ദ്വിഗ്‌വിജയ് സിങിന് ശിവ്‌രാജ് സിങ് എതിരാളി
ഭോപ്പാല്‍: മധ്യപ്രദേശിലെ ഭോപ്പാലില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് ദ്വിഗ് വിജയ് സിങിനെ പ്രഖ്യാപിച്ചതോടെ സ്റ്റാര്‍ സ്‌ട്രൈക്കറെ രംഗത്തിറക്കാന്‍ ബി.ജെ.പി. മുന്‍മുഖ്യമന്ത്രിയും ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവുമായ ശിവ്‌രാജ് സിങ് ചൗഹാനെ രംഗത്തിറക്കാനാണ് തീരുമാനമെന്നാണ് വിവരം. പാര്‍ട്ടിയുടെ ശക്തികേന്ദ്രത്തില്‍ ദ്വിഗ് വിജയ് സിങിനെ നേരിടാന്‍ ശക്തനായ നേതാവിനെ തന്നെയിറക്കിയില്ലെങ്കില്‍ തിരിച്ചടിയുണ്ടാകുമെന്ന് തിരിച്ചറിഞ്ഞാണ് ഈ നീക്കം.
ഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഭരണം പിടിച്ച സാഹചര്യത്തില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അനായാസ വിജയം നേടാമെന്ന കണക്കുകൂട്ടല്‍ ബി.ജെ.പിക്കില്ല. ശക്തമായ നീക്കം നടത്തിയെങ്കില്‍ മാത്രമേ മണ്ഡലം സംരക്ഷിക്കാന്‍ കഴിയൂ എന്ന നിഗമനത്തിലാണ് ശിവ്‌രാജ് സിങ് ചൗഹാനെ രംഗത്തിറക്കാനുള്ള തീരുമാനം.
മുഖ്യമന്ത്രിയാകുന്നതിന് മുന്‍പ് വിദിഷ ലോക്‌സഭാ മണ്ഡലത്തെയാണ് ശിവ്‌രാജ് സിങ് ചൗഹാന്‍ പ്രതിനിധീകരിച്ചിരുന്നത്. മൂന്ന് തവണ. മുഖ്യമന്ത്രിയായതോടെ അദ്ദേഹം ബുധ്‌നി നിയമസഭാ മണ്ഡലത്തിലേക്ക് മാറി. നിലവില്‍ രാജ്യസഭാംഗമായ ചൗഹാന്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സന്നദ്ധത അറിയിച്ചിട്ടുമുണ്ട്.
അതേസമയം 2008ലെ മാലേഗാവ് സ്‌ഫോടനകേസില്‍ പ്രതിയായിരുന്ന സ്വാധി പ്രഗ്യാസിങ് താക്കൂര്‍ ഭോപ്പാലില്‍ മത്സരിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.
മൂന്ന് പതിറ്റാണ്ടായി ഭോപ്പാല്‍ ബി.ജെ.പിയുടെ ശക്തികേന്ദ്രമാണ്. 1984ല്‍ ശങ്കര്‍ ദയാല്‍ ശര്‍മയാണ് ഇവിടെ നിന്ന് വിജയിച്ച അവസാനത്തെ കോണ്‍ഗ്രസ് നേതാവ്. 1989മുതല്‍ മൂന്ന് തവണ മണ്ഡലത്തെ പ്രതിനിധീകരിച്ചത് ബി.ജെ.പിയിലെ സുശീല്‍ ചന്ദ്ര വര്‍മയായിരുന്നു. നിലവില്‍ ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത് ബി.ജെ.പിയിലെ അലോക് സന്‍ജാര്‍ ആണ്.
ദ്വിഗ് വിജയ് സിങിന്റെ പേര് കോണ്‍ഗ്രസ് പ്രഖ്യാപിക്കുന്നതിന് മുന്‍പ് ബി.ജെ.പി ഈ മണ്ഡലത്തിലേക്ക് പരിഗണിച്ചിരുന്ന് ഭോപ്പാല്‍ മേയര്‍ അലോക് ശര്‍മയെയായിരുന്നു. മത്സരം കടുക്കുമെന്നും സീറ്റ് കൈവിട്ടുപോകുമെന്നുമുള്ള ആശങ്കയെ തുടര്‍ന്നാണ് ദ്വിഗ് വിജയ് സിങിനെ എതിരിടാന്‍ കരുത്തനെ തന്നെ ഇറക്കാന്‍ തീരുമാനിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."