പയ്യക്കി അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാരുടെ വിയോഗം തീരാനഷ്ടം: സമസ്ത
കാസര്‍കോട്: പയ്യക്കി അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാരുടെ വിയോഗത്തോടെ കര്‍മശാസ്ത്രങ്ങളുടെ അകം തൊട്ടറിഞ്ഞ പണ്ഡിതനെയാണ് നഷ്ടപ്പെട്ടതെന്ന് സമസ്ത പ്രസിഡന്റ് സയ്യിദുല്‍ ഉലമ സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍, ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, ട്രഷറര്‍ സി.കെ.എം സ്വാദിഖ് മുസ്‌ലിയാര്‍ എന്നിവര്‍ അനുസ്മരണ സന്ദേശത്തില്‍ പറഞ്ഞു.
മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സ്വാദിഖലി ശിഹാബ് തങ്ങള്‍, അബ്ബാസലി ശിഹാബ് തങ്ങള്‍, ഹമീദലി ശിഹാബ് തങ്ങള്‍, റഷീദലി ശിഹാബ് തങ്ങള്‍, ബശീറലി ശിഹാബ് തങ്ങള്‍, മുനവ്വറലി ശിഹാബ് തങ്ങള്‍, കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, കര്‍ണാടക മന്ത്രി യു.ടി ഖാദര്‍, പി.കെ കുഞ്ഞാലിക്കുട്ടി എം.പി, പി. കരുണാകരന്‍ എം.പി, എം.എല്‍.എമാരായ എന്‍.എ നെല്ലിക്കുന്ന്, പി.ബി അബ്ദുല്‍ റസാഖ്, ഖാസി ത്വാഖ അഹമ്മദ് അല്‍ അസ്ഹരി, എം.എ ഖാസിം മുസ്‌ലിയാര്‍, യു.എം അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, എസ്.വൈ.എസ് സംസ്ഥാന ട്രഷറര്‍ മെട്രോ മുഹമ്മദ് ഹാജി, ചെര്‍ക്കളം അബ്ദുല്ല, റഹ്മത്തുല്ല ഖാസിമി, നാസര്‍ ഫൈസി കൂടത്തായി, സത്താര്‍ പന്തല്ലൂര്‍, കെ.ടി അബ്ദുല്ല ഫൈസി, നീലേശ്വരം ഖാസി ഇ.കെ മഹ്മൂദ് മുസ്‌ലിയാര്‍, എം.എസ് തങ്ങള്‍ മദനി ഓലമുണ്ട, എന്‍.പി.എം സൈനുല്‍ ആബിദീന്‍ തങ്ങള്‍ കുന്നുംകൈ, സയ്യിദ് ടി.കെ പൂക്കോയ തങ്ങള്‍ ചന്ദേര, ടി.പി അലി ഫൈസി, അബ്ദുല്‍ മജീദ് ബാഖവി തളങ്കര തുടങ്ങിയവര്‍ അനുശോചിച്ചു.
ജനസാഗരം സാക്ഷിയായി വിടവാങ്ങി
കഴിഞ്ഞ നാല് ദിവസമായി അദ്ദേഹം ആശുപത്രിയില്‍ കഴിയുന്ന വിവരം അറിഞ്ഞതോടെ ജില്ലയിലെ നേതാക്കളും പ്രവര്‍ത്തകരും പ്രാര്‍ഥനയിലായിരുന്നു.
കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ അദ്ദേഹത്തിന് അസുഖം മൂര്‍ച്ഛിച്ചതായും വീട്ടിലേക്കു തിരികെ കൊണ്ടുവരാനുള്ള ഒരുക്കത്തിലാണെന്നും അറിഞ്ഞതോടെ നാടെങ്ങും വിവരങ്ങള്‍ ആരായുന്ന അവസ്ഥയിലായിരുന്നു. അതിനിടെ അര്‍ധരാത്രിയോടെ അദ്ദേഹത്തിന്റെ മരണ വാര്‍ത്ത എത്തുകയും ചെയ്തു. ഇതോടെ രാത്രി തന്നെ പയ്യക്കിയിലേക്കു ജനപ്രവാഹം തുടങ്ങി. നേരം പുലര്‍ന്നതോടെ അതിന്റെ ശക്തി കൂടി. സാധാരണക്കാര്‍ മുതല്‍ നേതാക്കള്‍ വരെയുള്ളവരും മത സാമൂഹിക രംഗങ്ങളിലെ ഉന്നത നേതാക്കളും അദ്ദേഹത്തിന്റെ വസതിയിലെത്തി. നിരവധി തവണയാണ് അദ്ദേഹത്തിന് വേണ്ടി മയ്യിത്ത് നിസ്‌കാരം നടന്നത്. ഇതിനു പുറമെ ഇന്നലെ ജില്ലയിലെ ഭൂരിഭാഗം മദ്‌റസകളിലും അദ്ദേഹത്തിന് വേണ്ടി പ്രാര്‍ഥനകള്‍ നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."