ബാങ്കുകളെ വെട്ടിച്ചു കടന്ന വിജയ് മല്യയെ ഇന്ത്യയില്‍ തിരിച്ചെത്തിക്കുന്നു: സി.ബി.ഐ കസ്റ്റഡിയില്‍ വാങ്ങും
മുംബൈ: ബാങ്ക് വായ്പ തട്ടിപ്പ് കേസില്‍ കബളിപ്പിച്ച് രാജ്യംവിട്ട വ്യവസായി വിജയ് മല്യ ബ്രിട്ടനില്‍ നിന്നും ഇന്ത്യയിലേക്ക് പറന്നു. 12 മണിയോടെ മുംബൈയിലെത്തും.
ഇന്ത്യയിലെ 17 ബാങ്കുകളില്‍ നിന്ന് 9000 കോടി രൂപ വായ്പയെടുത്ത് വഞ്ചിച്ചുവെന്നാണ് മല്യയ്ക്കെതിരായ കേസ്.
മല്യയെ ഇന്ത്യക്ക് കൈമാറരുതെന്ന് ആവശ്യപ്പെട്ട് മല്യ നല്‍കിയിരുന്ന ഹരജി മെയ് 14ന് യു.കെയിലെ കോടതി തള്ളിയിരുന്നു. തുടര്‍ന്ന് ഇന്ത്യയിലേക്ക് കൊണ്ടുവരാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുകയായിരുന്നു.
വിജയമല്യയുടെ ആരോഗ്യസ്ഥിതി പരിശോധിക്കാന്‍ മെഡിക്കല്‍ സംഘത്തെ വിമാനത്താവളത്തില്‍ നിയോഗിച്ചിട്ടുണ്ട്. മുംബൈയിലാണ് മല്യക്കെതിരായ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പിന്നീട് കോടതില്‍ ഹാജരാക്കുന്ന മല്യയെ കസ്റ്റഡിയില്‍ വേണമെന്ന് സി.ബി.ഐയും ഇഡിയും ആവശ്യപ്പെട്ടേക്കും.
2018ല്‍ മല്യയുടെ ഹരജിയില്‍ വാദം കേള്‍ക്കുന്നതിനിടെ ഇന്ത്യക്ക് കൈമാറിയാല്‍ ഏത് ജയിലിലാണ് പാര്‍പ്പിക്കുകയെന്ന് യു.കെയിലെ കോടതി ആരാഞ്ഞിരുന്നു. മുംബൈയിലെ ആര്‍തര്‍ റോഡ് ജയിലിന്റെ വീഡിയോയാണ് അന്ന് സി.ബി.ഐ അധികൃതര്‍ കോടതിയില്‍ കാണിച്ചത്. ആര്‍തര്‍ റോഡ് ജയിലിലെ അതീവ സുരക്ഷയുള്ള ബാരക്സുകളിലൊന്നിലെ രണ്ട് നില കെട്ടിടത്തിലാണ് മല്യയെ ഇടുകയെന്നും സിബിഐ യുകെ കോടതിയെ അറിയിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."