ് സൂചന. സൂരജിന്റെ അമ്മ, സഹോദരി എന്നിവരില്‍ നിന്നും ഇക്കാര്യത്തില്‍ വ്യക്തമായ ഉത്തരം ലഭിക്കേണ്ടതുണ്ട്.
ഇതിനിടെ ഗാര്‍ഹിക പീഡനക്കേസില്‍ കുടുംബം ഒന്നടങ്കം അകത്താകുമെന്നാണ് അന്വേഷണ സംഘം നല്‍കുന്ന വിവരം.'' ഇതിനിടെ,
സൂരജിന്റെ അമ്മയേയും സഹോദരിയേയും വെള്ളിയാഴ്ച വീണ്ടും ചോദ്യം ചെയ്യും.
കഴിഞ്ഞ ദിവസം നീണ്ട ചോദ്യം ചെയ്യലില്‍ ഇവര്‍ നല്‍കിയ മൊഴി എത്രമാത്രം ശരിയാണെന്ന് പരിശോധിക്കുന്ന പൊലിസ് വ്യക്തതയില്ലാത്തതും സംശയമുള്ളതുമായ കാര്യങ്ങളിലായിരിക്കും വെള്ളിയാഴ്ച വീണ്ടും ചോദ്യം ചെയ്യുക.
കൊലപാതകത്തില്‍ സൂരജിന്റെ അമ്മയ്ക്കും സഹോദരിക്കും നേരിട്ട് പങ്കുള്ളതിന്റെ സൂചനകളോ തെളിവുകളോ ലഭിക്കാതിരുന്നതാണ് മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ ഇരുവരെയും വിട്ടയ്ക്കാന്‍ ഇടയാക്കിയത്. ഇവര്‍ വെളിപ്പെടുത്തിയ ചില കാര്യങ്ങളില്‍ പൊരുത്തക്കേടുകളുള്ളതായി അന്വേഷണ സംഘത്തിന് മനസിലായിട്ടുണ്ട്.
ഉത്രയും സൂരജും തമ്മിലുള്ള ദാമ്പത്യ പ്രശ്‌നങ്ങളും പിണക്കങ്ങളും വര്‍ധിക്കുന്നതിനും ഉത്രയെ ഒഴിവാക്കുന്നതിനും അമ്മയുടെയും സഹോദരിയുടെയും പ്രേരണ ഉണ്ടായിട്ടുണ്ടെന്നാണ് സൂചന. ഉത്രയെ വകവരുത്താന്‍ സൂരജ് ആസൂത്രണം ചെയ്ത പദ്ധതികള്‍ക്ക് കുടുംബാംഗങ്ങളില്‍ നിന്ന് വേണ്ടുവോളം സഹായവും ലഭിച്ചിട്ടുണ്ട്.
ഉത്രയെ കൊലപ്പെടുത്താനായി സൂരജ് പാമ്പിനെ വാങ്ങിയതായി വീട്ടുകാര്‍ക്ക് അറിയാമായിരുന്നു. പിതാവ് സുരേന്ദ്രനും സൂരജ് നേരത്തെ പാമ്പിനെ വീട്ടില്‍ കൊണ്ടുവന്നതായി മൊഴി നല്‍കിയിട്ടുണ്ട്.
സൂരജിന്റെ മാതാവ്, സഹോദരി, പിതാവ് എന്നിവര്‍ക്കെതിരെ ഗാര്‍ഹിക പീഡന നിരോധന നിയമപ്രകാരം വനിതാ കമ്മിഷന്‍ കേസെടുത്തിരുന്നു. ഇതിന്റെ റിപ്പോര്‍ട്ട് ഇന്നലെ പത്തനംതിട്ട എസ്.പി വനിതാ കമ്മിഷന് കൈമാറി. സൂരജിന്റെ മൊഴികളില്‍ കൂടുതല്‍ വ്യക്തത വരുത്തുകയും സൈബര്‍ സെല്ലിന്റെ സഹായത്തോടെ വീട്ടുകാരിലേക്കും അന്വേഷണം വ്യാപിക്കുമെന്നാണ് ലഭിക്കുന്ന വിവരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."